മുൻ ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. മൂന്ന് ദിവസം മുൻപ് വിവാഹ മോചിതയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്. കഴിഞ്ഞ ശനിയാഴ്ച കോടതിയിൽ നിന്ന് വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു മണികണ്ഠേശ്വരത്ത് താമസം. തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും…

Read More

കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം ഇന്ന് ; ഇനി കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് പഠിക്കാം

തിരുവനന്തപുരം: കെഎസ്ആർടിസി ആരംഭിക്കുന്ന ​ഡ്രൈവിങ് സ്കൂളിന്റെയും സോളാർ പവർ പ്ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം ആനയറയിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, മേയർ ആര്യാ രാജേന്ദ്രൻ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്‌കൂളുകൾ എന്ന പുതിയ സംരംഭത്തിന്…

Read More

ഒന്നിന് പിറകെ മറ്റൊന്ന്; വീഡിയോ കോളിനിടെ അതിക്രമം; പ്രജ്ജ്വലിന്റെ പേരിൽ ഒരു പീഡനക്കേസുകൂടി

ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ പേരിൽ ഒരു ലൈംഗിക പീഡനക്കേസുകൂടി. പ്രജ്ജ്വൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതിനൽകിയ പരാതിയിൽ പോലീസിന്റെ സി.ഐ.ഡി. വിഭാഗമാണ് പുതിയ കേസെടുത്തത്. യുവതിയുമായി നടത്തിയ വീഡിയോ കോളിനിടെ അതിക്രമം നടത്തിയെന്നാണ് പരാതി. വീഡിയോ പ്രചരിപ്പിച്ചതിന് ഹാസനിലെ ബി.ജെ.പി.യുടെ മുൻ എം.എൽ.എ. പ്രീതം ഗൗഡ ഉൾപ്പെടെ മൂന്നുപേരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. പ്രീതം ഗൗഡയോട് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് എസ്.ഐ.ടി. ഉടൻ നോട്ടീസയക്കും. പ്രജ്ജ്വലിന്റെപേരിലുള്ള നാലാമത്തെ ലൈംഗികപീഡനക്കേസാണിത്. മൂന്നുകേസിലാണ് ഇതുവരെ എസ്.ഐ.ടി. ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയത്. പുതിയ കേസിൽ ചോദ്യംചെയ്യാൻ പ്രജ്ജ്വലിനെ…

Read More

മാലിന്യം കലർന്ന വെള്ളംകുടിച്ച് ഒരു മരണം; അഞ്ചുപേർ ആശുപത്രിയിൽ

Waste water

ബെംഗളൂരു : കോലാറിൽ മാലിന്യം കലർന്ന വെള്ളംകുടിച്ച് ഒരാൾ മരിച്ചു. അഞ്ചുപേരെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൾബാഗൽ മെനജെനഹള്ളിയിലാണ് സംഭവം. പ്രദേശവാസിയായ വെങ്കട്ടരമണ്ണപ്പയാണ് (65) മരിച്ചത്. കുടിവെള്ള പൈപ്പിൽ മലിനജലം പ്രവേശിച്ചതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. വെള്ളം കുടിച്ചതിനെ തുടർന്ന് ഗ്രാമവാസികളിൽ പലർക്കും ദേഹാസ്വാസ്ഥ്യമുണ്ടാവുകയും അതിസാരവും വയറുവേദനയും അനുഭവപ്പെടുകയുമായിരുന്നു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ വെങ്കട്ടരമണപ്പയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. കുടിവെള്ള ടാങ്ക് മാസങ്ങളായി വൃത്തിയാക്കാറില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.

Read More

ബെംഗളൂരു-മൈസൂരു പാതയിൽ അപകടങ്ങൾ കുറക്കാനും സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകാനും നടപടികൾ

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐ.ടി.എം.എസ്.) നടപ്പാക്കാനൊരുങ്ങി ട്രാഫിക് പോലീസ്. ജൂലായ് ഒന്നുമുതൽ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ബെംഗളൂരു-മൈസൂരു പാതയിലുടനീളവും മൈസൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളും ഉൾപ്പെടുത്തി ഐ.ടി.എം.എസ്. സംയോജനം പൂർത്തിയായതായി ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാർ പറഞ്ഞു. ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നിഷൻ (എ.എൻ.പി.ആർ.) ക്യാമറകളും റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്‌ഷൻ (ആർ.എൽ.വി.ഡി.) ക്യാമറകളും ഉൾപ്പെടുന്നതാണ് ഈ സംവിധാനം. 2022-ൽ ബെംഗളൂരുവിൽ ഐ.ടി.എം.എസ്. സംവിധാനം ആരംഭിച്ചിരുന്നു. നഗരത്തിലെ 50 ജങ്ഷനുകളിലായി 250 ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നിഷൻ…

Read More

സംസ്ഥാനത്ത് ഇന്ധനവില വർധിപ്പിച്ചതിനു പിന്നാലെ നന്ദിനി പാലിന് രണ്ടുരൂപ കൂട്ടി; 50 മില്ലി ലിറ്റർ പാൽ അധികം ലഭിക്കുമെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി

milk

ബെംഗളൂരു : കർണാടകത്തിൽ നന്ദിനി പാലിന്റെ വില പാക്കറ്റിന് രണ്ടുരൂപ കൂട്ടി. ഓരോപാക്കറ്റിലും 50 മില്ലി ലിറ്റർ പാൽ അധികം ചേർക്കുമെന്നും രണ്ടുരൂപ കൂട്ടിയത് അധികമുള്ള പാലിന്റെ വിലയാണെന്നും കർണാടക മിൽക്ക് ഫെഡറേഷൻ (കെ.എം.എഫ്.) ഉദ്യോഗസ്ഥർ അറിയിച്ചു. അരലിറ്ററിന്റെ പാക്കറ്റിലും ഒരുലിറ്ററിന്റെ പാക്കറ്റിലുമാണ് 50 മില്ലി ലിറ്റർ പാൽ അധികം ചേർക്കുന്നത്. നിലവിൽ നന്ദിനി ടോൺഡ് പാൽ അരലിറ്ററിന് 22 രൂപയാണ് വില. പുതിയനിരക്ക് പ്രാബല്യത്തിൽവന്നതോടെ 24 രൂപയാകും. അതുപോലെ ഒരുലിറ്റർ പാലിന് 42 രൂപയായിരുന്നത് 1050 മില്ലി ലിറ്ററാകുന്നതോടെ 44 രൂപയാകും. നന്ദിനി…

Read More

കേരളത്തിൽ മഴ കനക്കുന്നു; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം, മൂന്നാറിൽ മണ്ണിടിഞ്ഞ് ഒരു മരണം

കേരളത്തിൽ കനത്ത മഴയാണ് തുടരുന്നത്. ഇടുക്കി മൂന്നാർ എംജി കോളനിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. ഇടുക്കി ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് രാത്രി യാത്ര നിരോധിച്ചു. ജില്ലാ കലക്ടറുടേതാണ് ഉത്തരവ്. ഇന്ന് രാത്രി ഏഴ് മണി മുതല്‍ നാളെ രാവിലെ ആറ് മണിവരെയാണ് യാത്ര നിരോധിച്ചത്. എറണാകുളത്തെ മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Read More

നടൻ ദർശന്റെ ഭാര്യയും മകനും ജയിലിൽ എത്തി 

ബെംഗളൂരു: ഭാര്യയെയും മകനെയും കണ്ടതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍. ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ദര്‍ശന്‍ ഇപ്പോല്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് ഉള്ളത്. ദര്‍ശനെ കാണാന്‍ പതിനഞ്ചുകാരനായ മകനും ഭാര്യ വിജയലക്ഷ്മിയും ജയിലില്‍ എത്തിയിരുന്നു. ദര്‍ശന്‍ ഇവര്‍ക്ക് മുന്നില്‍ വെച്ച്‌ പൊട്ടിക്കരയുകയായിരുന്നു. നടനും സുഹൃത്തുമായ വിനോദ് പ്രഭാകറും ദര്‍ശനെ ജയിലില്‍ കാണാനെത്തിയിരുന്നു. അതേസമയം ദര്‍ശനെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഭാര്യ വിജയലക്ഷ്മി മടങ്ങിയത്.

Read More

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാലാമത്തെ ലൈംഗികപീഡന കേസ്

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാലാമത്തെ ലൈംഗികപീഡന കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്ന് ലൈംഗിക പീഡന കേസില്‍ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് അടുത്ത കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസില്‍ മുന്‍ ബിജെപി എംഎല്‍എ പ്രീതം ഗൗഡയും പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. പ്രജ്വല്‍ രേവണ്ണ വീഡിയോ കോളില്‍ റെക്കോര്‍ഡ് ചെയ്ത ഇരയുടെ ചിത്രങ്ങള്‍ പങ്കുവച്ചെന്ന കുറ്റമാണ് മുന്‍ ബിജെപി എംഎല്‍എ പ്രീതം ഗൗഡ, കിരണ്‍, ശരത് എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പ്രജ്വലിന്റെ മൂത്ത സഹോദരന്‍ സൂരജ് രേവണ്ണയെ പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read More

30 കിലോ ചന്ദനവുമായി യുവാവ് പിടിയിൽ 

ബെംഗളൂരു: ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കടത്തിയ 30 കിലോ ചന്ദനവുമായി ആദൂര്‍ സ്വദേശി അറസ്റ്റില്‍. ആദൂര്‍ കുണ്ടാറിലെ ഷംസുദ്ദീനെ (30)യാണ് മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. വാമഞ്ചൂര്‍ ചെക്കുപോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കര്‍ണാടകയില്‍ നിന്നുള്ള ബസില്‍ കടത്തികൊണ്ടുവന്ന ചന്ദനം പിടിച്ചെടുത്തത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഇര്‍ഷാദ്, പ്രിവന്റീവ് ഓഫിസര്‍ ശ്രീകാന്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍ അമര്‍ജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്.

Read More
Click Here to Follow Us