ഓണാവധി; ട്രെയിൻ ടിക്കറ്റുകൾ കാലി 

ബെംഗളൂരു: ഓണത്തിന് ഒന്നരമാസം മുമ്പേ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ഫുള്‍.

സെപ്റ്റംബർ 15നാണ് തിരുവോണം.

12,13 തീയതികളിലാണ് കേരളത്തിലേക്കുള്ള തീവണ്ടികളിലും ബസുകളിലും കൂടുതല്‍ തിരക്ക് അനുഭവപ്പെടുക.

ടിക്കറ്റ് നേരത്തേ തീർന്നതിനാല്‍ പ്രത്യേക ട്രെയിനിലാണ് യാത്രക്കാരുടെ ഏക പ്രതീക്ഷ.

യാത്രാപ്രശ്നത്തിന് പരിഹാരമായി ഓണത്തിന് മുന്നോടിയായി പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന് മലയാളി സംഘടനകള്‍ ആവശ്യപ്പെടുന്നു.

പ്രത്യേക ട്രെയിൻ സർവിസ് തുടങ്ങുന്നതിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് മാത്രം പ്രഖ്യാപിക്കുന്ന റെയില്‍വേയുടെ രീതി മാറണമെന്നും ആവശ്യമുണ്ട്.

  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

വൈകിയുള്ള അറിയിപ്പ് പൊതുവേ പ്രയോജനപ്പെടാറില്ല.

ട്രെയിനുകളില്‍ ടിക്കറ്റ് കിട്ടാത്തവർ കേരള, കർണാടക ആർ.ടി.സി ബസുകളില്‍ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ്.

യാത്രക്ക് മാസം മുമ്പാണ് ആർ.ടി.സി ബസുകളില്‍ ബുക്കിങ് ആരംഭിക്കുന്നത്.

ഓണാവധിയോടനുബന്ധിച്ച്‌ എറണാകുളത്തേക്ക് സ്വകാര്യബസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

നിലവില്‍ ഓണ്‍ലൈൻ ബുക്കിങ് സൈറ്റില്‍ ഒരു ബസ് മാത്രമാണ് ഉള്ളത്.

വരും ദിവസങ്ങളില്‍ മറ്റു സ്ഥലങ്ങളിലേക്കുമുള്ള ബസുകളുടെ ബുക്കിങ് ആരംഭിക്കും.

  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

തിരക്ക് കൂടുതലുള്ള സെപ്റ്റംബർ 13ന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് 2999 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഓണമടുക്കുന്തോറും സ്വകാര്യ ബസുകള്‍ കൊള്ള നിരക്കിലേക്ക് മാറും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുമകൂരു ഇനി ഇങ്ങനെ അറിയപ്പെടും; പ്രഖ്യാപനവുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
[masterslider id="10"]

Related posts