ബെംഗളൂരു :സ്വന്തം കുടുംബത്തോടൊപ്പം നാട്ടിൽ സ്വന്തം ഇടവകയിൽ പുണ്യനാഥന്റെ ഉയിർത്തെഴുന്നേൽപ് ആചരിക്കാൻ ആർക്കാണ് താൽപര്യമില്ലാത്തത് ? ഈസ്റ്റർ നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിച്ചിട്ടും നാട്ടിൽ പോകാൻ ഇതു വരെ ടിക്കറ്റ് ലഭിക്കാത്തവർക്ക് സന്തോഷം പകരുന്നതാണീ വാർത്ത, ഈസ്റ്റർ അവധിക്കു നാട്ടിലേക്കുള്ള കർണാടക ആർടിസി ബസുകളിലെ റിസർവേഷൻ ഇന്നാരംഭിക്കും. മാർച്ച് 29നു (പെസഹ വ്യാഴം) ബെംഗളൂരുവിൽ നിന്നുള്ള അറുപതോളം സർവീസുകളിലെ ടിക്കറ്റ് വിൽപനയാണ് ഇന്നാരംഭിക്കുക. യാത്രയുടെ 30 ദിവസം മുൻപ് ടിക്കറ്റ് വിൽപന തുടങ്ങുന്ന ദീർഘദൂര സ്വകാര്യ ബസുകളിലും ഈസ്റ്റർ യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഇന്നു മുതൽ ബുക്ക് ചെയ്യാം. എറണാകുളം, കോട്ടയം, തിരുവനന്തപുരം ഭാഗങ്ങളിലേക്കു മൂവായിരം രൂപ വരെയാണ് സ്വകാര്യ ബസുകളിലെ ടിക്കറ്റ് ചാർജ്. കേരള ആർടിസിയുടെ ഈസ്റ്റർ റിസർവേഷൻ രണ്ടാഴ്ച മുൻപേ തുടങ്ങിയിരുന്നു. മാർച്ച് 29നു ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന സർവീസുകളിലെ ടിക്കറ്റുകളിലേറെയും വിറ്റഴിയുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കലേന അഗ്രഹാര മുതൽ നാഗവാര വരെ നീളുന്ന നമ്മ മെട്രോ പിങ്ക് ലൈൻ വൈകും
ബെംഗളൂരു : നഗരത്തിന്റെ തെക്കു വടക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന നമ്മ മെട്രോ... -
ബാലറ്റ് പെട്ടികൾ ഓവുചാലിൽ ഉപേക്ഷിച്ചനിലയിൽ
ബെംഗളൂരു : ഹാവേരി ജില്ലയിലെ യത്തിനഹള്ളിയിൽ പത്ത് ബാലറ്റ് പെട്ടികൾ ഉപേക്ഷിച്ച... -
മുഡ മുൻ ചെയർമാനെ ഇ.ഡി. ചോദ്യം ചെയ്തു
ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മൈസൂരു നഗരവികസന അതോറിറ്റി (മുഡ)ഭൂമിയിടപാടുമായി...