ജയന്തി ആഘോഷം; ഘോഷയാത്രയ്ക്കിടെ യുവാവ് കുത്തേറ്റുമരിച്ചു

ബെംഗളൂരു : കലബുറഗിയിൽ അംബേദ്കർ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെ യുവാവ് കുത്തേറ്റുമരിച്ചു. കലബുറഗി സ്വദേശി ആകാശ് ആഞ്ജനേയ (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി കലബുറഗിയിലെ ന്യൂ ജെവാർഗി റോഡിൽ രാഷ്ട്രപതി ചൗക്കിലാണ് സംഭവം. ആകാശിന്റെ സുഹൃത്ത് നവീനാണ് കൊലനടത്തിയതെന്നും ഇയാൾ ഒളിവിൽപ്പോയതായും അശോക് നഗർ പോലീസ് അറിയിച്ചു. ഇരുവരും തമ്മിൽ ഞായറാഴ്ച രാവിലെ വഴക്കുണ്ടായിരുന്നു. ഇത് നാട്ടുകാർ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. അങ്ങനെയാണ് രണ്ടുപേരും അംബേദ്കർ ജയന്തി ആഘോഷത്തിൽ പങ്കെടുത്തത്. രാത്രി ഘോഷയാത്രയുടെ ഭാഗമായി നടക്കുമ്പോൾ നവീൻ പുറകിൽനിന്ന് ആകാശിനെ കുത്തുകയായിരുന്നെന്നും…

Read More

മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്കെതിരേ ഉറങ്ങാൻ ‘ഒരു പെഗ്’ പരാമർശം; പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് രംഗത്ത്

ബെംഗളൂരു : മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർക്ക് ഉറങ്ങാൻ ‘ഒരു പെഗ്’ കൂടുതൽ കഴിക്കണമെന്ന ബി.ജെ.പി. നേതാവ് സഞ്ജയ് പാട്ടീലിന്റെ പ്രസ്താവനയ്ക്കെതിരേ വ്യാപക പ്രതിഷേധവുമായി മഹിളാ കോൺഗ്രസ്. സഞ്ജയ് പാട്ടീൽ മാപ്പുപറയണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ ബെലഗാവിയിലെ വീടിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. നൂറോളം പ്രവർത്തകരാണ് മണിക്കൂറുകളോളം അദ്ദേഹത്തിന്റെ വീടിനുമുന്നിൽ കുത്തിയിരുന്നത്. പിന്നീട് പോലീസെത്തി ഇവരെ നീക്കംചെയ്യുകയായിരുന്നു. ബെലഗാവി ജില്ലയിലെ മറ്റിടങ്ങളിലും മഹിളാ കോൺഗ്രസ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, താൻ മന്ത്രിയെയല്ല ഉദ്ദേശിച്ചതെന്നും ഒരാളുടെ പേരും പറഞ്ഞിട്ടില്ലെന്നും സഞ്ജയ് പാട്ടീൽ…

Read More

വ്യത്യാസ്ത തരം വാഗ്ദാനവുമായി ഈശ്വരപ്പയുടെ പ്രകടനപത്രിക: സംഭവം ഇങ്ങനെ

ബെംഗളൂരു : ബി.എസ്. യെദ്യൂരപ്പയിൽനിന്നും അദ്ദേഹത്തിന്റെ മക്കളായ ബി.വൈ. വിജയേന്ദ്ര, ബി.വൈ. രാഘവേന്ദ്ര എന്നിവരിൽനിന്നും കർണാടകത്തിലെ ബി.ജെ.പി.യെ സ്വതന്ത്രമാക്കുമെന്ന് വാഗ്ദാനം ചെയ്ത് ശിവമോഗയിലെ വിമതസ്ഥാനാർഥി കെ.എസ്. ഈശ്വരപ്പയുടെ പ്രകടനപത്രിക. സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം തന്റെ പ്രകടനപത്രിക പുറത്തുവിട്ടത്. ‘ഹിന്ദുത്വത്തിന്റെ പുനരുജ്ജീവനം, പാർട്ടിയുടെ ശുദ്ധീകരണം, അച്ഛനിൽനിന്നും മക്കളിൽനിന്നും സംസ്ഥാനത്തെ ബി.ജെ.പി.യെ സ്വതന്ത്രമാക്കൽ എന്നിവയാണ് എന്റെ തിരഞ്ഞെടുപ്പു പ്രകടനപത്രിക.’ എന്നും ഈശ്വരപ്പ കുറിച്ചു. ശിവമോഗയിലെ ബി.ജെ.പി. സ്ഥാനാർഥി ബി.വൈ. രാഘവേന്ദ്രയ്ക്കെതിരേയാണ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഈശ്വരപ്പ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്നത്. യെദ്യൂരപ്പയുടെ കുടുംബാധിപത്യത്തിൽനിന്ന്‌ പാർട്ടിയെ മോചിപ്പിക്കാനാണ് തന്റെ…

Read More

വി. സോമണ്ണയ്ക്ക് എതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : കഴിഞ്ഞവർഷം നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ മുൻമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. സോമണ്ണ 60 കോടി രൂപ ചെലവിട്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അദ്ദേഹം മത്സരിച്ച വരുണയിലും ചാമരാജ് നഗറിലുമാണ് വൻതുക ചെലവിട്ടത്. എന്നാൽ രണ്ടിടത്തും പരാജയപ്പെട്ടു. ഇത്തവണ തുമകൂരുവിൽ മത്സരിക്കുന്ന സോമണ്ണ വൻതോതിൽ പണമൊഴുക്കുമെന്നും കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെകാലത്ത് സമ്പാദിച്ചതാണ് ഈ പണമെന്നും സിദ്ധരാമയ്യ പറഞ്ഞു. തുമകൂരുവിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളം പണമുള്ളതുകൊണ്ടാണ് വി. സോമണ്ണയ്ക്ക് തുമകൂരു സീറ്റ് നൽകിയിരിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വരുണ മണ്ഡലത്തിൽ…

Read More

സംഗീത സംവിധായകൻ കെജി ജയൻ അന്തരിച്ചു 

കൊച്ചി: പ്രശസ്ത സംഗീതജ്ഞൻ കെ.ജി.ജയൻ (90) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. നടൻ മനോജ് കെ ജയൻ മകനാണ്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു. കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു.

Read More

നഗരത്തിലെ ജലക്ഷാമം കണക്കിലെടുത്ത് പൊതുശൗചാലയങ്ങളിൽ നിരക്ക് ഇരട്ടിയാക്കി; മാളുകളിലെ ശൗചാലയങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും ഉയർന്നു

ബെംഗളൂരു : കടുത്തജലക്ഷാമംകാരണം ബെംഗളൂരുവിലെ പൊതുശൗചാലയങ്ങളിലെ നിരക്ക് ഇരട്ടിയാക്കി. നിലവിൽ പൊതുശൗചാലയങ്ങളിൽ ഭൂരിഭാഗവും കുളിക്കാനുള്ള സൗകര്യമൊരുക്കുന്നില്ല. ജലക്ഷാമം അതിരൂക്ഷമായ മേഖലകളിൽ ചില ശൗചാലയങ്ങൾ താത്കാലികമായി അടയ്ക്കുകയും ചെയ്തു മുൻപ് ശൗചാലയം ഉപയോഗിക്കുന്നതിന് രണ്ടുമുതൽ അഞ്ചുരൂപവരെ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനിമുതൽ നാലുമുതൽ പത്തുരൂപവരെ നൽകേണ്ടിവരും. വെള്ളം കൂടുതൽ വേണമെങ്കിൽ അധികനിരക്കും നൽകണം. ടാങ്കറിൽ വെള്ളമെത്തിക്കുന്നതിന്റെ ചെലവ് കുത്തനെ കൂടിയത് ചൂണ്ടിക്കാട്ടിയാണ് പൊതുശൗചാലയങ്ങളുടെ നടത്തിപ്പുകാർ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നിലവിൽ പൊതുശൗചാലയങ്ങളിൽ ഭൂരിഭാഗവും കുളിക്കാനുള്ള സൗകര്യമൊരുക്കുന്നില്ല. ജലക്ഷാമം അതിരൂക്ഷമായ മേഖലകളിൽ ചില ശൗചാലയങ്ങൾ താത്കാലികമായി അടയ്ക്കുകയും ചെയ്ത. പൊതുശൗചാലയങ്ങളെ…

Read More

വാഹനാപകടം: മലയാളിവിദ്യാർഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

ബെംഗളൂരു : മൈസൂരുവിൽ കാർ സ്കൂട്ടറിലിടിച്ച് മലയാളിവിദ്യാർഥിനിയുൾപ്പെടെ മൂന്നുപേർ മരിച്ചു. തൃശ്ശൂർ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടിൽ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവർഷ ബി.സി.എ. വിദ്യാർഥിനിയായിരുന്നു ശിവാനി. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മൈസൂരു ജയലക്ഷ്മിപുരം ജെ.സി.റോഡിൽവെച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണംവിട്ടെത്തിയ കാറിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. ഇവരുടെ സ്കൂട്ടറുൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ കാർ ഇടിച്ചുതെറിപ്പിച്ചിട്ടുണ്ട്. അതിലൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്നയാളാണ് ഭക്ഷണവിതരണക്കാരൻ. അപകടത്തിൽ വി.വി.പുരം…

Read More

കേരളത്തിൽ ആദ്യം താമര വിരിയുക തൃശൂരിൽ; പത്മജ വേണുഗോപാൽ 

തൃശൂർ: കേരളത്തില്‍ ബി.ജെ.പി ആധിപത്യമുറപ്പിക്കാൻ കുടുതല്‍ വർഷം കാത്തിരിക്കേണ്ടി വരില്ലെന്ന് പത്മജ വേണുഗോപാല്‍. അതിന്റെ തുടക്കം തൃശ്ശൂരിൽ നിന്നാകുമെന്നും പത്മജ പറഞ്ഞു. വരുന്ന അഞ്ചു വർഷത്തിനുള്ളില്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഓരോ വർഷവും ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടിവരികയാണ്. ഇന്നത്തെ രാഷ്ട്രീയമല്ല നാളെ. ഒറ്റ രാത്രികൊണ്ട് രാഷ്ട്രീയം മാറ്റാൻ പറ്റും. ഇക്കുറി കേരളത്തില്‍ ആദ്യം താമര വിരിയുക തൃശൂരിലായിരിക്കുമെന്ന് അതില്‍ ഒരു സംശയവുമില്ലെന്നും പത്മജ പറഞ്ഞു. ആലത്തൂരില്‍ ടി.എൻ. സരസുവിന്റെ പ്രചാരണത്തിന് എത്തിയതായിരുന്നു പത്മജ. ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപി. പാവങ്ങളെ സഹായിക്കുന്ന മനുഷ്യനാണ്…

Read More

ചൂട് സഹിക്കുന്നില്ല: ഈ വേനൽക്കാലത്ത് നഗരത്തിൽ എസികളുടെയും കൂളറുകളുടെയും വിൽപ്പന കുതിച്ചുയരുന്നു

ബെംഗളൂരു: പരമ്പരാഗതമായി ശീതീകരണ ഉപകരണങ്ങൾക്ക് പരിമിതമായ ഡിമാൻഡ് ഉണ്ടായിരുന്ന ബെംഗളൂരുവിൽ, ഈ വേനൽക്കാലത്ത് ഉപഭോക്തൃ ആവശ്യത്തിൽ കാര്യമായ മാറ്റം നിരീക്ഷിക്കപ്പെട്ടു. മുൻവർഷങ്ങളെ അപേക്ഷിച്ച് എ. സി, കൂളർ എന്നിവയുടെ അന്വേഷണങ്ങളിലും വിൽപ്പനയിലും ഗണ്യമായ വർധനവാണ് നഗരത്തിലുടനീളമുള്ള ഡീലർമാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് മുതൽ മാത്രം ഇവയ്ക്കായുള്ള അന്വേഷണങ്ങളിൽ 35% വർദ്ധനവ് വെളിപ്പെടുത്തിയതായും. മെയ് അവസാനത്തോടെ മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് ഉയർന്ന വിൽപ്പനയിലേക്ക് ഈ കുതിച്ചുചാട്ടം സൂചിപ്പിക്കുനതയും ഡീലിർമാർ പറയുന്നു. വരാനിരിക്കുന്ന ഉഷ്ണ തരംഗത്തെ ബെംഗളൂരു വിലെ ജനങ്ങൾ നേരിടാൻ തയ്യാറാകുന്നതിന്റെ ഭാഗമായി ഓരോ അന്വേഷണവും…

Read More

നടിയെ ആക്രമിച്ച കേസ്; കൂടുതൽ വെളിപ്പെടുത്തൽ നടത്തുമെന്ന് ബാലചന്ദ്രകുമാർ 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് സംവിധായകൻ പി.ബാലചന്ദ്രകുമാര്‍. തൊണ്ടി മുതല്‍ വീട്ടില്‍ കൊണ്ടു പോയി പരിശോധിക്കുന്ന അപൂര്‍വരില്‍ അപൂര്‍വരായ ജഡ്ജിമാരാണ് നമ്മുടെ കോടതികളിലുള്ളതെന്നും ബാലചന്ദ്രമേനോന്‍ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് തനിക്കും കുറെ കാര്യം പറയാനുണ്ട്. നീതി ലഭിക്കും വരെ പോരാട്ടം തുടരും. നീതി നടപ്പാക്കണമെന്നാണ് ആഗ്രഹം. ഒരു തൊണ്ടി മുതല്‍ വീട്ടില്‍കൊണ്ടുപോയി പരിശോധിച്ച സംഭവമാണ് നടന്നതെന്നും ഇതില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സത്യം ഒരു പരിധിവരെ തനിക്കറിയാമെന്നും അതിനാല്‍ കുറ്റവാളി ശിക്ഷിക്കപ്പെടുമോ…

Read More