പ്രചാരണത്തിനിടെ ബൈക്ക് മറിഞ്ഞു; ബിജെപി പ്രവർത്തകന് ദാരുണാന്ത്യം 

ബെംഗളൂരു: കേന്ദ്ര മന്ത്രി ശോഭ കരന്ദ്‌ലജെയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനിടെ ബൈക്ക് അപകടത്തില്‍പ്പെട്ട് ബിജെപി പ്രവർത്തകനു ദാരുണാന്ത്യം.

കെആർ പുരം ഗണേശ ക്ഷേത്രത്തിനു സമീപം ഇന്നലെയാണു സംഭവം.

പ്രകാശ് എന്ന പ്രവർത്തകനാണു മരിച്ചത്.

ബെംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയായ ശോഭ കരന്ദ്‌ലജെയുടെ കാറിന് അകമ്പടിയായി ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് അപകടം.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

മന്ത്രിയുടെ കാറിന്‍റെ ഡോർ തുറന്നപ്പോള്‍ ഇതു തട്ടി ബൈക്ക് മറിയുകയും പിന്നാലെ വന്ന ബസ് പ്രകാശിന്‍റെ ശരീരത്തില്‍ കയറിയിറങ്ങുകയുമായിരുന്നു.

മന്ത്രി കാറിനുള്ളിലിരിക്കുമ്പോഴാണ് സംഭവം.

ഡോർ തുറന്നത് മന്ത്രിയാണോ മറ്റാരെങ്കിലുമാണോ എന്നതില്‍ വ്യക്തതയില്ല.

പ്രകാശിന്‍റെ ദുരന്തം തങ്ങളെ മാനസികമായി തകർത്തുവെന്ന് ശോഭ കരന്ദ്‌ലജെ പിന്നീട് പറഞ്ഞു.

സമർപ്പിത പ്രവർത്തനമായിരുന്നു പ്രകാശിന്‍റേത്.

എക്കാലവും പാർട്ടി പ്രകാശിന്‍റെ കുടുംബത്തിനൊപ്പമുണ്ടാകും.

പാർട്ടി ഫണ്ടില്‍ നിന്നു നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts