ബെംഗളൂരു: ഓണത്തിന് ഒന്നരമാസം മുമ്പേ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ഫുള്‍. സെപ്റ്റംബർ 15നാണ് തിരുവോണം. 12,13 തീയതികളിലാണ് കേരളത്തിലേക്കുള്ള തീവണ്ടികളിലും ബസുകളിലും കൂടുതല്‍ തിരക്ക് അനുഭവപ്പെടുക. ടിക്കറ്റ് നേരത്തേ തീർന്നതിനാല്‍ പ്രത്യേക ട്രെയിനിലാണ് യാത്രക്കാരുടെ ഏക പ്രതീക്ഷ. യാത്രാപ്രശ്നത്തിന് പരിഹാരമായി ഓണത്തിന് മുന്നോടിയായി പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന് മലയാളി സംഘടനകള്‍ ആവശ്യപ്പെടുന്നു. പ്രത്യേക ട്രെയിൻ സർവിസ് തുടങ്ങുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് മാത്രം പ്രഖ്യാപിക്കുന്ന റെയില്‍വേയുടെ രീതി മാറണമെന്നും ആവശ്യമുണ്ട്. വൈകിയുള്ള അറിയിപ്പ് പൊതുവേ പ്രയോജനപ്പെടാറില്ല. ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാത്തവർ കേരള, കർണാടക…
Read MoreMonth: June 2024
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് രാഹുൽ മാപ്പുപറയണമെന്ന് ബി.ജെ.പി.
ബെംഗളൂരു : മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കർണാടക ബി.ജെ.പി.യുടെ പ്രതിഷേധം. അടിയന്തരാവസ്ഥയുടെ വാർഷികത്തോടനുബന്ധിച്ച് ബെംഗളൂരു ഫ്രീഡം പാർക്കിലും പഴയ സെൻട്രൽ ജയിലിനുമുമ്പിലുമായിരുന്നു പ്രതിഷേധം. കോൺഗ്രസ് നേതാവായ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണഘടനയെ അപമാനിച്ചെന്നും ഇതിന് മാപ്പുപറയണമെന്നും പ്രതിഷേധംനയിച്ച പ്രതിപക്ഷനേതാവ് ആർ. അശോക പറഞ്ഞു. രാഹുൽ ഗാന്ധി രാംലീല മൈതാനത്തെത്തി ഖേദംപ്രകടിപ്പിച്ച് തലകുനിക്കണമെന്നും ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥക്കെതിരേ ആർ.എസ്.എസ്. നടത്തിയ സമരത്തിൽ പങ്കെടുത്തതിന് തന്നെ പോലീസ് അറസ്റ്റുചെയ്ത് പീഡിപ്പിച്ചതിന്റെയും ജയിലിലടച്ചതിന്റെയും ഓർമകൾ അദ്ദേഹം വിവരിച്ചു.…
Read Moreവീണ്ടും അപകടം; പിക് അപ്പ് വാഹനം ഇടിച്ച് തെറിപ്പിച്ചു; മലയാളികൾക്ക് പരിക്ക്
ബെംഗളൂരു: പിക് അപ്പ് വാഹനം ഇടിച്ച് തെറിപ്പിച്ച് ബസ്. ഗുണ്ടല്‍പ്പേട്ടില്‍ വച്ചാണ് മലയാളിയുടെ പിക് അപ്പ് വാഹനം ബസ് ഇടിച്ചുതെറിപ്പിച്ചത്. കൊച്ചിയിലെ ആല്‍ഫ ഒമേഗ സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുണ്ടല്‍പ്പേട്ട് ചെക് പോസ്റ്റില്‍ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് അമിത വേഗതയിലെത്തിയ ബസ്സ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഡ്രൈവർ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. കൊച്ചിയില്‍ നിന്ന് മൈസൂരിലേയ്ക്ക് പോകുന്നവഴിയാണ് സംഭവം.
Read Moreമലയാളിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്തു; നഗരത്തിൽ പിടിച്ചുപറിസംഘം ശക്തമാകുന്നു
ബെംഗളൂരു : നഗരത്തിൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തുന്നവരിൽനിന്ന് മൊബൈൽ ഫോണും പണവും തട്ടുന്ന സംഘങ്ങൾ വീണ്ടും തലപൊക്കിത്തുടങ്ങി. റെയിൽവേ സ്റ്റേഷനിലോ ബസ് സ്റ്റാൻഡിലോ ഇറങ്ങി ഒറ്റയ്ക്ക് നടന്നുപോകുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ കന്റോൺമെന്റ് റെയിൽവേ സ്‌റ്റേഷനിൽ തീവണ്ടിയിറങ്ങി ഓഫീസിലേക്ക് പോവുകയായിരുന്ന മലയാളിയുടെ മൊബൈൽ ഫോൺ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ തട്ടിയെടുത്തു. പിന്നാലെ ഓടിനോക്കിയെങ്കിലും സംഘം വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. മില്ലേഴ്‌സ് ടാങ്ക് ബണ്ട് റോഡിലായിരുന്നു സംഭവം. ഹൈഗ്രൗണ്ട് പോലീസിൽ പരാതിനൽകി. രാത്രി ഒമ്പതിനുശേഷം വിജനമാകുന്ന സ്ഥലങ്ങളിലാണ് പിടിച്ചുപറിസംഘങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അതിനാൽ രാത്രികാലങ്ങളിൽ…
Read Moreപാലക്കാട് മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി
പാലക്കാട്: പത്തിരിപ്പാലയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കാണാതായി. അതുൽ കൃഷ്ണ, ആദിത്യൻ, അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. രണ്ട് പേർ പത്താം ക്ലാസിലും ഒരു കുട്ടി ആറാം ക്ലാസിലുമാണ് പഠിക്കുന്നത്. സ്കൂളിലേക്ക് പോയ കുട്ടികൾ അവിടെ എത്തിയില്ലെന്നു വൈകീട്ടാണ് രക്ഷിതാക്കൾക്ക് വിവരം ലഭിച്ചത്. മങ്കര, ഒറ്റപ്പാലം പൊലീസും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചു.
Read Moreസൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
ബെംഗളൂരു: പീഡനക്കേസിൽ അറസ്റ്റിലായ സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജൂലൈ ഒന്നുവരെ ക്രമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന്‍റെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ്. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി അർക്കൽഗുഡ് സ്വദേശിയായ 27കാരൻ നൽകിയ പരാതിയിലാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. ജെ.ഡി-.എസ് പ്രവർത്തകനായ യുവാവ് സ്വകാര്യ ചാനലിലൂടെ ആരോപണമുന്നയിക്കുകയും പിന്നീട് പരാതി നൽകുകയുമായിരുന്നു. ഐ.പി.സി 377, 342, 506, 34 വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്.…
Read Moreടർബോ ഒടിടി യിലേക്ക്
തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി- വൈശാഖ് ചിത്രം ‘ടർബോ’. ബോക്സ് ഓഫീസില്‍ നിന്നും 70 കോടി രൂപയോളമാണ് ഇതുവരെ ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ളൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ്. ടർബോയുടെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സോണി ലിവ് ആണ്. മമ്മൂട്ടിക്കമ്പനിയുടെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച തുകയാണ് ടർബോയ്ക്ക് ലഭിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ ആണ് നേടിയെടുത്തത്. അതേസമയം, എന്നു മുതല്‍ ചിത്രം സോണി ലിവില്‍ സ്ട്രീം ചെയ്യുമെന്ന കാര്യം…
Read Moreഅപകടത്തിൽപ്പെട്ട കല്ലട ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിൽ
കൊച്ചി: മാടവനയില്‍ അപകടത്തില്‍പ്പെട്ട കല്ലട ബസിന്റെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയില്‍. കൂടാതെ ബസിന്റെ ഇടതുഭാഗത്തെ പുറകിലെ ടയറുകള്‍ക്ക് തേയ്മാനം സംഭവിച്ചതായും കണ്ടെത്തി. ഒരു ബൈക്ക് യാത്രികൻ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഗതാഗത നിയമ ലംഘനങ്ങള്‍ നടത്തിയിട്ടുള്ളതായി ആർ.ടി.ഒ. പറഞ്ഞു. തമിഴ്നാട് വഴി വരേണ്ടിയിരുന്ന ബസ് വയനാട് വഴിയാണ് വന്നത്. അതിനാല്‍ തന്നെ സമയത്തില്‍ മാറ്റം വന്നിരുന്നു. തുടർന്ന്, സമയം ക്രമീകരിക്കുന്നതിനായി വാഹനം അമിതവേഗത്തില്‍ വന്നതാകാമെന്ന സംശയവും അധികൃതർക്കുണ്ട്. ഇത് സാധൂകരിക്കുന്നതിനുള്ള…
Read Moreസ്‌നാപ് ചാറ്റ് ഡൗൺലോഡ് ചെയ്യാൻ അച്ഛൻ സമ്മതിച്ചില്ല; മകൾ ജീവനൊടുക്കി
മുംബൈ: ഫോണില്‍ മെസേജിങ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാന്‍ പിതാവ് അനുവദിക്കാത്തതിനെ തുടര്‍ന്ന് പതിനാറുകാരി ജീവനൊടുക്കി. പെണ്‍കുട്ടി സ്‌നാപ്പ് ചാറ്റ് ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ എതിര്‍ത്ത പിതാവ് മെസേജിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യരുതെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായും പോലീസ് പറഞ്ഞു.
Read Moreസ്വിഗിയിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ പുഴു
ഹൈദരാബാദ്: ഓൺലൈൻ വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ പുഴു. ബിരിയാണിയില്‍ പുഴുക്കളെ കണ്ടെത്തിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സാജ്‌തേജ എന്ന ഉപഭോക്താവ്. കുക്കട്ട്പള്ളിയിലെ പ്രശസ്ത റസ്റ്റോറന്റായ മെഹ്ഫില്‍ ബിരിയാണിയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയുടെ ചിക്കന്‍ കഷ്ണങ്ങളിലാണ് പുഴുക്കളെ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇയാള്‍ എക്‌സില്‍ പങ്കുവെച്ചു. ഓണ്‍ലൈനില്‍ ഓഡര്‍ ചെയ്ത ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. പായ്ക്കിങും ഭക്ഷണം പാചകം ചെയ്യുന്നതും ഹോട്ടലുകാരാണെന്നും തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് സ്വിഗ്ഗിയുടെ മറുപടി നല്‍കിയെങ്കിലും 100 രൂപ റീഫണ്ട് ചെയ്ത് നല്‍കി. ആകെ ബില്‍ തുക 318 ആയിരുന്നു.…
Read More