വി. സോമണ്ണയ്ക്ക് എതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : കഴിഞ്ഞവർഷം നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ മുൻമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. സോമണ്ണ 60 കോടി രൂപ ചെലവിട്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

അദ്ദേഹം മത്സരിച്ച വരുണയിലും ചാമരാജ് നഗറിലുമാണ് വൻതുക ചെലവിട്ടത്. എന്നാൽ രണ്ടിടത്തും പരാജയപ്പെട്ടു.

ഇത്തവണ തുമകൂരുവിൽ മത്സരിക്കുന്ന സോമണ്ണ വൻതോതിൽ പണമൊഴുക്കുമെന്നും കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെകാലത്ത് സമ്പാദിച്ചതാണ് ഈ പണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

  പഴങ്ങളിലെ ആകർഷകമായ സ്റ്റിക്കറുകൾ അപകടകാരി; കർശന മുന്നറിയിപ്പുമായി എഫ്.എസ്.എസ്.എ.ഐ

തുമകൂരുവിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാരാളം പണമുള്ളതുകൊണ്ടാണ് വി. സോമണ്ണയ്ക്ക് തുമകൂരു സീറ്റ് നൽകിയിരിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ വരുണ മണ്ഡലത്തിൽ സിദ്ധരാമയ്യയുടെ എതിർസ്ഥാനാർഥിയായിരുന്നു വി. സോമണ്ണ.

മത്സരിച്ച രണ്ടുമണ്ഡലങ്ങളിലും പരാജയപ്പെട്ട സോമണ്ണയ്ക്ക് ഇത്തവണ തുമകൂരു സീറ്റും ബി.ജെ.പി. നൽകി.

സംസ്ഥാനത്ത് വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തുമകൂരു. എസ്.പി. മുദ്ദഹനുമേ ഗൗഡയാണ് കോൺഗ്രസ് സ്ഥാനാർഥി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹത്തിന് മദ്യം വിളമ്പിയില്ല; വേദിയില്‍ വച്ച് വധുവരന്‍മാരെ തല്ലി അയല്‍വാസികള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മയക്കുമരുന്നുമായി യുവതി പിടിയില്‍
[masterslider id="10"]

Related posts

Click Here to Follow Us