ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികള്‍ സംസ്ഥാനത്ത് ഉടനീളം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി റിപ്പോർട്ട്. മാർച്ച് 28 ന് അറസ്റ്റിലായ മുസമ്മില്‍ ഷെരീഫിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് നിർണ്ണായക വിവരങ്ങള്‍ എൻഐഎക്ക് ലഭിച്ചത്. സംസ്ഥാനത്ത് ബോംബ് സ്‌ഫോടനത്തിന് പദ്ധതി തയ്യാറാക്കാൻ ശിവമോഗ തീർഥഹള്ളി സ്വദേശിയായ അബ്ദുള്‍ മതീൻ താഹ തന്നോട് ആവശ്യപ്പെട്ടതായി ഷെരീഫ് സമ്മതിച്ചു. സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരനായ അബ്ദുള്‍ മതീൻ താഹയുടെ നിർദ്ദേശപ്രകാരം മുസാവിർ ഹുസൈൻ ഷസേബ് എന്നയാളാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിരുന്നു. 2019ല്‍ ശിവമോഗയില്‍ നടന്ന തുംഗ…
Read MoreDay: 3 April 2024
ഈശ്വരപ്പയെ തണുപ്പിക്കാൻ അമിത് ഷാ
ബെംഗളൂരു: ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയ്ക്കെതിരെ വിമതസ്ഥാനാർഥിയായി ഉറച്ചുനില്‍ക്കുന്ന കെ.എസ്.ഈശ്വരപ്പയെ അനുനയിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത് ഷാ തന്നെ ഫോണില്‍ വിളിച്ചതായും മത്സരത്തില്‍ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടതായും ഈശ്വരപ്പ പറഞ്ഞു. മകൻ കെ.ഇ. കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഈശ്വരപ്പ ഇടഞ്ഞത്. ബി.എസ്. യെദ്യൂരപ്പയുടെ ഇടപെടലാണ് മകന് സീറ്റുനിഷേധിക്കാൻ കാരണമെന്നാണ് ഈശ്വരപ്പ കരുതുന്നത്. അതിനാലാണ് യെദ്യൂരപ്പയുടെ മകനെതിരെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങിയത്. പ്രചാരണത്തിനും തുടക്കമിട്ടു. വിജയേന്ദ്രയെ പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയാലേ താൻ മത്സരരംഗത്തു നിന്ന് പിൻമാറുകയുള്ളൂവെന്ന് ഈശ്വരപ്പ പറഞ്ഞു.
Read Moreമുൻ എംഎൽഎ നിംഗപ്പ ജെഡിഎസിൽ തിരിച്ചെത്തി
ബെംഗളൂരു: തുമകുരു റൂറല്‍ മുൻ എം.എല്‍.എ എച്ച്. നിംഗപ്പ കോണ്‍ഗ്രസ് വിട്ട് ജെ.ഡി-എസിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ ജെ.ഡി-എസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കർണാടക അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി നിംഗപ്പക്ക് പാർട്ടി പതാകയും ഷാളും കൈമാറി. 2022 നവംബറിലാണ് നിംഗപ്പ ജെ.ഡി-എസ് വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. കെ.എ. തിപ്പെസ്വാമി എം.എല്‍.സി, മുൻ എം.എല്‍.എ തിമ്മരായപ്പ, ജെ.ഡി-എസ് ബെംഗളൂരു സിറ്ററി യൂനിറ്റ് പ്രസിഡന്റ് എച്ച്.എം. രമേശ് എന്നിവർ സന്നിഹിതരായി. അതേസമയം, കഴിഞ്ഞ ശനിയാഴ്ച ജെ.ഡി-എസിെന്റ വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് നജ്മ…
Read Moreമൂന്ന് പ്ലാസ്റ്റിക് കവറുകളിലായി സ്ത്രീയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി; പല ഭാഗങ്ങളും കാണാനില്ല
കൊല്‍ക്കത്ത: ബംഗാളിലെ വാട്ഗുംഗേയില്‍ സിഐഎസ്എഫ് ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് പ്ലാസ്റ്റിക് കവറിനുള്ളില്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. മൂന്ന് പ്ലാസ്റ്റിക് കവറാണ് ഉണ്ടായിരുന്നത്. ഇതില്‍ പല ഭാഗങ്ങളും കാണാനില്ല. ഇവിടെ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ചില താമസക്കാര്‍ പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്ലാസ്റ്റിക് കവറിനുള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 30-35 വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയുടേതാണ് മൃതദേഹാവശിഷ്ടങ്ങളെന്ന് പൊലീസ് പറയുന്നു. ഇവരുടെ നെറ്റിയില്‍ സിന്ദൂരം ഉണ്ടായിരുന്നതിനാല്‍ വിവാഹിതയാണെന്നാണ് കരുതുന്നതെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിനോടൊപ്പം കവറിനുള്ളില്‍ ഇഷ്ടികയും ഉണ്ടായിരുന്നു. നദിയിലോ കനാലിലോ മറ്റോ എറിയാന്‍ വേണ്ടിയാവും ഇഷ്ടിക സൂക്ഷിച്ചതെന്നാണ്…
Read Moreവീണ്ടും കുതിച്ചുയർന്ന് സ്വർണ വില
കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 600 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6410 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 51280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപയും ഒരു പവന്‍ 18 കാരറ്റിന് 520 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5360 രൂപയിലും ഒരു പവന്‍ 18…
Read Moreമുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയിൽ നിന്ന് വിരമിച്ചു
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യസഭയില്‍ നിന്ന് വിരമിച്ചു. രാജ്യത്തിന് നല്‍കിയ സംഭാവനകളെ പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച അദ്ദേഹത്തിന് കത്തെഴുതി. “ഒരു യുഗം അവസാനിക്കുന്നു” എന്ന് ഒരു എക്സ് പോസ്റ്റില്‍ ഖാർഗെ പറഞ്ഞു. മുൻ പ്രധാനമന്ത്രി മധ്യവർഗത്തിനും യുവാക്കള്‍ക്കും ഒരു “ഹീറോ” ആയി തുടരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ പറഞ്ഞു. “നിങ്ങള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമ്പോഴും, നമ്മുടെ രാജ്യത്തെ പൗരന്മാരോട് കഴിയുന്നത്ര തവണ സംസാരിച്ച് രാഷ്ട്രത്തിന് ജ്ഞാനത്തിൻ്റെയും ധാർമ്മിക കോമ്പാസിൻ്റെയും ശബ്ദമായി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് സമാധാനവും…
Read Moreനഗരസഭ മാലിന്യം തള്ളുന്ന ലോറി ബൈക്കിലിടിച്ച് അധ്യാപിക മരിച്ചു
ചെന്നൈ: മുനിസിപ്പൽ വാഹനം ബൈക്കിലിടിച്ച് അധ്യാപിക മരിച്ച സംഭവം ഉത്തര കന്നഡ ജില്ലയിലെ ഷിരാസിയിലെ മിർജാനകർ പെട്രോൾ സ്റ്റേഷന് സമീപം മരിച്ചു. വിജയ മാസ്റ്റെപ്പ ഭോവി (40) ആണ് മരിച്ചത്. താലൂക്കിലെ ബന്ദലയിലെ ബഡഗി പ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു വിജയ. ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു വിജയ. ഈ സമയം നഗരസഭ മാലിന്യം തള്ളുന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഈ സമയം താഴെ വീണ അധ്യാപിക വിജയയുടെ തലയിൽ ട്രക്ക് കയറി. ഇതേത്തുടർന്ന് അധ്യാപിക സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ വിജയയുടെ ഭർത്താവിനും പരിക്കേറ്റിരുന്നു. സിറ്റി…
Read More3 വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്!!! എഐ ക്യാമറയുടെ പിടി വീണു
കോഴിക്കോട്: പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ആർടിഒയുടെ നടപടി. തിരക്കേറിയ റോഡിലായിരുന്നു കഴിഞ്ഞ മാസം പത്തിന് അപകടകരമായ ഡ്രൈവിംഗ്. എഐ കാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉടമയോട് വിശദീകരണം തേടിയതിനുശേഷമാണ് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
Read More‘പുഷ്പ 2’ റിലീസ് തിയ്യതി പുറത്ത്
അല്ലു അർജുന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് ‘പുഷ്പ’. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്. അണിയറയില്‍ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്. ഇപ്പോഴിതാ സിനിമയുടെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ മാസം എട്ടാം തീയതിയാണ് പുഷ്പ 2 ടീസർ റിലീസ് ചെയ്യുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍…
Read Moreരഥോത്സവത്തിനിടെ ദുരന്തം; ബോട്ടിൻ്റെ ചക്രത്തിൽ കുടുങ്ങി ഹോം ഗാർഡ് മരിച്ചു
ബെംഗളൂരു : നഗരത്തിൽ ശ്രീ ശരണ ബസവേശ്വര ജാത്രേയുടെ ഭാഗമായി നടന്ന ഉച്ചൈ രഥോത്സവത്തിനിടെ രഥം തട്ടി ഹോംഗാർഡ് മരിച്ചു. ബിദാർ ജില്ലയിലെ ഇറ്റഗ ഗ്രാമത്തിലെ രാമു സിദ്ധപ്പ (28) ആണ് ദുദൈവിയായി മരിച്ചത്. അശോകറെഡ്ഡിക്ക് പരിക്കേറ്റു. രഥം വലിക്കുന്നതിനിടെയുണ്ടായ ബഹളത്തിൽ ഭക്തരെ നിയന്ത്രിക്കുന്നതിനിടെ ചക്രത്തിൽ കുടുങ്ങി ജീവനക്കാരൻ മരിച്ചു. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളത്തിനിടെ കൃത്യമായ മുൻകരുതൽ നടപടികളില്ലാത്തതാണ് അപകടത്തിനിടയാക്കിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആർ.ജെ. സിറ്റി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read More