സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു 

ബെംഗളൂരു: പീഡനക്കേസിൽ അറസ്റ്റിലായ സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ജൂലൈ ഒന്നുവരെ ക്രമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന്‍റെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഹാ​സ​ൻ മു​ൻ എം.​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ സ​ഹോ​ദ​ര​നാ​ണ് സൂ​ര​ജ്.

പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി അ​ർ​ക്ക​ൽ​ഗു​ഡ് സ്വ​ദേ​ശി​യാ​യ 27കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ സൂരജിനെ അ​റ​സ്റ്റ് ചെയ്തത്. ​

  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം

ജെ.​ഡി-.എ​സ്​ പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വ്​ സ്വ​കാ​ര്യ ചാ​ന​ലി​ലൂ​ടെ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ക​യും പി​ന്നീ​ട് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ഐ.​പി.​സി 377, 342, 506, 34 വ​കു​പ്പു​ക​ളാ​ണ്​ സൂ​ര​ജി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

ജൂ​ൺ 16ന് ​ഹൊ​ളെ ന​ര​സി​പൂ​രി​ലെ സൂ​ര​ജി​ന്‍റെ ഫാം ​ഹൗ​സി​ൽ​വെ​ച്ച്, ത​ന്നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് യു​വാ​വി​ന്‍റെ പ​രാ​തി.

പീ​ഡ​ന വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന്​ സൂ​ര​ജ്​ രേ​വ​ണ്ണ പ്ര​തി​ക​രി​ച്ചു.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

പ​രാ​തി​ക്കാ​ര​നെ​തി​രെ മ​റു​പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സ​ത്യം വൈ​കാ​തെ പു​റ​ത്തു​വ​രു​മെ​ന്നും സൂ​ര​ജ്​ പ​റ​ഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts