രാമേശ്വരം കഫേ സ്‌ഫോടനം; ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ റെയ്ഡ്

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ മൂന്ന് സ്ഥലങ്ങളില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തി. ഈ മാസം ഒന്നാം തിയതിയാണ് ബെംഗളൂരു രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കേസുമായി ബന്ധമുള്ള രണ്ട് പ്രതികള്‍ ചെന്നൈയില്‍ താമസിച്ചുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. കേസിലെ പ്രധാന പ്രതിയെ തിരിച്ചറിയാനായിട്ടുണ്ടെങ്കിലും, ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. ശിവമോഗ സ്വദേശിയായ മുസാവിര്‍ ഹുസൈന്‍ ഷാസിബ് ആണ് പ്രധാന പ്രതിയെന്ന് എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊപ്പിയും മുഖംമൂടിയും ധരിച്ചാണ് പ്രതികള്‍ സംഭവ സ്ഥലത്തെത്തിയത്. 1000ത്തോളം സിസിടിവി…

Read More

വരൻ ഷാഫി പറമ്പിൽ, വധു ജനാധിപത്യം ; വൈറലായി കല്യാണക്കത്ത്

വടകരയില്‍ വോട്ടഭ്യര്‍ത്ഥിച്ച്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ നോട്ടീസ് വൈറൽ ആകുന്നു. കല്യാണക്കത്തിന്റെ രൂപത്തിലാണ് സ്ഥാനാര്‍ത്ഥിയുടെയും ചിഹ്നത്തിന്റെയും വോട്ടെടുപ്പ് ദിവസത്തിന്റെയും വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഈ വ്യത്യസ്ത കത്തില്‍ ഷാഫി പറമ്പിലാണ് വരന്‍, വധുവാകട്ടെ ജനാധിപത്യവും. ഇന്ത്യാ രാജ്യത്തെ വീണ്ടെടുക്കാന്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും വേദിയായ പോളിങ് ബൂത്തിലേക്കെത്താനും കല്ല്യാണകത്തില്‍ ആവശ്യപ്പെടുന്നു. വെറൈറ്റി പ്രചാരണ തന്ത്രങ്ങളുമായാണ് ഷാഫി പറമ്പില്‍ വടകരയില്‍ മുന്നേറുന്നത്. പ്രവാസികളുടെ വോട്ട് തേടി ഷാഫി ഗള്‍ഫിലുമെത്തിയിരുന്നു. യുഎഇയിലെയും ഖത്തറിലെയും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാന്‍ കഴിഞ്ഞ ദിവസമാണ്…

Read More

ഹാൾ ടിക്കറ്റ് ആട് തിന്നു; വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു : ഹാൾ ടിക്കറ്റ് വീട്ടിലെ ആട് തിന്നതിനെ തുടർന്ന് ഒമ്പതാംക്ലാസ് വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രി വടക്കൻ കർണാടത്തിലെ ബീദർ ജില്ലയിലെ ബസവകല്യാണിലാണ് സംഭവം. ഹാൾ ടിക്കറ്റ് ആട് തിന്നതായി മനസ്സിലായതോടെ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന് വിദ്യാർഥിനി ഭയന്നു. തുടർന്ന് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിച്ച് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കത്തെഴുതി. ഈ കത്ത് സഹോദരനെ ഏൽപ്പിച്ചശേഷം വീടുവിട്ടിറങ്ങുകയായിരുന്നു. വീട്ടുകാരും അയൽവാസികളും മൂന്നു മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിൽ സമീപത്തെ കൃഷിയിടത്തിലുള്ള കിണറ്റിൽ വിദ്യാർഥിനിയെ കണ്ടെത്തുകയായിരുന്നു. അവശനിലയിലായ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ, സ്കൂൾ…

Read More

വേനൽച്ചൂടേറി; നഗരത്തിലെ തടാകക്കരയിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്ക് തീപ്പിടുത്തം പതിവാകുന്നു

ബെംഗളൂരു ∙ വേനൽച്ചൂടേറിയതോടെ നഗരത്തിലെ തടാകതീരങ്ങളിൽ മാലിന്യത്തിനു തീപിടിക്കുന്നത് പതിവായിട്ടുണ്ട്. ഒരു മാസത്തിനിടെ ബേഗൂർ തടാകക്കരയിൽ 5 തവണയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ യൂണിറ്റുകളെത്തി തീയണച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പുക ഉയരുന്നത് തുടരുകയാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിയെരിഞ്ഞുള്ള വിഷപ്പുക ജനജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്. തടാകസംരക്ഷണത്തിനായി കോടികൾ ചെലവഴിച്ചിട്ടും തീരങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നത് തടയാനുള്ള നടപടികൾ ഫലം കാണുന്നില്ലെന്ന പരാതി ശക്തമായിട്ടുണ്ട്. തടാകത്തിന് ചുറ്റുവേലികൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇവ മുറിച്ചുമാറ്റിയ നിലയിലാണ്. അറവുമാലിന്യങ്ങളും കെട്ടിടങ്ങൾ പൊളിച്ച ശേഷമുള്ള കോൺക്രീറ്റ് മാലിന്യങ്ങളും തടാകതീരങ്ങളിൽ കാണാം.…

Read More

ജലക്ഷാമത്തിൽ വലഞ്ഞ് നഗരം; മേക്കേദാട്ട് പദ്ധതി എത്രയുംവേഗം നടപ്പാക്കണമെന്ന് ദേവഗൗഡ

ബെംഗളൂരു : മേക്കേദാട്ട് പദ്ധതി എത്രയുംവേഗം നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ. ബെംഗളൂരു നഗരത്തിൽ കുടിവെള്ളമെത്തിക്കാൻ മേക്കേദാട്ട് അണക്കെട്ട് അത്യാവശ്യമാണ്. രാജ്യത്തിന്റെ ഐ.ടി. നഗരവും സിലിക്കൻ സിറ്റിയുമായ ബെംഗളൂരുവിൽ നിലവിൽ 1.35 കോടിയോളം ജനങ്ങളുണ്ട്. അടുത്ത 20 വർഷത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യ മൂന്നുകോടിയോളമാകും. അപ്പോൾ വെള്ളം നിലവിൽ ലഭ്യമാകുന്നതിന്റെ ഇരട്ടിയിലധികം ആവശ്യമായിവരും. ഭാവി മുന്നിൽക്കണ്ട് മേക്കേദാട്ട് അണക്കെട്ട്പദ്ധതി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. നിർദിഷ്ട അണക്കെട്ടിലെ സംഭരണശേഷി 60 ടി.എം.സി.യാണെന്നും തമിഴ്‌നാടിന് ദോഷം വരുത്തില്ലെന്നും ദേവഗൗഡ വ്യക്തമാക്കി. അണക്കെട്ട് നിർമിക്കാൻ അനുവദിക്കില്ലെന്ന…

Read More

സിദ്ധരാമയ്യയുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ബി.ജെ.പി.

ബെംഗളൂരു : കർണാടകത്തിലെ കോൺഗ്രസ് എം.എൽ.എ.മാരെ രാജിവെപ്പിക്കാൻ ബി.ജെ.പി. 50 കോടി രൂപവീതം വാഗ്ദാനംചെയ്തെന്ന പരാമർശത്തിൽ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പി. പരാതിനൽകി. മുഖ്യമന്ത്രി അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച് പാർട്ടിയെ അപകീർത്തിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച പരാതി നൽകിയത്. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ആരോപണം പെരുമാറ്റച്ചട്ടലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്ന് മുൻമന്ത്രിയും ബി.ജെ.പി. നേതാവുമായ എസ്. സുരേഷ് കുമാർ ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ‘ഓപ്പറേഷൻ താമര’യുടെ ഭാഗമായി എം.എൽ.എ.മാർക്ക് ബി.ജെ.പി. 50 കോടിവീതവും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കൂടുതൽ പണവും വാഗ്ദാനംചെയ്തെന്നായിരുന്നു സിദ്ധരാമയ്യയുടെ…

Read More

വീണ്ടും കുരങ്ങ് പനി മരണം

ബെംഗളൂരു: കാഫിനാട് ചിക്കമംഗളൂരുവിൽ വീണ്ടും കുരങ്ങുപനി ബാധിച്ചു വയോധിക മരിച്ചു. കൊപ്പ താലൂക്കിലെ ബിൻത്രവല്ലി വില്ലേജിലെ രത്‌ന (68) ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച് മണിപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു രത്‌ന. എന്നാൽ ചികിത്സയിലിരിക്കെ രത്‌ന മരണത്തിന് കീഴടങ്ങി . രക്തപരിശോധനയിൽ കുരങ്ങുപനി രോഗം സ്ഥിരീകരിച്ചു. ഇതോടെ കുരങ്ങുപനി ബാധിച്ച്‌ ചിക്കമംഗളൂരു ജില്ലയിൽ മരിച്ചവരുടെ എണ്ണം നാലായി. മലയോരമേഖലയിൽ കുരങ്ങുപനി ദിനംപ്രതി വർധിച്ചുവരികയാണ്. ശൃംഗേരി താലൂക്കിലെ എൻആർ പുരയിലെ കോപ്പയിലാണ് രോഗം വർധിക്കുന്നത്. നിലവിൽ 11 കെഎഫ്ഡി രോഗികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

Read More

ജയനഗറിലെ തെരുവിൽ ബാഗുകൾ വിൽക്കുകയായിരുന്ന വൃദ്ധന് നേരെ ബിബിഎംപി മാർഷൽമാരുടെ പരാക്രമം

ബെംഗളൂരു: നടപ്പാതയിൽ ഉപജീവനം നടത്തി വയറു നിറയ്ക്കുന്നത് എത്രയോ പാവപ്പെട്ട വ്യാപാരികളാണ്. എന്നാൽ ബ്രാൻഡ് ബെംഗളൂരുവിൻ്റെ പേരിൽ ബിബിഎംപി മാർഷൽമാർ വഴിയോരക്കച്ചവടക്കാരെ വീണ്ടും ദ്രോഹിക്കുന്നതായി റിപ്പോർട്ട്. ബെംഗളൂരുവിലെ ജയനഗർ ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം റോഡരികിൽ 70 വയസ്സുള്ള ഒരാൾ ബാഗുകൾ വിൽക്കുകയായിരുന്നു. അവിടെയെത്തിയ മാർഷലുകൾ അവരെ കച്ചവടം ചെയ്യുന്നതിൽ നിന്ന് തടഞ്ഞു. അതിനുപുറമേ വൃദ്ധൻ്റെ കയ്യിൽ നിന്ന് ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. വൃദ്ധൻ്റെ നിസ്സഹായാവസ്ഥ കണ്ട് നാട്ടുകാരും സഹായത്തിനെത്തി. വൃദ്ധൻ കേണപേക്ഷിച്ചിട്ടും ബിബിഎംപി മാർഷൽമാരുടെ മനസ്സ് അലിഞ്ഞില്ല. നിശ്ചലമായി ഒരേസ്ഥലത് നിൽക്കില്ല, നടന്ന്…

Read More

യാത്രക്കാരിയായ സ്ത്രീയെ മർദിച്ച കണ്ടക്ടർ സസ്‌പെൻഡ് ചെയ്ത ബിഎംടിസി

ബെംഗളൂരു: ബസിനുള്ളിൽ യുവതിയെ മർദ്ദിച്ച സംഭവത്തിൽ ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. സംഭവത്തിൻ്റെ വീഡിയോ വൈറലായതോടെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നടപടി സ്വീകരിച്ചു. കോതനൂർ ഡിപ്പോയിലെ കണ്ടക്ടർ ഹൊന്നപ്പ നാഗപ്പ അഗസർ ഒരു സ്ത്രീയെ മർദിക്കുന്നതാണ് വീഡിയോയിലുള്ളത്. ടിക്കറ്റ് എടുക്കുന്നതിനിടെ ബസ് കണ്ടക്ടറും യുവതിയും തമ്മിൽ തർക്കമുണ്ടായി. ഈ യാത്രക്കാരും കണ്ടക്ടറും തമ്മിൽ ടിക്കറ്റ് എടുക്കുന്നതിനോ / നൽകുന്നതിനോ സംബന്ധിച്ചാണ് വാക്ക് തർക്കമുണ്ടായത്, ഈ സാഹചര്യത്തിൽ കണ്ടക്ടർ സ്ത്രീ യാത്രക്കാരിയെ അടിക്കുകയായിരുന്നു. ബെന്നാർഘട്ട നാഷണൽ പാർക്കിൽനിന്ന് ശിവാജിനഗറിലേക്ക് വരികയായിരുന്നു യാത്രക്കാരി. “പ്രസ്തുത…

Read More

ബാങ്കിലെ ജോലി ഉപേക്ഷിച്ച് ലാപ്ടോപ്പ് മോഷണം; ഒടുവിൽ യുവതി പോലീസ് വലയിൽ

ബെംഗളൂരു: എച്ച്എഎൽ പോലീസ് സ്പെഷ്യൽ ഓപ്പറേഷൻ നടത്തി പ്രമുഖ ലാപ് ടോപ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. ഹോട്ടലുകളും പിജികളും ലക്ഷ്യമിട്ട് ലാപ്‌ടോപ്പുകൾ മോഷ്ടിക്കുന്ന രാജസ്ഥാൻ സ്വദേശിനിയായ ജെസ്സി അഗർ എന്ന യുവതിയെയാണ് പിടികൂടിയത്. ഹോട്ടലുകളിലും പിജികളിലും മുറിയെടുത്താണ് ഈ യുവതി മോഷണം ആസൂത്രണം ചെയ്തിരുന്നത്. ഹോട്ടലിലും പിജിയിലും താമസിച്ചിരുന്നവർ പിജിയിൽ ഉള്ളവർ പ്രാതലും കാപ്പിയും കഴിക്കാൻ പോകുമ്പോൾ ലാപ്‌ടോപ്പ് മോഷ്ടിച്ച് നിമിഷനേരം കൊണ്ട് രക്ഷപ്പെടുന്നതാണ് പതിവ്. ഐസിഐസിഐ ബാങ്കിലെ ഉദ്യോഗസ്ഥയാണ് യുവതി എന്നും പോലീസ് പറഞ്ഞു. ജോലി ഉപേക്ഷിച്ച് കോറമംഗല, ഇന്ദിരാനഗർ, എച്ച്എഎൽ എന്നിവിടങ്ങളിൽ…

Read More
Click Here to Follow Us