കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു 

ബെംഗളൂരു : കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. തെലുങ്ക് ടെലിവിഷൻ പരമ്പര ‘ത്രിനയനി’യിലൂടെ ശ്രദ്ധേയയാണ് താരം. നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദില്‍ നിന്ന് വരികയായിരുന്ന ബസ് കാറില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തില്‍ പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

Read More

യാത്രക്കിടെ വിമാനത്തിൽ നിന്നും ചാടുമെന്ന് ഭീഷണി; മലയാളി യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: വിമാനയാത്രക്കിടെ പ്രശ്‌നമുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി മുഹമ്മദ് ബി.സിയാണ് അറസ്റ്റിലായത്. പറക്കുന്ന വിമാനത്തില്‍ നിന്ന് അറബി കടലിലേക്ക് ചാടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതോടെ ജീവനക്കാരും സഹയാത്രികരും പരിഭ്രാന്തരായി. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ദുബായ്-മംഗളൂരു വിമാനത്തില്‍ മെയ്‌ എട്ടിനാണ് സംഭവം. ജീവനക്കാരുടെ പരാതിയെ തുടർന്നാണ് വിമാനം മംഗളൂരുവിലെത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തത്. ദുബായില്‍ നിന്ന് മംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കിടെ മോശമായി പെരുമാറുകയും വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കി ജീവനക്കാർക്കും സഹയാത്രക്കാർക്കും…

Read More

പനി ബാധിച്ച് മൂന്നു വയസുകാരി മരിച്ചു 

പാലക്കാട്‌: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനിയെ തുടർന്ന് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്.ടി കോളനിയിലെ കുമാരൻ്റെ മകള്‍ ചിന്നു (3) ആണ് പനി ബാധിച്ച്‌ മരിച്ചത്. കുട്ടി ഇന്ന് രാവിലയോടെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

വിവാഹം പിന്നീട്; അമ്മയാകാൻ ഒരുങ്ങി നടി തമന്ന  

തെന്നിന്ത്യയുടെ സ്വന്തം താരസുന്ദരിയാണ് തമന്ന. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന മോളിവുഡിലും തന്റെ സാന്നിദ്ധ്യം ഇതിനോടകം അറിയിച്ചു കഴിഞ്ഞു. തമന്നയുടെ മോളിവുഡ് അരങ്ങേറ്റം ഇതിനോടകം വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്. ബാന്ദ്ര എന്ന സിനിമയില്‍ ദിലീപിന്റെ നായികയായാണ് തമന്ന എത്തിയത്. പുതിയ ഫാഷൻ ട്രെൻഡുകള്‍ കൃത്യമായി പിന്തുടരുന്ന താരം കൂടിയാണ് തമന്ന. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാല്‍ ആരാധകർ ഇപ്പോഴും താരത്തോട് ചോദിക്കുന്ന ചോദ്യമാണ് വിവാഹത്തെപ്പറ്റി. മാത്രമല്ല കരിയറില്‍ തിളങ്ങി നില്‍ക്കുന്നതിനിടെ…

Read More

അക്കൗണ്ടിലേക്ക് പണം എത്തിയെന്ന് മെസ്സേജ്; പിന്നാലെ വ്യാജമാണെന്ന് കണ്ടെത്തി 

ബെംഗളൂരു: അക്കൗണ്ടിലേക്ക് ആരോ പണം നിക്ഷേപിച്ചെന്ന് അറിയിച്ചു കൊണ്ടുള്ള വ്യാജ മെസ്സേജ് ലഭിച്ചതായി പരാതി. ബാങ്കില്‍ നിന്ന് എപ്പോഴും വരുന്നത് പോലെയൊണ് ഒറ്റനോട്ടത്തില്‍ ആ എസ്.എം.എസ് കണ്ടപ്പോഴും തോന്നുക. എന്നാല്‍ തൊട്ടുപിന്നാലെ പണത്തിന് ഒരു അവകാശി എത്തിയപ്പോഴാണ് വന്ന എംഎസ്‌എസ് ഒന്ന് സൂക്ഷിച്ച്‌ വായിച്ച്‌ നോക്കുന്നത്. തട്ടിപ്പ് മണത്തറി‌ഞ്ഞ് തിരികെ വിളിച്ച്‌ നോക്കിയപ്പോള്‍ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഇത്തരത്തിൽ ഉള്ള അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നഗരത്തിൽ ഐ.ടി രംഗത്ത് പ്രവ‍ർത്തിക്കുന്ന അതിഥി എന്ന യുവതി. ജോലി സംബന്ധമായ ഒരു കോളില്‍ ആയിരുന്നപ്പോഴാണ് അതിഥിക്ക്…

Read More

ഗസ്റ്റ് ലക്ചറർ തൂങ്ങിമരിച്ചു

ബെംഗളൂരു : ഹാസൻ ജില്ലയിലെ ചന്നരായപട്ടണത്തെ ഗായത്രി മേഖലയിൽ ഗസ്റ്റ് ലക്ചറർ ആത്മഹത്യ ചെയ്തു. ദീപ (34) ആണ് ആത്മഹത്യ ചെയ്തത്. ചന്നരായപട്ടണ ഗായത്രി ബാരംഗയിൽ താമസിക്കുന്ന സോമശേഖറിൻ്റെയും ഭാഗ്യയുടെയും മകളാണ്. ചന്നരായപട്ടണ സർക്കാർ ഫസ്റ്റ് ക്ലാസ് കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവി വരികയായിരുന്നു. എന്നാൽ, വ്യാഴാഴ്ച വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം അറിവായിട്ടില്ല. ദീപയുടെ സഹോദരൻ ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

Read More

സ്ത്രീക്കും പുരുഷനും അഭിമാനം ഒരുപോലെ; പബ്ബിലെത്തിയ യുവാവിനെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി കോടതി

ബെംഗളൂരു : പുരുഷനും സ്ത്രീക്കും അഭിമാനം ഒരുപോലെ ബാധകമാണെന്ന് ബെംഗളൂരുവിലെ കോടതി. യുവാവിനെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ വിലയിരുത്തൽ. സ്ത്രീയുൾപ്പെടെ മൂന്നു പ്രതികളാണ് ജാമ്യഹർജി നൽകിയത്. യുവാവിനെ നഗ്നനാക്കി വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. പുരുഷന്റെയും സ്ത്രീയുടെയും ശരീരം എല്ലായ്‌പ്പോഴും പവിത്രമായിട്ടാണ് കണക്കാക്കുന്നതെന്നും ശാരീരിക മുറിവുകളേക്കാൾ കഠിനമാണ് മാനസിക മുറിവുകളെന്നും ജഡ്ജി മുംതാസ് പറഞ്ഞു. നഗ്നവീഡിയോ പരസ്യമാക്കുന്നത് മനസ്സിൽ മായാത്ത മുറിവുണ്ടാക്കും. കേസിന്റെ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണെന്നും ജാമ്യംഅനുവദിച്ചാൽ…

Read More

16 കാരിയെ കൊലപെടുത്തിയ പ്രതി മരിച്ചെന്നത് കള്ളം; പ്രതി പിടിയിൽ 

ബെംഗളൂരു: കുടകിലെ സോമവാർപേട്ടയില്‍ 16-കാരിയായ വിദ്യാർഥിനിയെ കൊലചെയ്ത പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. പ്രതി ആത്മഹത്യ ചെയ്തു എന്ന റിപ്പോർട്ട്‌ കള്ളമായിരുന്നെന്ന് പോലീസ്. സോമവാർപേട്ട താലൂക്ക് സുർലബ്ബി ഗ്രാമത്തിലെ പെണ്‍കുട്ടിയെയാണ് തലയറുത്ത് കൊന്നത്. കൊല നടത്തിയ ഹമ്മിയാല ഗ്രാമത്തിലെ എം. പ്രകാശ് എന്ന ഓംകാരപ്പ(32)യെ പോലീസ് അറസ്റ്റുചെയ്തു. പ്രതിക്കൊപ്പം പരിശോധന നടത്തിയ പോലീസ് സംഘം സംഭവസ്ഥലത്തിനും 100 മീറ്റർ അകലെ കുറ്റിക്കാട്ടില്‍നിന്ന് അറുത്തെടുത്ത തല കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് വെടിയുണ്ട നിറച്ച ഒറ്റക്കുഴല്‍ തോക്ക് സഹിതം വിദ്യാർഥിനിയുടെ വീടിനുസമീപത്തുനിന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത…

Read More

ഗൃഹപ്രവേശന പരിപാടിയിൽ ഭക്ഷണം കഴിച്ച 25-ലധികം പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ

ബെംഗളൂരു : ഗൃഹപ്രവേശന പരിപാടിയിൽ ഭക്ഷണം കഴിച്ച 25-ലധികം പേർ ആശുപത്രിയിൽ ചികിത്സയിൽ . രാമനഗര താലൂക്കിലെ കണ്ണമംഗലതൊടി വില്ലേജിൽ ഇന്നലെ നടന്ന പരിപാടിയിൽ ഉച്ചഭക്ഷണം കഴിച്ച ചിലരുടെ ആരോഗ്യനില മോശമാവുകയായിരുന്നു. 8 കുട്ടികളടക്കം 25-ലധികം പേർക്ക് വയറുവേദനയും ഛർദ്ദിയും ഉണ്ടായി. ഇതോടെ എല്ലാവരെയും രാംനഗർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ 25ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഭക്ഷണം കഴിച്ചതിനു ശേഷ മാണ് എല്ലാവ ർക്കും അസ്വസ്ഥതകൾ ഉണ്ടായത്. എല്ലാവർക്കും ചികിൽസ നൽകിയിട്ടുണ്ടെന്നും അസുഖബാധിതരായ കുട്ടികൾക്ക് പോലും…

Read More

കാറിന് തീപിടിച്ച് ഒരാൾ ജീവനോടെ വെന്തുമരിച്ചു

ബെംഗളൂരു: കാറിന് പെട്ടെന്ന് തീപിടിച്ച് ഒരാൾ ജീവനോടെ വെന്തുമരിച്ചു . കാംതഗിക്ക് സമീപം ഇംഗലഗി റോഡിലാണ് സംഭവം നടന്നത് . ഹുനഗുണ്ട താലൂക്കിലെ ചിക്മാഗി ഗ്രാമത്തിലെ സംഗനഗൗഡ പാട്ടില (ഗൗഡ) (50) ആണ് മരിച്ചത്. എങ്ങനെയാണ് കാറിന് തീപിടിച്ചതെന്ന് കൃത്യമായി അറിവായിട്ടില്ല. വഴിയരികിൽ ഒരു കാറിന് തീപിടിച്ചതിനാൽ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് ബാഗൽകോട്ട് റൂറൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. കേസ് അന്വേഷണം നടത്തി വരികയാണ്

Read More