മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് രാഹുൽ മാപ്പുപറയണമെന്ന് ബി.ജെ.പി.

ബെംഗളൂരു : മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കർണാടക ബി.ജെ.പി.യുടെ പ്രതിഷേധം.

അടിയന്തരാവസ്ഥയുടെ വാർഷികത്തോടനുബന്ധിച്ച് ബെംഗളൂരു ഫ്രീഡം പാർക്കിലും പഴയ സെൻട്രൽ ജയിലിനുമുമ്പിലുമായിരുന്നു പ്രതിഷേധം.

കോൺഗ്രസ് നേതാവായ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഭരണഘടനയെ അപമാനിച്ചെന്നും ഇതിന് മാപ്പുപറയണമെന്നും പ്രതിഷേധംനയിച്ച പ്രതിപക്ഷനേതാവ് ആർ. അശോക പറഞ്ഞു. രാഹുൽ ഗാന്ധി രാംലീല മൈതാനത്തെത്തി ഖേദംപ്രകടിപ്പിച്ച് തലകുനിക്കണമെന്നും ആവശ്യപ്പെട്ടു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

അടിയന്തരാവസ്ഥക്കെതിരേ ആർ.എസ്.എസ്. നടത്തിയ സമരത്തിൽ പങ്കെടുത്തതിന് തന്നെ പോലീസ് അറസ്റ്റുചെയ്ത് പീഡിപ്പിച്ചതിന്റെയും ജയിലിലടച്ചതിന്റെയും ഓർമകൾ അദ്ദേഹം വിവരിച്ചു.

ബി.ജെ.പി. ഭരണഘടനമാറ്റാൻ ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് പറയുന്നത്. പക്ഷേ, യഥാർഥത്തിൽ അതുചെയ്തത് കോൺഗ്രസാണെന്നും പറഞ്ഞു.

മുൻ ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായണും സംസാരിച്ചു. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തുനീക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം
[masterslider id="10"]

Related posts