രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്ന് കെ സി വേണുഗോപാല്‍. ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വിവരം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി പ്രോ ടൈം സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായും കെ സി വേണുഗോപാല്‍ പറഞ്ഞു. നാളെ രാവിലെ പുതിയ സ്പീക്കറെ അറിയിക്കും. അതിന് ശേഷമാകും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുക. ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആയതിനാല്‍ പ്രതിപക്ഷ നേതാവിനെ…

Read More

സംസ്ഥാനത്ത് മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം വീണ്ടും 

ബെംഗളൂരു: മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന ആവശ്യം കർണാടക മന്ത്രസഭയില്‍ വീണ്ടുമുയരുന്നു. നിലവില്‍ ഡി.കെ ശിവകുമാർ മാത്രമാണ് ഉപമുഖ്യമന്ത്രി പദവിയിലുള്ളത്. അദ്ദേഹം വൊക്കലിഗ സമുദായാംഗമാണ്. വീരശൈവ-ലിംഗായത്, എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് കൂടി ഉപമുഖ്യമന്ത്രിമാർ വേണമെന്നാണ് ചില മന്ത്രിമാർ ഉയർത്തുന്ന ആവശ്യം. ഹൈക്കമാൻഡാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു ഡി.കെ ശിവകുമാറിന്റെ പ്രതികരണം. ശിവകുമാറിനെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് ഒരുവിഭാഗം ഉന്നയിക്കുന്ന ആരോപണം. രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി പദം ശിവകുമാറിന് നല്‍കാമെന്നാണ് സർക്കാർ രൂപീകരണ വേളയില്‍ കോണ്‍ഗ്രസിനകത്തെ ധാരണ. ഇതിന് തടയിടാൻ സിദ്ധരാമയ്യ…

Read More

എംവി നികേഷ് കുമാർ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് 

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ മുഴുവന്‍ സമയ രാഷ്ട്രീയത്തിലേയ്ക്ക്. നിലവില്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ചീഫ് എഡിറ്ററായ അദ്ദേഹം ഇന്നുമുതല്‍ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ വീണ്ടും മുഴുവന്‍ സമയ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. നികേഷ് കുമാറിനെ സിപിഎമ്മിന്‍റെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ഇന്നലെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. 2016 -ല്‍ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ അഴീക്കോട് മണ്ഡലത്തില്‍ നിന്ന് നികേഷ് നിയമസഭയിലേയ്ക്ക് മല്‍സരിച്ചിരുന്നെങ്കിലും കെ.എം ഷാജിയോട് പരാജയപ്പെട്ടു. തുടര്‍ന്ന് വീണ്ടും അദ്ദേഹം മാധ്യമ…

Read More

പിഴത്തുക ഉയർത്തി; പോക്സോ കേസിലെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി പത്തുവർഷമായി കുറച്ചു

ബെംഗളൂരു : പോക്സോകേസിലെ പ്രതിക്ക് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത് കർണാടക ഹൈക്കോടതി പത്തുവർഷമായി കുറച്ചു. പരമാവധി ശിക്ഷ ചുമത്തുമ്പോൾ മതിയായ കാരണങ്ങൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ കുറച്ചത്. അതേസമയം, പിഴത്തുക 5,000 രൂപയിൽനിന്ന് 25,000 രൂപയാക്കിയിട്ടുണ്ട്. ചിക്കമഗളൂരു സ്വദേശിയായ 27-കാരൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ശ്രീനിവാസ് ഹരീഷ് കുമാർ, സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. 2016 ജൂണിലാണ് അയൽവാസിയായ പെൺകുട്ടിയെ പ്രതി സൗഹൃദംനടിച്ച് പീഡിപ്പിച്ചത്. പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് 2016 ഡിസംബറിൽ പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകി.…

Read More

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ സി.പി. യോഗേശ്വർ എൻ.ഡി.എ. സ്ഥാനാർഥിയായേക്കും

ബെംഗളൂരു : ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ മുൻമന്ത്രി സി.പി. യോഗേശ്വർ എൻ.ഡി.എ. സ്ഥാനാർഥിയായേക്കും. ജെ.ഡി.എസ്. നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയാണ് ഇതിന്റെ സൂചനനൽകിയത്. നിലവിൽ ജെ.ഡി.എസിന്റെ മണ്ഡലമാണ് ചന്നപട്ടണ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുമാരസ്വാമിയാണ് വിജയിച്ചത്. അദ്ദേഹം മണ്ഡ്യയിൽനിന്ന് ലോക്‌സഭാംഗമായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കുമാരസ്വാമിയുടെ മകനും ജെ.ഡി.എസ്. യുവജനവിഭാഗം അധ്യക്ഷനുമായ നിഖിൽ കുമാരസ്വാമി മത്സരിച്ചേക്കുമെന്നായിരുന്നു സൂചന. ഇതു തള്ളിക്കളഞ്ഞാണ് യോഗേശ്വർ സ്ഥാനാർഥിയായേക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കിയത്. അഞ്ചുതവണ ചന്നപട്ടണ മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണ് സി.പി. യോഗേശ്വർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാമനഗരയിൽ മത്സരിച്ചെങ്കിലും നിഖിൽ പരാജയപ്പെട്ടിരുന്നു. 2019-ലെ ലോക്‌സഭാ…

Read More

രേണുകാസ്വാമിയുടെ ഭാര്യയ്ക്ക് ജോലി നൽകണം; മുഖ്യമന്ത്രിയെ കണ്ട് മാതാപിതാക്കൾ 

ബെംഗളൂരു: നടിയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ നടന്‍ ദര്‍ശനും സഹായികളും ചേര്‍ന്ന് കൊലപ്പെടുത്തിയ രേണുകസ്വാമിയുടെ ഭാര്യയ്ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് മാതാപിതാക്കള്‍. മകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ രേണുകസ്വാമിയുടെ മാതാപിതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു. മരുമകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മാതാപിതാക്കളുടെ അഭ്യര്‍ത്ഥനയോട് അനുകൂലമായി പ്രതികരിച്ച സിദ്ധരാമയ്യ കുടുംബത്തിന് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പ് നല്‍കി. 33 കാരനായ രേണുകസ്വാമിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ ജൂണ്‍ 11 നാണ് ദര്‍ശനെ അറസ്റ്റ് ചെയ്തത്. ദര്‍ശന്റെ സഹനടിയും സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക്…

Read More

സംസ്ഥാനത്ത് പാൽ വിലയിലും വർദ്ധന 

ബെംഗളൂരു: സംസ്ഥാനത്ത് പാല്‍ വിലയില്‍ വർദ്ധന. ഒരു പാക്കറ്റ് പാലിന് രണ്ട് രൂപയാണ് കൂട്ടിയത്. പകരം അര ലിറ്റർ, ഒരു ലിറ്റർ പാല്‍ പാക്കറ്റുകളില്‍ 50 മില്ലി ലിറ്റർ പാല്‍ അധികമായി നല്‍കും. നന്ദിനി പുറത്തിറക്കുന്ന എല്ലാ പാല്‍ പായ്ക്കറ്റുകള്‍ക്കും വിലവർധന ബാധകമണ്. കർണാടക മില്‍ക്ക് ഫെഡറേഷൻ ചെയർമാൻ ഭിമ നായിക്കാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഒരു ലിറ്റർ നന്ദിനി പാലിന്‍റെ വില 44 രൂപയായി. നേരത്തെ 42 രൂപയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇതിനു മുൻപ് സംസ്ഥാനത്ത് പാല്‍ വില വർദ്ധിപ്പിച്ചത്. ഒരു…

Read More

ടെലിവിഷൻ ശരീരത്തിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു 

കൊച്ചി: ടിവി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസുകാരൻ മരിച്ചു. മൂവാറ്റുപുഴ പായിപ്ര മൈക്രോ ജങ്ഷൻ പൂവത്തുംചുവട്ടില്‍ അനസിന്‍റെ മകൻ അബ്ദുള്‍ സമദാണ് ചികിത്സയിലിരിക്കേ മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടിലെ മുറിയില്‍ സ്റ്റാൻഡില്‍ വച്ചിരുന്ന ടിവി സ്റ്റാൻ്റിനൊപ്പം കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെ മരണം സംഭവിച്ചു. അപകടത്തില്‍ കുട്ടിയുടെ തലയ്ക്കും കഴുത്തിനുമുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നെന്ന് ആശുപത്രി അ‌ധികൃതർ അ‌റിയിച്ചു.

Read More

കേരളത്തിൽ നാളെ ബാറുകളും ബീവറേജസ്‌ കോർപ്പറേഷനുകളും തുറക്കില്ല 

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തില്‍ കേരളത്തില്‍ നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നാളെ ബീവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കണ്‍സ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ തുറക്കില്ല. ഇന്ന് രാത്രി ഒമ്പത് മണിക്ക് ബീവറേജസ് കോർപ്പറേഷനുകള്‍ അടച്ചാല്‍ പിന്നീട് മറ്റന്നാള്‍ രാവിലെ 9 മണിക്കാണ് തുറക്കുക. അന്താരാഷ്ച്ര ലഹരിവിരുദ്ധ ദിനമായ നാളെ ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്. 1987 മുതല്‍ ഐക്യരാഷ്ട്ര സഭയാണ് ജൂണ്‍…

Read More

സൂക്ഷിക്കുക നഗരത്തിൽ ഓൺലൈൻ ജോലിതട്ടിപ്പിൽ പെട്ട് മലയാളികളും

ബെംഗളൂരു : കർണാടകത്തിൽ ഓൺലൈൻ ജോലിതട്ടിപ്പ് കേസുകൾ കൂടുന്നു. 2020 ജനുവരി ഒന്നിനും 2024 മേയ് 25-നുമിടയിൽ സംസ്ഥാനത്ത് 9,479 കേസുകളാണ് ഉണ്ടായത്. ഇതിൽ 6,905 കേസുകളും ബെംഗളൂരുവിലാണെന്ന് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മലയാളികളുൾപ്പെടെ ഒട്ടേറെയാളുകളാണ് കബളിപ്പിക്കപ്പെട്ടത്. നിരന്തരമായി ജോലി അന്വേഷിക്കുന്നവരും ബിരുദം കഴിഞ്ഞിറങ്ങുന്നവരുമാണ് കൂടുതലും ഇരകളാകുന്നത്. ഒഴിവുസമയങ്ങളിൽ പണം സമ്പാദിക്കാനാഗ്രഹിക്കുന്ന ടെക്കികളും കോളേജ് വിദ്യാർഥികളും തട്ടിപ്പിനിരയാകുന്നുണ്ട്. 2023-ൽ മാത്രം 4098 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷം മേയ് 25 വരെ മാത്രം 2185 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…

Read More
Click Here to Follow Us