ഭവാനി രേവണ്ണ ഒളിവിൽത്തന്നെ

ബെംഗളൂരു : അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്ജ്വൽ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണ അഞ്ചാംദിവസവും ഒളിവിൽത്തന്നെ.

പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോയിൽ ഉൾപ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലാണ് പ്രത്യേക അന്വേഷണസംഘം ഭവാനിയെ തിരയുന്നത്.

അന്വേഷണസംഘത്തിന്റെ നാലുസംഘങ്ങൾ തിരച്ചിൽനടത്തിയിട്ടും കണ്ടെത്താനായില്ല. ഇവരെ കണ്ടെത്തിയാലുടൻ അറസ്റ്റുചെയ്യുകയാണ് ലക്ഷ്യം.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

ശനിയാഴ്ചയാണ് ഭവാനി ഒളിവിൽപ്പോയത്. ഹൊളെനരസിപുരയിലെ വീട്ടിൽ ഉദ്യോഗസ്ഥരെത്തി ചോദ്യംചെയ്യുമെന്നറിയിച്ച് നോട്ടീസ് നൽകിയതോടെയാണ് മുങ്ങിയത്.

വീട്ടിൽ ഉദ്യോഗസ്ഥർ വൈകുന്നേരംവരെ കാത്തിരുന്നിട്ടും അവരെത്തിയില്ല. തുടർന്ന് ഇവരെത്തിരയാൻ പോലീസ് നാലുസംഘങ്ങൾക്ക് രൂപംനൽകി.

അതിനിടെ മുൻകൂർജാമ്യത്തിനായി ഭവാനി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി എന്ന് പരിഗണിക്കുമെന്ന് വ്യക്തമല്ല. ബെംഗളൂരുവിലെ പ്രത്യേകകോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts