മൈസൂരുവിൽ വാഹനാപകടം; ആറ് പേർ മരിച്ചു

ബെംഗളൂരു : മൈസൂരു ജില്ലയിലെ ഹുൻസൂരിൽ കല്ലഹള്ളിക്ക് സമീപം ജീപ്പ്  മരത്തിലിടിച്ച് കുടക് സ്വദേശികളായ ആറ് പേർ മരിച്ചു.

ജീപ്പിലുണ്ടായിരുന്ന അനിൽ, സന്തോഷ്, രാജേഷ്, വിനുത്ത്, ബാബു, ദയാനന്ദ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് ജന്മനാടായ കുടകിലെ പോളിബെട്ടയിലേക്ക് മടങ്ങുന്നതിനിടെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ഡ്രൈവറും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

  മുൻ എംഎൽഎയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

മറ്റൊരു ജീപ്പിലുണ്ടായിരുന്ന യാത്രക്കാർ ഉടൻ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ആറുപേരും മരിച്ചിരുന്നു. മറ്റ് രണ്ട് യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈബർ തട്ടിപ്പിനിരയായാൽ പണം തിരിച്ചുപിടിക്കാൻ സഹായിക്കും ചെയ്യേണ്ടത് ഇങ്ങനെ; പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us