ജയന്തി ആഘോഷം; ഘോഷയാത്രയ്ക്കിടെ യുവാവ് കുത്തേറ്റുമരിച്ചു

ബെംഗളൂരു : കലബുറഗിയിൽ അംബേദ്കർ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെ യുവാവ് കുത്തേറ്റുമരിച്ചു.

കലബുറഗി സ്വദേശി ആകാശ് ആഞ്ജനേയ (26) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി കലബുറഗിയിലെ ന്യൂ ജെവാർഗി റോഡിൽ രാഷ്ട്രപതി ചൗക്കിലാണ് സംഭവം.

ആകാശിന്റെ സുഹൃത്ത് നവീനാണ് കൊലനടത്തിയതെന്നും ഇയാൾ ഒളിവിൽപ്പോയതായും അശോക് നഗർ പോലീസ് അറിയിച്ചു.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ഇരുവരും തമ്മിൽ ഞായറാഴ്ച രാവിലെ വഴക്കുണ്ടായിരുന്നു.

ഇത് നാട്ടുകാർ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു.

അങ്ങനെയാണ് രണ്ടുപേരും അംബേദ്കർ ജയന്തി ആഘോഷത്തിൽ പങ്കെടുത്തത്.

രാത്രി ഘോഷയാത്രയുടെ ഭാഗമായി നടക്കുമ്പോൾ നവീൻ പുറകിൽനിന്ന് ആകാശിനെ കുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശ് മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts