ആറുവയസുകാരിയുടെ ത​ട്ടി​ക്കൊ​ണ്ടു​പോ​കൽ; സ്ത്രീ​യു​ടെ രേ​ഖാ​ചി​ത്ര​ത്തി​ന്‍റെ എ​ഐ പ​തി​പ്പ് സമൂഹമാധ്യമങ്ങളിൽ

കൊ​ല്ലം: ഓ​യൂ​രി​ൽ നി​ന്നും ആ​റു വ​യ​സു​കാ​രി അബിഗേലിനെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന സം​ഘ​ത്തി​ലെ സ്ത്രീ​യു​ടെ രേ​ഖാ​ചി​ത്ര​ത്തി​ന്‍റെ എ​ഐ പ​തി​പ്പ് ഇ​ന്‍റ​ർ​നെ​റ്റി​ൽ.

സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടതിന് മണിക്കൂറുകൾക്കകം തന്നെ എ​ഐ അ​ധി​ഷ്ഠി​ത ചി​ത്ര​വും സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ്രചരിക്കുകയായിരുന്നു.

ആ​രാ​ണ് എ​ഐയുടെ സ​ഹാ​യ​ത്തോ​ടെ ഇത് വി​ക​സി​പ്പി​ച്ച​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​നി​യും വ്യ​ക്ത​ത വ​രാ​നു​ണ്ട്.

രേ​ഖാ ചി​ത്ര​വു​മാ​യി ന​ല്ല​തു​പോ​ലെ സാ​മ്യ​മു​ണ്ടെ​ന്ന് നെ​റ്റി​സ​ൺ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും പ്ര​തി​ക​ര​ണം വ​ന്നി​രു​ന്നു.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

സീ​രി​യ​ൽ താ​ര​ങ്ങ​ള​ട​ക്ക​മു​ള്ള മി​ക്ക​വ​രും ചി​ത്രം ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്.

കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​രി​ൽ ഒ​രു വീ​ട്ടി​ലെ കു​ട്ടി ന​ൽ​കി വി​വ​രം അ​നു​സ​രി​ച്ചാ​ണ് രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കി​യ​ത്. കൂ​ടാ​തെ, അ​ബി​ഗേ​ലി​നെ ക​ണ്ടെ​ത്തി​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ൾ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന യു​വ​തി​യെ ക​ണ്ടി​രു​ന്നു.

ഈ ​വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മൊ​ഴി പ്ര​കാ​രം പു​തി​യ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കും. അതേസമയം പ്രതികളെ കണ്ടെത്താനായി 30 സ്ത്രീകളുടെ ചിത്രങ്ങൾ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത

ഭയമാകുന്നുവെന്ന് അബിഗേൽ പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts