നാഗമംഗല കലാപക്കേസ്: അറസ്റ്റ് ഭയന്ന് ഗ്രാമം വിട്ട യുവാവ് മരിച്ചു

ബെംഗളൂരു: ജില്ലയിൽ നാഗമംഗല കലാപവുമായി ബന്ധപ്പെട്ട് നാടുവിട്ട യുവാവ് മരിച്ചു. കിരൺ (23) ആണ് മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ചത്. നിലവിൽ 52 പ്രതികളാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്. അതിൽ ബദരികൊപ്പാലു ഗ്രാമത്തിൽ നിന്നുള്ള 13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ജില്ലയിലെ നാഗമംഗല താലൂക്കിലെ ബദരികൊപ്പാലു ഗ്രാമവാസിയായ കിരൺ സെപ്‌റ്റംബർ 11ന് രാത്രി കലാപത്തെ തുടർന്ന് ഗ്രാമം വിട്ടിരുന്നു. എന്നാൽ ഇന്നലെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് കിരണിനെ നിംഹാൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ യിലിരിക്കെ ഇന്നലെയാണ് മരിച്ചത്.

  ഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!

കിരണിൻ്റെ പിതാവ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. നാഗമംഗല കലാപക്കേസിലെ പതിനേഴാം പ്രതിയാണ് കുമാർ. മണ്ഡ്യ ജില്ലാ സെൻട്രൽ ജയിലിലാണ് ഇപ്പോഴുള്ളത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം വിക്ടോറിയ ആശുപത്രിയിൽ നിന്നും യുവാവിന്റെ മൃതദേഹം ഗ്രാമത്തിലെത്തിച്ചു..

കേസുമായി ബന്ധപ്പെട്ട് ബദരികൊപ്പാലു ഗ്രാമത്തിലെ നിരവധി പേർ അറസ്റ്റിലായപ്പോൾ മറുവശത്ത് 25 ലധികം യുവാക്കൾ ഗ്രാമം വിട്ടതയാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts