‘പുഷ്പ 2’ റിലീസ് തിയ്യതി പുറത്ത് 

അല്ലു അ‍ർജുന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് ‘പുഷ്പ’. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസില്‍ വലിയ ചലനമാണ് സൃഷ്ടിച്ചത്.

അണിയറയില്‍ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലാണ്.

ഇപ്പോഴിതാ സിനിമയുടെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

ഈ മാസം എട്ടാം തീയതിയാണ് പുഷ്പ 2 ടീസർ റിലീസ് ചെയ്യുന്നത്.

പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക.

ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസറില്‍ ഫഹദിന്റെ ബന്‍വാര്‍ സിംഗ് ഷെഖാവത്തിനെ കാണിക്കുന്നില്ല എന്നതില്‍ ആരാധകർക്ക് നിരാശയുണ്ട്.

പുതിയതായി റിലീസ് ചെയ്യുന്ന ടീസറില്‍ ഫഹദിന്റെ തകർപ്പൻ പ്രകടനം കാണാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

  തോൽവികളിൽ നിന്ന് പാഠം പഠിച്ച 'ട്രബിൾ ഷൂട്ടർ'; ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ വീര്യം സ്കൂൾ കാലം തൊട്ടേ

2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തില്‍ റിലീസിനെത്തുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം
[masterslider id="10"]

Related posts