ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ സി.പി. യോഗേശ്വർ എൻ.ഡി.എ. സ്ഥാനാർഥിയായേക്കും

ബെംഗളൂരു : ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ മുൻമന്ത്രി സി.പി. യോഗേശ്വർ എൻ.ഡി.എ. സ്ഥാനാർഥിയായേക്കും.

ജെ.ഡി.എസ്. നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയാണ് ഇതിന്റെ സൂചനനൽകിയത്.

നിലവിൽ ജെ.ഡി.എസിന്റെ മണ്ഡലമാണ് ചന്നപട്ടണ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുമാരസ്വാമിയാണ് വിജയിച്ചത്.

അദ്ദേഹം മണ്ഡ്യയിൽനിന്ന് ലോക്‌സഭാംഗമായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കുമാരസ്വാമിയുടെ മകനും ജെ.ഡി.എസ്. യുവജനവിഭാഗം അധ്യക്ഷനുമായ നിഖിൽ കുമാരസ്വാമി മത്സരിച്ചേക്കുമെന്നായിരുന്നു സൂചന.

ഇതു തള്ളിക്കളഞ്ഞാണ് യോഗേശ്വർ സ്ഥാനാർഥിയായേക്കുമെന്ന് കുമാരസ്വാമി വ്യക്തമാക്കിയത്. അഞ്ചുതവണ ചന്നപട്ടണ മണ്ഡലത്തെ പ്രതിനിധീകരിച്ചയാളാണ് സി.പി. യോഗേശ്വർ.

  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാമനഗരയിൽ മത്സരിച്ചെങ്കിലും നിഖിൽ പരാജയപ്പെട്ടിരുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ മത്സരിച്ചപ്പോഴും വിജയിക്കാനായില്ല.

തുടർച്ചയായ രണ്ടുപരാജയങ്ങൾ ഏറ്റുവാങ്ങിയ നിഖിലിന് വീണ്ടുമൊരു മത്സരത്തിന് ഇപ്പോൾ താത്പര്യമില്ലെന്നാണ് സൂചന.

കന്നഡ സിനിമയിലെ യുവനടൻകൂടിയായ നിഖിൽ ഇനി സിനിമാമേഖലവിട്ട് മുഴുവൻസമയ രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്ന് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ജെ.ഡി.എസിനെ ശക്തിപ്പെടുത്താനാണ് ശ്രമമെന്നും പറഞ്ഞിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷസ്ഥാനമാണ് അദ്ദേഹം മനസ്സിൽ കാണുന്നതെന്നാണ് സൂചന.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

നിലവിൽ എച്ച്.ഡി. കുമാരസ്വാമിയാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ. കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

പകരം മകനെ സംസ്ഥാനത്ത് പാർട്ടിയുടെ തലപ്പത്തുകൊണ്ടുവരാമെന്നും കരുതുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts