ബെംഗളൂരു : വനിതാജീവനക്കാർക്ക് പ്രതിവർഷം ആറുദിവസം ശമ്പളത്തോടുകൂടിയ ആർത്തവാവധി അനുവദിക്കാനൊരുങ്ങി കർണാടക സർക്കാർ.
സർക്കാർമേഖലയിലും സ്വകാര്യമേഖലയിലും ഇത് പ്രാവർത്തികമാകും. വനിതാജീവനക്കാർക്ക് ആർത്തവാവധി നൽകുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ടുസമർപ്പിക്കാൻ സർക്കാർ 18 അംഗ സമിതിയെ നിയോഗിച്ചിരുന്നു.
ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ നിയമവിഭാഗം പ്രൊഫസർ എസ്. സപ്‌നയുടെ നേതൃത്വത്തിലുള്ള സമിതി സർക്കാരിനുനൽകിയ റിപ്പോർട്ടിലാണ് ആറുദിവസം അവധിനൽകണമെന്ന് നിർദേശിച്ചത്.
ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്ന് തൊഴിൽവകുപ്പുമന്ത്രി സന്തോഷ് ലാഡ് അറിയിച്ചു. ഇതിനായി സമിതിയംഗങ്ങളുടെ യോഗം ഉടൻ വിളിച്ചുചേർക്കും.
തുടർന്ന്, ഇത് നടപ്പാക്കുന്നതിനായി പൊതുജനങ്ങളുടെയും കമ്പനികളുടെയും മറ്റും അഭിപ്രായംതേടും.
ജീവനക്കാരികൾക്ക് എപ്പോഴാണ് അവധിവേണ്ടതെന്ന് അവർക്കു തിരഞ്ഞെടുക്കാൻ അവസരംനൽകുന്നരീതിയിലാണ് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
ലക്ഷക്കണക്കിന് വനിതാജീവനക്കാർക്ക് ഇത് ഉപകാരപ്പെടും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.