ഐപിഎൽ വാതുവെപ്പിൽ ഭർത്താവിന് നഷ്ടമായത് 1.5 കോടി; കടക്കാരുടെ ശല്യം കാരണം ഭാര്യ ആത്മഹത്യ ചെയ്തു

ബെംഗളൂരു : ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പിൽ ഭർത്താവിന് ഒരു കോടിയോളം രൂപ നഷ്ടപ്പെട്ടതിനെ ത്തുടർന്ന് പണം കടം കൊടുത്തവരുടെ ഉപദ്രവം കാരണം ഭാര്യ ജീവനൊടുക്കി. ചിത്രദുർഗ സ്വദേശിയായ സർക്കാർ എൻജിനിയർ ദർശന്റെ ഭാര്യ രഞ്ജിതയാണ് (24) മരിച്ചത്. 2021-2023 കാലയളവിൽ ദർശൻ വിവിധ വ്യക്തികളിൽ നിന്നായി ഒരുകോടിയോളം രൂപ കടം വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു. അഞ്ച് വർഷം മുമ്പാണ് ദർശനും രഞ്ജിതയും വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്. മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൽ എൻജിനീയറായിരുന്ന ദർശൻ ക്രിക്കറ്റ് വാതുവെപ്പിൽ പെട്ട് ഒന്നരക്കോടി രൂപയാണ്…

Read More

യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണൻ ആണു മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഉൾപ്പെടെ ഓപി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വെച്ചതാണെന്നാണ് പ്രാഥമിക വിവരം. മരണ കാരണം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ. മെഡിക്കൽ കോളേജിന് സമീപത്തെ ഉള്ളൂർ പിടി ചാക്കോ നഗർ ഫ്ലാറ്റിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ പേയിം​ഗ് ഗസ്‌റ്റായാണ് അഭിരാമി താമസിക്കുന്നത്. തുടർന്ന് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് 28-ൽ 20 സീറ്റുകളിൽ ജയിക്കുമെന്ന് സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 28-ൽ 20 സീറ്റുകളിൽ കോൺഗ്രസ് ജയിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാരിന്റെ അഞ്ചിന ജനപ്രിയ പദ്ധതികൾ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞെന്നും ഈ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് ജനങ്ങളെ സമീപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് നൽകിയ വാഗ്ദാനങ്ങളെല്ലാം സർക്കാർ നടപ്പാക്കി. എന്നാൽ, കേന്ദ്രസർക്കാർ അധികാരത്തിലേറുന്നതിനുമുമ്പ് നൽകിയ വാഗ്ദാനങ്ങളിൽ 10 ശതമാനംപോലും നടപ്പാക്കിയില്ല. 15 ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടിലെത്തുമെന്നും പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമുള്ള ബി.ജെ.പി.യുടെ വാഗ്ദാനം എന്തായെന്നും സിദ്ധരാമയ്യ ചോദിച്ചു. 28 സീറ്റുകളിലും ജയിക്കുമെന്ന ബി.ജെ.പി.യുടെ അവകാശവാദത്തെയും സിദ്ധരാമയ്യ പരിഹസിച്ചു. അത്തരം…

Read More

സാംസ്കാരിക അവബോധത്തിൽ നിന്ന് ഹിന്ദുത്വത്തെ തുടച്ചുനീക്കുക’; പി.എൻ. ഗോപീകൃഷ്ണൻ

ബെംഗളൂരു: രാജ്യത്ത് ആർ.എസ്.എസ് പിടിമുറുക്കുന്നത് സാംസ്കാരിക ഹിന്ദുത്വത്തിലൂടെയാണെന്നും രാഷ്ട്രീയ ഹിന്ദുത്വം തോറ്റാലും നമ്മുടെ സാംസ്കാരിക അവബോധത്തിൽ നിന്ന് സാംസ്കാരിക ഹിന്ദുത്വത്തെക്കൂടി തുടച്ചുനീക്കേണ്ടതുണ്ടെന്നും കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. ബെംഗളൂരു സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘ഹിന്ദുത്വ രാഷ്ട്രീയവും സാംസ്കാരിക പ്രതിരോധവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലർക്ക് നാസിസവും മുസോളിനിക്ക് ഫാഷിസവുമെന്നപോലെയാണ് നരേന്ദ്രമോദിക്ക് സവർക്കറിസവും. പ്രത്യക്ഷ രാഷ്ട്രീയമല്ല സവർക്കറിസം. സാംസ്കാരിക രാഷ്ട്രീയമാണ്. സവർക്കറെ ഹിന്ദുത്വത്തിന്റെ ആത്മാവായി പ്രതിഷ്ഠിക്കാൻ ബോധപൂർവമായ സാംസ്കാരിക നിർമിതി അരങ്ങേറുന്നുണ്ട്. ബ്രിട്ടീഷുകാരോടും ഹിന്ദുത്വയോടും പോരാടിയയാണ് ഇന്ത്യ സ്വാതന്ത്ര്യം…

Read More

അവധിക്കാല മാതൃഭാഷ പഠനക്ലാസിലേക്ക് പ്രവേശനം ആരംഭിച്ചു 

ബെംഗളൂരു: ബെംഗളൂരു മലയാളി വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “അവധിക്കാല മാതൃഭാഷ പഠനക്ലാസിലേക്ക് 6 വയസിനു മുകളിൽ പ്രായമുള്ള എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി അധികൃതർ അറിയിച്ചു. പ്രവേശനം തികച്ചും സൗജന്യമാണ്. ക്ലാസ്സുകൾ ഓൺലൈൻ ആയിട്ടാണ് നടക്കുക.

Read More

മഞ്ഞുമ്മൽ ബോയ്സ് ഒടിടി തിയ്യതി പ്രഖ്യാപിച്ചു

സിനിമാ പ്രേക്ഷർക്കിടയില്‍ ഇപ്പോഴും മഞ്ഞുമ്മല്‍ ബോയ്സ് തരംഗമാണ്. ചിത്രം തിയേറ്ററുകളില്‍ കാണാൻ കഴിയാത്ത നിരവധിപേർ ഇപ്പോഴുമുണ്ട്. അത്തരക്കാർക്കുള്ള ഒരു സന്തോഷവാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി വന്നിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് ഏപ്രില്‍ അഞ്ചിനാണ് ഒടിടിയില്‍ എത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ബോക്സോഫീസില്‍ 200 കോടിക്ക് മുകളില്‍ നേട്ടം കൊയ്ത സിനിമ തമിഴ്‌നാട്ടില്‍ ഏറെ ഹിറ്റായിരുന്നു. ഫെബ്രുവരി 22-ന് തിയേറ്ററിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്.

Read More

റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി; മലയാളി പിടിയിൽ

ചെന്നൈ: പഴനി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് ഭീഷണിയെന്ന വ്യാജ സന്ദേശം അയച്ച മലയാളി പിടിയില്‍. എറണാകുളം സ്വദേശി മുരുകേഷ് ആണ് പിടിയിലായത്. എറണാകുളത്തെത്തിയാണ് ദിണ്ടികല്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ മാസം 23നാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ഇ-മെയിലായി പോലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഴനി റെയില്‍വേ സ്റ്റേഷനില്‍ വ്യാപക പരിശോധനകള്‍ നടന്നിരുന്നു. ഇതിന് ശേഷമാണ് സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഇ-മെയിലിന്റെ ഉറവിടം അന്വേഷിച്ച്‌ പോയ പോലീസാണ് മലയാളിയായ യുവാവാണ് വ്യാജ സന്ദേശം അയച്ചതെന്ന് കണ്ടെത്തിയത്. എന്തിനാണ് ഇയാള്‍ ഈ…

Read More

ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ടു പേർ മരിച്ചു 

ബെംഗളൂരു: ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവാവും യുവതിയും സഞ്ചരിച്ച മോട്ടോർ സൈക്കിള്‍ മംഗളൂരുവിനടുത്ത നാട്ടക്കലില്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞതിനെത്തുടർന്ന് മരിച്ചു. ബൈക്ക് ഓടിച്ച യതീഷ് ദേവഡിഗ(24), ബന്ധുവും ബൊണ്ടേലിലെ ദീക്ഷിതിന്റെ ഭാര്യയുമായ ശ്രീനിധി(29) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലേക്കുള്ള വഴിയില്‍ മരിച്ചിരുന്നു. യുവാവ് ചികിത്സക്കിടെയും മരിച്ചു. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Read More

പരീക്ഷാദിനത്തിൽ വിദ്യാർത്ഥി ജീവനൊടുക്കി

ബെംഗളൂരു : ശിവമോഗയിൽ പരീക്ഷാദിനത്തിൽ എസ്.എസ്.എൽ.സി. വിദ്യാർഥി ജീവനൊടുക്കി. സാഗർ താലൂക്കിലെ യദെഹള്ളി സ്വദേശിയായ 16 വയസ്സുകാരനാണ് വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചത്. കർണാടക പബ്ലിക് സ്കൂൾ വിദ്യാർഥിയായിരുന്നു. പരീക്ഷാ ഭയം കാരണമാകാം ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ സംശയം. കുട്ടിക്ക് നേരത്തേയും ആത്മഹത്യാപ്രവണതയുള്ളതായി പോലീസ് പറയുന്നു. ഈ മാസം ആദ്യം ആത്മഹത്യചെയ്യാൻ റെയിൽവേ സ്റ്റേഷനിലെത്തിയെങ്കിലും യാത്രക്കാർ രക്ഷപ്പെടുത്തുകയായിരുന്നു.

Read More

കൃഷിയിടത്തിൽപ്പടർന്ന തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തീയിലേക്ക് വീണ വയോധികയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു : കൃഷിയിടത്തിൽപ്പടർന്ന തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തീയിലേക്ക് വീണ വയോധിക വെന്തുമരിച്ചു . ഹാസൻ ആലൂർ ഹെച്ചെഗൊഡനഹള്ളി സ്വദേശിനിയായ രത്നമ്മ (66) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കൃഷിയിടത്തിൽ തീപടരുന്നതുകണ്ട് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു രത്നമ്മ. സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കൂടുതൽ പേരെത്തി ഏറെനേരത്തിന് ശേഷം തീയണച്ചതോടെയാണ് ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആലൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കൃഷിയിടത്തിൽ കൂട്ടിയിട്ടിരുന്ന വൈക്കോലിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് മറ്റുഭാഗങ്ങളിലേക്കും തീപടരുകയായിരുന്നു. അഗ്നിരക്ഷാസേനയ്ക്കെത്താൻ റോഡ് സൗകര്യമില്ലാത്ത പ്രദേശമാണിത്.

Read More
Click Here to Follow Us