രൂക്ഷമായ ഗതാഗതക്കുരുക്ക്; പരിഹരിക്കാൻ വർക്ക് ഫ്രം ഹോം, മറ്റ് വഴികളും പരിഗണനയിൽ

ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ദുബായിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ഇതിനായി വർക്ക് ഫ്രം ഹോം, ഓഫീസ് സമയത്തിലെ മാറ്റം എന്നിവയെല്ലാം പരിഗണിക്കുമെന്ന് ദുബായ് എക്‌സിക്യുട്ടീവ് കൗൺസിൽ അംഗീകരിച്ച ട്രാഫിക് ഫ്ളോ പ്ലാൻ വ്യക്തമാക്കി. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പുതിയ നയം എങ്ങനെ, എപ്പോൾ നടപ്പാക്കുമെന്ന കാര്യം അധികൃതർ പ്രഖ്യാപിച്ചിട്ടില്ല. ദുബായ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് നേരത്തേ ഒരു പഠനം നടത്തിയിരുന്നു. ദുബായിലെ പൊതുഗതാഗതസംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങളും…

Read More

നഗരത്തിൽ ഇന്ന് ഐ.പി.എൽ മത്സരം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പോലീസ്; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : ഇന്ന് നഗരത്തിൽ നടക്കാൻ ഇരിക്കുന്ന ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തെ തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റെ സമീപ പ്രദേശങ്ങളില്‍ ഇന്ന് (ഞായറാഴ്ച) ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പോലീസ്. ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ട്രാഫിക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന മേഖലകൾ; അനിൽകുംബ്ലെ സർക്കിളിൽ നിന്ന് കബൺപാർക്ക് റോഡിലേക്ക് പ്രവേശിക്കുന്നത്‌ ട്രാഫിക് പോലീസ് നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ച മേഖലകൾ; ക്വീൻസ് റോഡ്, എം.ജി. റോഡ്, രാജ്ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ് റോഡ്, കബൺ റോഡ്, സെയ്ന്റ് മാർക്ക്‌സ് റോഡ്, മ്യൂസിയം…

Read More

കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണ ഐസിയുവിൽ

sm krishna

ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ എസ്.എം. കൃഷ്ണയെ (92) ബെംഗളൂരു മണിപ്പാൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ശനിയാഴ്ചയാണ് ഐ.സി.യു.വിൽ പ്രവേശിപ്പിച്ചത്. ഡോ. സത്യനാരായണ മൈസൂർ, ഡോ. സുനിൽ കാരന്തിന്റെ നേതൃത്വത്തിലുള്ള ക്രിട്ടിക്കൽ കെയർ സംഘം എന്നിവരാണ് എസ്.എം. കൃഷ്ണയെ ചികിത്സിക്കുന്നത്. ഏപ്രിൽ 29-നാണ് അദ്ദേഹത്തെ ശ്വാസകോശ അണുബാധയെത്തുടർന്ന് മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

മന്ത്രി സ്‌ക്വയർ മാൾ സീൽ ചെയ്ത ബിബിഎംപി ട്രേഡ് ലൈസൻസും സസ്പെൻഡ് ചെയ്തു 

manti mall

ബെംഗളൂരു: കഴിഞ്ഞ കുറച്ച് വർഷങ്ങളായി വസ്തു നികുതി കുടിശ്ശിക തീർക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ ബിബിഎംപിയുടെ റവന്യൂ ഉദ്യോഗസ്ഥർ മല്ലേശ്വരത്തെ മന്ത്രി സ്‌ക്വയർ മാൾ സീൽ ചെയ്യുകയും ട്രേഡ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. മാളിന് 50 കോടിയിലധികം വസ്തു നികുതി കുടിശ്ശിക വന്നിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിബിഎംപി മാൾ ഒന്നിലധികം തവണയാണ് സീൽ ചെയ്തത്. അവസാനമായി മാർച്ച് 16 ന് രാവിലെ 8.30ഓടെ മാളിലെത്തി സിവിൽ ഉദ്യോഗസ്ഥർ മാർഷലുകളുടെയും പോലീസിൻ്റെയും സഹായത്തോടെ മാൾ  മുദ്രവെക്കുകയായിരുന്നു. മാളിൽ പലതവണ ഡിമാൻഡ് നോട്ടീസ്…

Read More

ജാമ്യത്തിൽ ഇറങ്ങിയ യുവാവ് മരിച്ച നിലയിൽ; കൊന്നതെന്ന് ആരോപണം 

death murder

ബെംഗളൂരു: പോക്സോ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലംബറായി ജോലിചെയ്യുന്ന കെ.സത്യ(22)യെയാണ് ബെംഗളൂരു മിഷൻ റോഡിലെ കെട്ടിടത്തില്‍ മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച രാവിലെയാണ് കെട്ടിടത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. 15 വയസ്സുള്ള പെണ്‍കുട്ടിയുമായി സത്യ പ്രണയത്തിലായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും കുടുംബം ആരോപിച്ചു. ഒന്നരവർഷം മുമ്പ് പെണ്‍കുട്ടിയുമായി സത്യ ഒളിച്ചോടിയിരുന്നു. ഈ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാർ പരാതി നല്‍കിയതോടെ പോലീസ് പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തുടർന്ന് ഒരുമാസം മുമ്പാണ്…

Read More

ഭാര്യയ്ക്ക് നേരെ ‘ഐസ്ക്രീം’ ആസിഡ് ആക്രമണം

കാസർകോട്: ഐസ്ക്രീം എന്ന വ്യാജേന ബോള്‍ ഐസ്ക്രീമില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യയ്ക്ക് നേരെ എറിഞ്ഞ് ഭർത്താവിന്റെ ആക്രമണം. ഓടി രക്ഷപ്പെട്ടത് കൊണ്ട് ഭാര്യ ആസിഡ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആക്രമിക്കാൻ പിന്നാലെ ഓടിയ ഭർത്താവ് എറിഞ്ഞ ‘ഐസ്ക്രീം’ ആസിഡ് അബദ്ധത്തില്‍ ദേഹത്ത് വീണ് മകന് ഗുരുതരമായി പൊള്ളലേറ്റു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാഞ്ഞങ്ങാട് ചിറ്റാരിക്കല്‍ കമ്പല്ലൂരിലാണ് സംഭവം. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ പി വി സുരേന്ദ്രനാഥിനെതിരെ (49) ചിറ്റാരിക്കല്‍ പോലീസ് ഗുരുതരമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സുരേന്ദ്രനാഥിന്റെ മകൻ പിവി സിദ്ധുനാഥിനാണ് (20)…

Read More

യുവതിക്ക് നേരേ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ടെക്കി യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. വാട്ടര്‍ പ്യൂരിഫയര്‍ ടെക്നീഷ്യനായ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേയ് നാലാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ബേഗൂരില്‍ താമസിക്കുന്ന 30-കാരിക്ക് നേരേയാണ് വാട്ടര്‍ പ്യൂരിഫയര്‍ സര്‍വീസിനെത്തിയ ടെക്നീഷ്യന്‍ അതിക്രമം കാട്ടിയത്. സംഭവദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് പ്യൂരിഫയര്‍ സംബന്ധിച്ചുള്ള പ്രശ്നം പരാതിക്കാരി വിവരിച്ചുനല്‍കി. തുടര്‍ന്ന് ടെക്നീഷ്യന്‍ വീടിനകത്ത് പ്രവേശിക്കുകയും ജോലി ആരംഭിക്കുകയുംചെയ്തു. ഇതിനിടെ, വീടിന്റെ മെയിന്‍ സ്വിച്ച്‌ ഓഫ് ചെയ്യാനും പ്രതി ആവശ്യപ്പെട്ടിരുന്നു. ടെക്നീഷ്യനെ…

Read More

പ്രജ്വൽ രേവണ്ണയുടെ കേസ് സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമപരമായ അന്വേഷണം കേസിൽ പോലീസ് നടത്തുമെന്ന് ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് കേസ് നിലവിൽ സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമി കേസ് സി.ബി.ഐക്ക് വിടാൻ അഭ്യർഥിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ബി.ജെ.പി ഒരു കേസെങ്കിലും സി.ബി.ഐക്ക് വിട്ടിട്ടുണ്ടോയെന്ന് സിദ്ധരാമയ്യ ചോദിച്ചു. കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന സമയത്ത് ഡോ.രവി കേസ്, ലോട്ടറി കേസ്, ​മന്ത്രി കെ.ജി ജോർജിനെതിരായ ആരോപണങ്ങൾ എന്നിവയെല്ലം സി.ബി.ഐക്ക് വിട്ടു. ഈ കേസുകളിൽ…

Read More

ബെല്ലാരിയിൽ മൂന്ന് തൊഴിലാളികൾ മുങ്ങി മരിച്ചു

ബെംഗളൂരു : ബെല്ലാരിയിലെ ജിൻഡാൽ സ്റ്റീൽ പ്ലാന്റിൽ ജലവിതരണപൈപ്പ് നന്നാക്കുന്നതിനിടെ മൂന്നുതൊഴിലാളികൾ ടാങ്കിൽ മുങ്ങിമരിച്ചു. ഭുവനഹള്ളി സ്വദേശി ജേദപ്പ (35), ചെന്നൈ സ്വദേശി മഹാദേവൻ (39), ബെംഗളൂരു സ്വദേശി സുശാന്ത് (33) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. തകരാറിലായ ജലവിതരണപൈപ്പ് നന്നാക്കുകയായിരുന്നു മൂവരും. പൈപ്പിലുണ്ടായ തടസ്സം നീക്കിയതോടെ അതീവശക്തിയിൽ വെള്ളം പുറത്തേക്ക് തെറിച്ചു. തുടർന്നാണ് അപകടം ഉണ്ടായത്.

Read More

നഗരത്തിൽ വേനൽമഴ മെയ് 14 വരെ തുടരും; യെല്ലോ അല്ലെർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ബെംഗളൂരു : നഗരത്തിൽ 14 വരെ ഇടിമിന്നലോടുകൂടിയ വേനൽമഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി മഞ്ഞമുന്നറിയിപ്പും പുറപ്പെടുവിച്ചു. ഈദിവസങ്ങളിൽ നഗരത്തിലെ കുറഞ്ഞതാപനില 23 ഡിഗ്രിസെൽഷ്യസും കൂടിയ താപനില 33 ഡിഗ്രിസെൽഷ്യസുമായിരിക്കും. തീരദേശ ജില്ലകളിൽ 12, 13 തീയതികളിൽ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനൽകി. അതേസമയം, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നഗരത്തിൽ വേനൽമഴ ലഭിക്കുന്നുണ്ട്. ഇന്ദിരാനഗർ, മാറത്തഹള്ളി, വിജയനഗർ, സി.വി. രാമൻനഗർ, രാമമൂർത്തിനഗർ, കെ.ആർ. പുരം, ഹൂഡി, മഹാദേവപുര, ബാനസവാടി തുടങ്ങിയ പ്രദേശങ്ങളിൽ വലിയതോതിലുള്ള വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു. നഗരത്തിൽ വിവിധയിടങ്ങളിൽ…

Read More
Click Here to Follow Us