ശുചിമുറിയിലെ ബക്കറ്റ് വെള്ളത്തിൽ വീണ് ഒരു വയസുകാരി മരിച്ചു 

കാസർക്കോട്: മഞ്ചേശ്വരത്ത് ശുചിമുറിയിലെ ബക്കറ്റില്‍ വീണ് ഒരു വയസുകാരിക്ക് ദാരുണാന്ത്യം. കടമ്പ സ്വദേശി ഫാരിസിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്.

വീട്ടുകാർ വരാന്തയില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെയിലാണ് കുട്ടി വീടിന് അകത്തേക്ക് പോയത്.

കുട്ടിയെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിനിടെയാണ് കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു.

അസ്വാഭാവിക മരണത്തിന് മഞ്ചേശ്വരം പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us