വാഹനാപകടം: മലയാളിവിദ്യാർഥിനി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

ബെംഗളൂരു : മൈസൂരുവിൽ കാർ സ്കൂട്ടറിലിടിച്ച് മലയാളിവിദ്യാർഥിനിയുൾപ്പെടെ മൂന്നുപേർ മരിച്ചു.

തൃശ്ശൂർ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടിൽ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവരാണ് മരിച്ചത്.

മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവർഷ ബി.സി.എ. വിദ്യാർഥിനിയായിരുന്നു ശിവാനി.

ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മൈസൂരു ജയലക്ഷ്മിപുരം ജെ.സി.റോഡിൽവെച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ നിയന്ത്രണംവിട്ടെത്തിയ കാറിടിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ പകലും രാത്രിയും സിലിണ്ടർ മോഷണം: ജാഗ്രതയിൽ നാട്ടുകാർ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആശുപത്രിയിലെത്തിക്കുമ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു. ഇവരുടെ സ്കൂട്ടറുൾപ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ കാർ ഇടിച്ചുതെറിപ്പിച്ചിട്ടുണ്ട്.

അതിലൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്നയാളാണ് ഭക്ഷണവിതരണക്കാരൻ.

അപകടത്തിൽ വി.വി.പുരം ട്രാഫിക് പോലീസ് കേസെടുത്തു. ശിവാനിയുടെ മൃതദേഹം അപ്പോളോ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം സ്വദേശത്തേക്കു കൊണ്ടുപോയി.

സംസ്കാരം ചൊവ്വാഴ്ച നടക്കും. ബിജുവിന്റെയും സവിതയുടെയും മകളാണ് ശിവാനി. സഹോദരങ്ങൾ: അശ്വതി, അർജുൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
[masterslider id="10"]

Related posts