സ്വര്‍ണവില 79,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

jewellery

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ്. ഇന്ന് 560 വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,000ലേക്ക് അടുത്തിരിക്കുകയാണ്.

78,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 9865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ച കൊണ്ട് 5000 രൂപ വര്‍ധിച്ച് ഓരോ ദിവസവും പുതിയ ഉയരം കീഴടക്കി മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണ് എന്ന് വ്യക്തമാക്കി കൊണ്ടാണ് ഇന്നത്തെ കുതിപ്പ്.

  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്

കഴിഞ്ഞ മാസം എട്ടിന് 75,760 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 20-ാം തീയതി വരെയുള്ള കാലയളവില്‍ 2300 രൂപ താഴ്ന്ന ശേഷം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. 20-ാം തീയതി 73,440 രൂപയായിരുന്നു സ്വര്‍ണവില.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ
[masterslider id="10"]

Related posts