ബെംഗളൂരു: ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്തിയ 30 കിലോ ചന്ദനവുമായി ആദൂര്‍ സ്വദേശി അറസ്റ്റില്‍.
ആദൂര്‍ കുണ്ടാറിലെ ഷംസുദ്ദീനെ (30)യാണ് മഞ്ചേശ്വരം എക്സൈസ് സംഘം അറസ്റ്റുചെയ്തത്.
വാമഞ്ചൂര്‍ ചെക്കുപോസ്റ്റില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കര്‍ണാടകയില്‍ നിന്നുള്ള ബസില്‍ കടത്തികൊണ്ടുവന്ന ചന്ദനം പിടിച്ചെടുത്തത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. ഇര്‍ഷാദ്, പ്രിവന്റീവ് ഓഫിസര്‍ ശ്രീകാന്ത്, സിവില്‍ എക്സൈസ് ഓഫിസര്‍ അമര്‍ജിത്ത് എന്നിവരാണ് പരിശോധന നടത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.