ബെംഗളൂരു ∙ ഉഷ്ണതരംഗത്തിൽ വലയുകയാണ് വടക്കൻ കർണാടക. ബെംഗളൂരുവിലാകട്ടെ, 8 വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനിലയാണ് (37.6 ഡിഗ്രി സെൽഷ്യസ്). കലബുറഗിയിൽ ഇന്നലെ താപനില 43.1 ഡിഗ്രി സെൽഷ്യസ്. റായ്ച്ചൂർ (41.8), ബാഗൽക്കോട്ടെ (41.5), കൊപ്പാൾ (41.3), വിജയപുര (41) എന്നിങ്ങനെയാണ് വടക്കൻ കർണാടകയിലെ വിവിധയിടങ്ങളിലെ ഉയർന്ന താപനില. ചാമരാജനഗർ, ചിക്കമഗളൂരു, ഹാസൻ, കുടക്, ശിവമൊഗ്ഗ ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ ചെറിയ തോതിൽ വേനൽമഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. ദക്ഷിണ കന്നഡ, ഉഡുപ്പി, ബീദർ, കലബുറഗി, റായ്ച്ചൂർ, യാദ്ഗിർ ജില്ലകളിൽ നാളെ മഴ പെയ്തേക്കും.
Read MoreMonth: April 2024
അതിക്രമങ്ങൾക്ക് തടയിടാൻ പോലീസിന്റെ പുതിയ പദ്ധതി; ബെംഗളൂരു പോലീസ് കാറുകളിൽ ഡാഷ് ക്യാമറകൾ സ്ഥാപിച്ചു; കാറുകൾക്കൊപ്പം ഇനി പൗര സുരക്ഷയും വർധിപ്പിക്കും
ബെംഗളൂരു: പട്രോളിംഗ് സംവിധാനം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ബെംഗളൂരു പോലീസ് ഹൊയ്‌സാല പട്രോളിംഗ് വാഹനങ്ങൾക്ക് ഡാഷ് ക്യാമറകൾ ഘടിപ്പിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ തൻ്റെ എക്‌സ് അക്കൗണ്ടിൽ പ്രഖ്യാപിച്ചു. നിയമപാലകർ പറയുന്നതനുസരിച്ച്, ഹൊയ്‌സാല വാഹനങ്ങളിൽ ഘടിപ്പിച്ച ഡാഷ് ക്യാമറകൾ പട്രോളിംഗിനിടെ സംഭവങ്ങൾ ഉടനടി റെക്കോർഡുചെയ്യാൻ സഹായിക്കും. ഇത് അന്വേഷണങ്ങൾക്ക് നിർണായക തെളിവുകൾ നൽകും, കൂടാതെ പോലീസ് ഇടപെടലുകളിൽ സുതാര്യത ഉയർത്തിപ്പിടിക്കുകയും പട്രോളിംഗ് ടീമുകളുടെ പ്രോട്ടോക്കോളുകൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നിരീക്ഷണ ഉപകരണമായി പ്രവർത്തിക്കുകയും ചെയ്യും. ഇൻസ്റ്റാളേഷൻ ആരംഭിച്ചു, ഹൊയ്‌സാല ഫ്ലീറ്റിലെ…
Read Moreകേരളാ സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ
തൃശൂർ: വിവാദ സിനിമയായ കേരളാ സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ദൂരദര്‍ശന്‍ കേരള സ്റ്റോറി സംപ്രഷണം ചെയ്യുന്നതിനു തൊട്ടുമുമ്പുള്ള ദിവസമാണ് ഇടുക്കി രൂപത വിവാദ സിനിമ പ്രദര്‍ശിപ്പിച്ചത്. 10,11, 12 ക്ലാസുകളിലെ കുട്ടികൾക്കു വേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു പ്രദര്‍ശനമെന്നാണ് രൂപത വിശദീകരിച്ചത്. ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും രൂപത വാദിക്കുന്നു. പ്രണയത്തെക്കുറിച്ചുള്ള…
Read Moreഅവധി ദിനങ്ങൾ പ്രമാണിച്ച് ഇന്നു മുതൽ കൊച്ചുവേളി-ബെംഗളൂരു സ്പെഷ്യല്‍ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ: വിശദാംശങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു : വിഷു, വേനലവധി പ്രമാണിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയിൽവേ. ഏപ്രില്‍ 9 മുതല്‍ മുതൽ മേയ് 28 വരെ ആഴ്ചയിലൊരിക്കല്‍ ആണ് സര്‍വീസ് നടത്തുക. ആകെ എട്ട് സർവീസുകളാണ് ഉണ്ടാവുക. കൊച്ചുവേളി-ബെംഗളൂരു സർ എം. വിശ്വേശ്വരായ ടെർമിനൽ (06083/06084) വീക്ക്ലി ട്രെയിനാണ് സര്‍വീസ് നടത്തുക. ട്രെയിൻ വിശദാംശങ്ങൾ കൊച്ചുവേളി-സർ എം. വിശ്വേശ്വരായ ടെർമിനൽ വീക്ക്ലി ട്രെയിന്‍ (06083) : എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 6.5-ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.55-ന് ബെംഗളൂരുവിലെത്തും. സർ എം.…
Read Moreയെശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച!
ബെംഗളൂരു : ഇന്നലെ രാത്രി 8 മണിയോടെ യശ്വന്ത് പുരയിൽ നിന്ന് സേലം- ഷൊറണൂർ വഴി കണ്ണൂരിലേക്ക് പുറപ്പെട്ട യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച. സേലത്തിനും ധർമപുരിക്കും ഇടയിൽ വച്ചാണ് കവർച്ച നടന്നത്.എ.സി. കോച്ചുകളിൽ യാത്ര ചെയ്തിരുന്ന ഇരുപതോളം യാത്രക്കാർ ആണ് കവർച്ചക്ക് ഇരയായത്. ഇറങ്ങിക്കിടന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകളും ലാപ്പ്ടോപ്പുകളും കവർച്ച ചെയ്തതിന് ശേഷം ബാഗുകൾ ശുചി മുറിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. കവർച്ചക്കിരയായ യാത്രക്കാർ സേലം സറ്റേഷനിൽ ഇറങ്ങി റെയിൽവേ പോലീസിന് പരാതി നൽകി.
Read Moreരാത്രികാലങ്ങളിൽ നഗരത്തിലൂടെയുള്ള യാത്ര ദുഷ്‌ക്കരമാകുന്നു; യാത്രക്കാരെ ലക്ഷ്യമിട്ട് ഒരു സംഘം
ബെംഗളൂരു : തലസ്ഥാന നഗരിയിലെ തെരുവുകളിൽ ആളുകൾ തമ്മിൽ തല്ലുന്ന ഞെട്ടിക്കുന്ന കേസുകൾ വർദ്ധിച്ചുവരികയാണ്. ഒറ്റയ്ക്കോ രാത്രിയിലോ വാഹനമോടിക്കുന്നവരെയും ക്യാബ് ഡ്രൈവർമാരെയും ലക്ഷ്യമിട്ട് ഓടിച്ചിട്ട് ആക്രമിക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു സംഘത്തെ കൊണ്ട് പൊറുതിമുട്ടുകയാണ് ജനങ്ങൾ. ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. ഇന്ന് രാവിലെ രണ്ട് ഇരുചക്രവാഹന യാത്രക്കാർ ക്യാബ് തടഞ്ഞ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഇടത്തോട്ട് പോകുമ്പോൾ സ്ഥലം വിട്ടുകൊടുത്തില്ലേ, ലൈസൻസ് തരു എന്നൊക്കെ പറഞ്ഞ് ഇരുവരും ഡ്രൈവറോട് തർക്കിക്കുകയും ഡ്രൈവറെ മർദിക്കുകയും…
Read Moreആംഗ്യ ഭാഷയിലൂടെ വാദം; കേൾവി പരിമിതിയെയും മറികടന്ന് കർണാടകയിൽ ചരിത്രം സൃഷ്ടിച്ച് മലയാളി അഭിഭാഷക
ബെംഗളൂരു : ആംഗ്യ ഭാഷയിലൂടെ വാദിച്ച് ബധിരയും മൂകയുമായ മലയാളി അഭിഭാഷക സാറ സണ്ണി കർണാടക ഹൈക്കോടതിയിൽ ശ്രദ്ധേയയായി . രാജ്യത്തെ കേൾവി പരിമിതിയുള്ള ആദ്യ അഭിഭാഷകയായ സാറയുടെ വാദം ആംഗ്യ ഭാഷ വിവർത്തകന്റെ സഹായത്തോടെയാണ് ജസ്റ്റിസ് എം.നാഗപ്രസന്ന കേട്ടത്. എതിർ കക്ഷിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അരവിന്ദ് കാമത്ത് സാറയെ അഭിനന്ദിച്ചു. സ്ത്രീ ധനവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ തിരച്ചിൽ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹർജിയിൽ അഡ്വ.കെ രവീന്ദ്രനാഥനൊപ്പം ആണ് സാറ ഹാജരായത്. സണ്ണി – ബെറ്റി ദമ്പതികളുടെ മകളായ…
Read Moreമലയാളി യുവാവിനെ മൈസൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി
മൈസൂരു : മൈസൂരു ബസ് സ്റ്റാൻഡിന് സമീപം തിരുവനന്തപുരം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പനവൂർ ചുള്ളാലം മർഹബ മൻസിലിൽ സച്ചിൻ എസ്. സിയാദാണ് (28) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ബസ് സ്റ്റാൻഡിന് സമീപത്തെ കടയ്ക്കുമുന്നിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ബെംഗളൂരുവിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം സുവർണ കർണാടക കേരളസമാജത്തിന്റെ സഹായത്തോടെ സ്വദേശത്തേക്ക് കൊണ്ടുപോയി. സംഭവത്തിൽ മൈസൂരു ലഷ്‌കർ പോലീസ് കേസെടുത്തു. സിയാദിന്റെയും ഷീജയുടെയും മകനാണ് സച്ചിൻ. സഹോദരങ്ങൾ: സഞ്ജന; സോഹൻ.
Read Moreപ്രചാരണത്തിനിടെ ബൈക്ക് മറിഞ്ഞു; ബിജെപി പ്രവർത്തകന് ദാരുണാന്ത്യം
ബെംഗളൂരു: കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലജെയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് ബിജെപി പ്രവർത്തകനു ദാരുണാന്ത്യം. കെആർ പുരം ഗണേശ ക്ഷേത്രത്തിനു സമീപം ഇന്നലെയാണു സംഭവം. പ്രകാശ് എന്ന പ്രവർത്തകനാണു മരിച്ചത്. ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയായ ശോഭ കരന്ദ്‌ലജെയുടെ കാറിന് അകമ്പടിയായി ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം. മന്ത്രിയുടെ കാറിന്‍റെ ഡോർ തുറന്നപ്പോള്‍ ഇതു തട്ടി ബൈക്ക് മറിയുകയും പിന്നാലെ വന്ന ബസ് പ്രകാശിന്‍റെ ശരീരത്തില്‍ കയറിയിറങ്ങുകയുമായിരുന്നു. മന്ത്രി കാറിനുള്ളിലിരിക്കുമ്പോഴാണ് സംഭവം. ഡോർ തുറന്നത് മന്ത്രിയാണോ മറ്റാരെങ്കിലുമാണോ എന്നതില്‍ വ്യക്തതയില്ല. പ്രകാശിന്‍റെ ദുരന്തം…
Read Moreസ്വർണ വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; കോടികൾ പിടിച്ചെടുത്തു
ബെംഗളൂരു: സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് 5.6 കോടി രൂപയും 3 കിലോ സ്വർണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. ബ്രൂസ്പേട്ട് എന്ന സ്ഥലത്തെ വീട്ടില്‍ ആണ് ഇത്രയധികം പണവും സ്വർണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. സ്വർണവും വെള്ളിയും ചേർത്താല്‍ 1.9 കോടിയുടെ മതിപ്പ് വരും. കാംബാലി ബസാർ എന്നയിടത്തുള്ള സ്വർണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടില്‍ ആണ് റെയ്ഡ് നടത്തിയത്. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ജ്വല്ലറി ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More