ഒന്നിന് പിറകെ മറ്റൊന്ന്; വീഡിയോ കോളിനിടെ അതിക്രമം; പ്രജ്ജ്വലിന്റെ പേരിൽ ഒരു പീഡനക്കേസുകൂടി

ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്ജ്വൽ രേവണ്ണയുടെ പേരിൽ ഒരു ലൈംഗിക പീഡനക്കേസുകൂടി.

പ്രജ്ജ്വൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതിനൽകിയ പരാതിയിൽ പോലീസിന്റെ സി.ഐ.ഡി. വിഭാഗമാണ് പുതിയ കേസെടുത്തത്.

യുവതിയുമായി നടത്തിയ വീഡിയോ കോളിനിടെ അതിക്രമം നടത്തിയെന്നാണ് പരാതി.

വീഡിയോ പ്രചരിപ്പിച്ചതിന് ഹാസനിലെ ബി.ജെ.പി.യുടെ മുൻ എം.എൽ.എ. പ്രീതം ഗൗഡ ഉൾപ്പെടെ മൂന്നുപേരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്.

പ്രീതം ഗൗഡയോട് ചോദ്യംചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് എസ്.ഐ.ടി. ഉടൻ നോട്ടീസയക്കും.

  രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രവാസികൾ ദുരിതത്തിൽ

പ്രജ്ജ്വലിന്റെപേരിലുള്ള നാലാമത്തെ ലൈംഗികപീഡനക്കേസാണിത്. മൂന്നുകേസിലാണ് ഇതുവരെ എസ്.ഐ.ടി. ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കിയത്.

പുതിയ കേസിൽ ചോദ്യംചെയ്യാൻ പ്രജ്ജ്വലിനെ ചൊവ്വാഴ്ച ബെംഗളൂരുവിലെ പ്രത്യേകകോടതി വീണ്ടും എസ്.ഐ.ടി.ക്ക് കൈമാറി. നാലുദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്.

മൂന്നാമത്തെ കേസിൽ തെളിവെടുപ്പ് പൂർത്തിയാക്കിയതിനെത്തുടർന്ന് തിങ്കളാഴ്ച കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചതായിരുന്നു.

അതിനിടെ പ്രജ്ജ്വലിന്റെ ജാമ്യഹർജിയിൽ കോടതി ബുധനാഴ്ച വിധിപറയും.

വീട്ടിലെ മുൻജോലിക്കാരി നൽകിയ പരാതിയിലാണ് പ്രജ്ജ്വലിന്റെപേരിൽ ആദ്യകേസെടുത്തത്.

ജെ.ഡി.എസിന്റെ മുൻ വനിതാ ജനപ്രതിനിധിയാണ് രണ്ടാമത്തെ പരാതിനൽകിയത്. പ്രജ്ജ്വലിന്റെ അച്ഛനും ഹാസൻ എം.എൽ.എ.യുമായ എച്ച്.ഡി. രേവണ്ണ തട്ടിക്കൊണ്ടുപോയ സ്ത്രീ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്നാമത്തെ കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ച മെട്രോ സർവ്വീസ് പുലർച്ചെ മൂന്നിന് തുടങ്ങും; യാത്രാക്രമീകരണങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us