വിഷുവിന് നാട്ടിൽ പോകാനുള്ള കേരള ആർടിസി ടിക്കറ്റ് ബുക്കിംഗ് ഇന്നാരംഭിക്കും;സ്വകാര്യ ബസുകൾക്ക് തലവച്ച് കൊടുക്കാതെ ടിക്കറ്റുകൾ ഇന്നുതന്നെ ഉറപ്പാക്കുക.

ബെംഗളൂരു :അടുത്ത മലയാളികളുടെ ഉൽസവ കാലം വരികയാണ് വിഷു. നാട്ടിൽ പോയി പടക്കം പൊട്ടിക്കാനും പൂത്തിരി കത്തിക്കാനും താൽപര്യമുള്ളവർ സ്വകാര്യ ബസ് സർവീസുകളുടെ ചൂഷണത്തിന് തല വച്ച് കൊടുക്കാതെ ഇന്നു തന്നെ കേരള ആർടിസിയിൽ ടിക്കറ്റ് ഉറപ്പാക്കുക, വിഷു അവധിക്കു ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കുള്ള കേരള ആർടിസി ബസുകളിലെ ടിക്കറ്റ് വിൽപന ഇന്നാരംഭിക്കും. ഏപ്രിൽ 12 വരെയുള്ള സർവീസുകളിലെ റിസർവേഷനാണ് ഇതുവരെ തുടങ്ങിയത്. നാട്ടിലേക്കു വൻതിരക്കുള്ള ഏപ്രിൽ 13നു പുറപ്പെടുന്ന ബസുകളിൽ ഇന്നു മുതൽ ടിക്കറ്റ് ഉറപ്പാക്കാം.

  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?

ദീർഘദൂര സ്വകാര്യ ബസുകൾ, കർണാടക ആർടിസി എന്നിവയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ കേരള ബസുകളിലെ ടിക്കറ്റുകൾക്കു കൂടുതൽ ആവശ്യക്കാരുണ്ടാകാൻ സാധ്യതയുണ്ട്.

ഈ ദിവസം നാട്ടിലേക്കുള്ള രാത്രി ട്രെയിനുകളിലെ ടിക്കറ്റുകൾ വെയ്റ്റ് ‌ലിസ്റ്റിൽ ആണെന്നതും കർണാടക ആർടിസിയുടെ വിഷു റിസർവേഷന് രണ്ടാഴ്ച കൂടിയുണ്ടെന്നതും കേരള ആർടിസിക്കു നേട്ടമാകും. പതിവു സർവീസുകളിലെ ടിക്കറ്റ് തീരുന്നതനുസരിച്ച് കേരള ആർടിസി സ്പെഷൽ ബസുകളും പ്രഖ്യാപിക്കും. ടിക്കറ്റുകൾ കേരളആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508(മജസ്റ്റിക്), 080–22221755(ശാന്തിനഗർ), 080–26709799(കലാശിപാളയം), 8762689508(പീനിയ).

തിരുവനന്തപുരം(1265-1408 രൂപ), കൊട്ടാരക്കര(1298 രൂപ), പത്തനംതിട്ട(1265 രൂപ), കോട്ടയം(1188 രൂപ), എറണാകുളം(1111 രൂപ), കോഴിക്കോട്(701 രൂപ) എന്നിങ്ങനെയാണ് വോൾവോ–സ്കാനിയ ബസുകളിലെ ടിക്കറ്റ് ചാർജ്. സ്വകാര്യ ബസുകളിൽ തിരക്കു കൂടുതലുള്ള ദിവസം നാലായിരം രൂപ വരെ ടിക്കറ്റ് ചാർജ് ഉയരാറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
[masterslider id="10"]

Related posts