രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമെന്ന് കെ സി വേണുഗോപാല്‍.

ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല.

രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വിവരം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി പ്രോ ടൈം സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായും കെ സി വേണുഗോപാല്‍ പറഞ്ഞു.

  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ

നാളെ രാവിലെ പുതിയ സ്പീക്കറെ അറിയിക്കും.

അതിന് ശേഷമാകും ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടാവുക. ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആയതിനാല്‍ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ആശങ്കകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് ആകണമെന്ന് ആവശ്യപ്പെട്ടു പ്രവര്‍ത്തകസമിതിയും ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു.

പ്രതിപക്ഷ നേതാവ് ആയില്ലെങ്കില്‍ ഉത്തരവാദിത്തങ്ങളേല്‍ക്കാന്‍ രാഹുല്‍ വിമുഖത കാട്ടുന്നുവെന്ന ആക്ഷേപം ശക്തമാകുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍.

പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ദേശീയരാഷ്ട്രീയത്തില്‍ നടത്തുന്ന ഇടപെടലുകള്‍ രാഹുലിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും, ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ക്കിടയിലും സ്വീകാര്യത വര്‍ധിക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടി.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

ഇതോടെ, പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ തയാറാകുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്
[masterslider id="10"]

Related posts