അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമ കേസിൽ വെട്ടിലായി അന്വേഷണ സംഘം 

prajwal

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരെയും പിതാവ് എച്ച്‌ ഡി രേവണ്ണക്കെതിരെയും ഉയർന്ന ലൈംഗികാതിക്രമക്കേസില്‍ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാവാതെ പ്രത്യേക അന്വേഷണ സംഘം. ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇതുവരെ ജർമനിയില്‍ നിന്ന് പ്രജ്വല്‍ തിരിച്ചെത്തിയില്ല. ഏപ്രില്‍ 27ന് രാജ്യം വിടുമ്പോള്‍ പ്രജ്വല്‍ മേയ് 15നുള്ള മടക്ക ടിക്കറ്റ് കൂടി ബുക്ക് ചെയ്തിരുന്നു. എന്നാല്‍ പ്രജ്വല്‍ ടിക്കറ്റ് റദ്ദാക്കിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. പ്രജ്വലിന്റെ വരവ് പ്രതീക്ഷിച്ചു രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദേശം നല്‍കുകയും കർണാടകയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പോലീസ് സന്നാഹം നിലയുറപ്പിക്കുകയും ചെയ്തിരുന്നു.…

Read More

സീരിയൽ താരം ആര്യ അനിൽ വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന് പരാതി; മറുപടിയുമായി ആര്യ 

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ താരങ്ങളില്‍ ഒരാളാണ് ആര്യ അനില്‍. ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സീരിയല്‍ നടിയും കൂടിയാണ് ആര്യ. ടിക്ക് ടോക്ക് കാലം മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ആര്യ വളരെ സജീവമാണ്. ഇപ്പോള്‍ ആര്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇവർക്കെതിരെ രഞ്ജിത്ത് കൃഷ്ണൻ എന്ന വ്യക്തി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് എതിരെ മറുപടിയുമായിട്ടാണ് ഇവർ എത്തിയിരിക്കുന്നത്. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹ വാഗ്ദാനം നല്‍കി ആര്യയും കുടുംബവും ലക്ഷങ്ങള്‍ തട്ടിയെന്നാണ് രഞ്ജിത്ത് ഒരു ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.…

Read More

ആൾക്കൂട്ട ആക്രമണത്തിൽ നടൻ ചേതൻ ചന്ദ്രയ്ക്ക് ഗുരുതര പരിക്ക് 

ബെംഗളൂരു: കന്നഡ നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം. 20 പേരടങ്ങിയ സംഘമാണ് നടനെ ആക്രമിച്ചത്. ആക്രമണത്തില്‍ താരത്തിന്റെ മൂക്ക് തകർന്നിട്ടുണ്ട്. അമ്മയോടൊപ്പം ക്ഷേത്രത്തില്‍പ്പോയി മടങ്ങവെയാണ് സംഭവം. ആക്രമണത്തെക്കുറിച്ച്‌ വിശദമാക്കിക്കൊണ്ട് ഒരു വീഡിയോ താരം പുറത്തുവിട്ടിട്ടുണ്ട്. തനിക്ക് മോശമായ അനുഭവമാണ് ഉണ്ടായതെന്നും നീതി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മുഖത്തും വസ്ത്രങ്ങളിലും ചോരപ്പാടോട് കൂടിയാണ് അദ്ദേഹം വീഡിയോ എടുത്തത്. മദ്യപാനിയെന്ന് തോന്നിക്കുന്ന ഒരാള്‍ ഞങ്ങളെ പിന്തുടരുകയും കാർ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അയാളുടെ ലക്ഷ്യം മോഷണമാണെന്ന് എനിക്ക് തോന്നി. കാറിന് കേടുപാട് വരുത്തിയതിനെക്കുറിച്ച്‌ ഞാൻ…

Read More

വീഡിയോ കോളിൽ വസ്ത്രമഴിക്കാൻ നിർബന്ധിച്ചു; പ്രജ്വലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരി 

ബെംഗളൂരു: പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്തി. നാലുവർഷം മുമ്പ് തന്‍റെ അമ്മയെ ബെംഗളൂരുവിലെ വീട്ടില്‍ വെച്ചാണ് പ്രജ്വല്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച്‌ അന്വേഷണ സംഘത്തിന് മുന്നിലും വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. അമ്മക്കു നേരെയുണ്ടായ അതിക്രമത്തിനു പിന്നാലെ തനിക്ക് നേരെയും ലൈംഗികാതിക്രമമുണ്ടായതായി യുവതി പറയുന്നു. വീഡിയോ കോളില്‍ വിവസ്ത്രയാകാൻ ഉള്‍പ്പെടെ പ്രജ്വല്‍ നിർബന്ധിച്ചതായും പരാതിക്കാരി പറയുന്നു. അമ്മയുടെ ഫോണിലേക്കാണ് അയാള്‍ വീഡിയോ കോളുകള്‍ ചെയ്തിരുന്നത്. കോള്‍ എടുക്കാൻ നിർബന്ധിക്കും. വിസമ്മതിച്ചാല്‍ എന്നെയും അമ്മയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വിശദീകരിച്ചു. പ്രജ്വലിന്‍റെ…

Read More

ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു : ബൈക്കപകടത്തിൽ മലയാളി നഴ്‌സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. നെലമംഗലയിൽ ആണ് അപകടം ഉണ്ടായത്. ലോറിയുടെ പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. സപ്തഗിരി കോളേജിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയും ചങ്ങനാശ്ശേരി മാമൂട് സ്വദേശി പുത്തൻപറമ്പിൽ ലിജോയ് ജോസഫിന്റെ മകനുമായ ആൽബി ജോസഫാണ് (20)മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബെംഗളൂരു -തുമകൂരു ഹൈവേയിലായിരുന്നു അപകടം.  

Read More

ഈന്തപ്പഴമെടുക്കാൻ കുനിഞ്ഞ 45-കാരൻ ക്ഷേത്രോത്സവത്തിനിടെ രഥത്തിനടിയിൽപ്പെട്ട് മരിച്ചു

ബെംഗളൂരു: ധാർവാഡിലെ മജ്ജിഗുഡ്ഡയിൽ ക്ഷേത്രോത്സവത്തിനിടെ രഥത്തിനടിയിൽപ്പെട്ട് 45-കാരൻ മരിച്ചു. ഹല്ലിക്കേരി സ്വദേശിയായ ബാബുസാബ് മകാസി ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ഉത്സവത്തിന്റെ ഭാഗമായി എഴുന്നള്ളിക്കുന്ന രഥത്തിൽനിന്ന് ഈന്തപ്പഴം വിതരണംചെയ്യുന്ന ചടങ്ങുണ്ട്. ഈ ചടങ്ങിനിടെ നിലത്തുവീണ ഈന്തപ്പഴമെടുക്കാൻ കുനിഞ്ഞതായിരുന്നു ബാബുസാബ് മകാസി. ഇതിനിടെ അബദ്ധത്തിൽ രഥത്തിനടിയിലേക്ക് വീഴുകയായിരുന്നു. തലയിലൂടെ രഥത്തിന്റെ ചക്രം കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ ബാബുസാബിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൂറുകണക്കിനു വിശ്വാസികൾചേർന്ന് വലിച്ചാണ് രഥം എഴുന്നള്ളത്ത് നടക്കുന്നത്. ഒട്ടേറെ വിശ്വാസികൾ വെള്ളിയാഴ്ചനടന്ന ചടങ്ങിലും പങ്കെടുത്തിരുന്നു. എന്നാൽ ചടങ്ങിനുമുന്നോടിയായി മതിയായ സുരക്ഷാസംവിധാനങ്ങൾ…

Read More

നഗരത്തിലെ അനധികൃത ബാനറുകൾ: നിങ്ങൾക്കും പരാതിയറിയിക്കാൻ അവസരം; ഹെൽപ്പ്‌ലൈൻ അടക്കം കർശന നടപടിയുമായി കോർപ്പറേഷൻ

ബെംഗളൂരു : അനധികൃത ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതിനെതിരേ കർശനനടപടികളുമായി ബെംഗളൂരു കോർപ്പറേഷൻ. ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതുസംബന്ധിച്ച പരാതികളറിയിക്കാൻ പ്രത്യേക ഹെൽപ്പ്‌ലൈൻ കോർപ്പറേഷന്റെ നേതൃത്വത്തിൽ സജ്ജമായി. 9480685700 എന്ന മൊബൈൽനമ്പറിലാണ് പൊതുജനങ്ങൾ പരാതികൾ അറിയിക്കേണ്ടത്. പരാതി ലഭിച്ചാലുടൻ കോർപ്പറേഷന്റെ പ്രത്യേകസംഘം പ്രദേശത്ത് പരിശോധനനടത്തിയശേഷം ഇവ സ്ഥാപിച്ചവർക്കെതിരേ നടപടിയെടുക്കും. നേരത്തേ നഗരത്തിലെ അനധികൃത ബാനറുകളും ഫ്ലെക്സുകളും നീക്കംചെയ്യണമെന്ന് കർണാടക ഹൈക്കോടതി കോർപ്പറേഷന് നിർദേശംനൽകിയിരുന്നു. ഇതോടെ ആയിരക്കണക്കിന് ബാനറുകളും ഫ്ലെക്സുകളുമാണ് അധികൃതർ നീക്കംചെയ്തത്. പിന്നീട് നിശ്ചിത ഇടവേളകളിൽ പരിശോധനകളും നടത്തിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പരിശോധനകൾ മുടങ്ങി. ഈ…

Read More

പിതാവിനൊപ്പം കാർ കഴുകുന്നതിനിടെ കുട്ടി ആക്സിലറേറ്ററിൽ ചവിട്ടി; കളിച്ചുകൊണ്ടിരുന്ന 5 വയസുകാരി മരിച്ചു

ബംഗളൂരു: ചെറിയ അശ്രദ്ധമൂലം അഞ്ച് വയസ്സുള്ള കുട്ടി വാഹനാപകടത്തിൽ മരിച്ചു. ആരവ് (5) ആണ് അപകടത്തിൽ മരിത്. ബംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിൽ മുരുഗേഷ്പാല്യ റോഡിലാണ് സംഭവം. ഇന്നലെ രാവിലെ 10.30 ഓടെയാണ് ദാരുണമായ സംഭവം നടന്നത്. 15 വയസ്സുള്ള ഒരു ആൺകുട്ടി പിതാവിനൊപ്പം കാർ കഴുകുകയായിരുന്നു. ഇതിനിടെ കാറിൻ്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന കുട്ടി പെട്ടെന്ന് ആക്സിലേറ്ററിൽ ചവിട്ടി. തൽഫലമായി, കാർ മുന്നോട്ട് പാഞ്ഞുപോയി. കാറിന് സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസുകാരനെ ആ കാർ ഇടിക്കുകയായിരുന്നു. കാറിടിച്ച് ആരവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.…

Read More

സംസ്ഥാനത്ത് വരൾച്ച നിലനിൽക്കുന്നു: തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് ശിവകുമാർ

ബെംഗളൂരു : സംസ്ഥാനത്ത് കടുത്ത വരൾച്ച നിലനിൽക്കുന്നതിനാൽ തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് അനുയായികളോട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. ഈ മാസം 15-നാണ് ശിവകുമാറിന്റെ ജന്മദിനം. അന്നേദിവസം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വടക്കേ ഇന്ത്യയിലാകും താനുണ്ടാവുകയെന്നും ശിവകുമാർ പ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തെ 240 താലൂക്കുകളിൽ 223 എണ്ണത്തെ വരൾച്ചാബാധിതമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 196 താലൂക്കുകളെ ഏറ്റവും തീവ്രമായ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More

നഗരത്തിലെ പ്രമുഖ ആശുപത്രിക്ക് വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ഡൽഹി വിമാനത്താവളത്തിലേക്കും നിരവധി ആശുപത്രികളിലേക്കും വ്യാജ ബോംബ് ഭീഷണി ഇ-മെയിൽ അയച്ചതിന് പിന്നാലെ ഞായറാഴ്ച ബെംഗളൂരുവിലെ പ്രമുഖ ആശുപത്രിക്ക് നേരെയും വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് പരിഭ്രാന്തി പരത്തി. നാഗവാര സെൻ്റ് ഫിലോമിന ഹോസ്പിറ്റലിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് സിറ്റി എസ്ബിക്ക് ഇ-മെയിൽ ലഭിച്ചു. അതിനാൽ പോലീസ് ഉടൻ ആശുപത്രിയിലെത്തി അന്വേഷണം നടത്തി ഗോവിന്ദപൂർ പൊലീസ് സ്റ്റേഷൻ്റെ പരിധിയിലുള്ള സെൻ്റ് ഫിലോമിന ആശുപത്രിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചയുടൻ പൊലീസ് ഉടൻ ആശുപത്രിയിലെത്തി പരിശോധന നടത്തി. എന്നാൽ, ബോംബോ സ്‌ഫോടക…

Read More
Click Here to Follow Us