ബെംഗളൂരു: നടപ്പാതയിൽ ഉപജീവനം നടത്തി വയറു നിറയ്ക്കുന്നത് എത്രയോ പാവപ്പെട്ട വ്യാപാരികളാണ്. എന്നാൽ ബ്രാൻഡ് ബെംഗളൂരുവിൻ്റെ പേരിൽ ബിബിഎംപി മാർഷൽമാർ വഴിയോരക്കച്ചവടക്കാരെ വീണ്ടും ദ്രോഹിക്കുന്നതായി റിപ്പോർട്ട്.
ബെംഗളൂരുവിലെ ജയനഗർ ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപം റോഡരികിൽ 70 വയസ്സുള്ള ഒരാൾ ബാഗുകൾ വിൽക്കുകയായിരുന്നു.
അവിടെയെത്തിയ മാർഷലുകൾ അവരെ കച്ചവടം ചെയ്യുന്നതിൽ നിന്ന് തടഞ്ഞു. അതിനുപുറമേ വൃദ്ധൻ്റെ കയ്യിൽ നിന്ന് ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.
വൃദ്ധൻ്റെ നിസ്സഹായാവസ്ഥ കണ്ട് നാട്ടുകാരും സഹായത്തിനെത്തി. വൃദ്ധൻ കേണപേക്ഷിച്ചിട്ടും ബിബിഎംപി മാർഷൽമാരുടെ മനസ്സ് അലിഞ്ഞില്ല.
നിശ്ചലമായി ഒരേസ്ഥലത് നിൽക്കില്ല, നടന്ന് കച്ചവടം ചെയ്യും സാർ.. ആരെയും ശല്യം ചെയ്യില്ല, പാവം അനുവാദം ചോദിച്ചുവെങ്കിലും, മാർഷലുകൾ കാര്യമാക്കിയില്ല.
നാട്ടുകാർ വൃദ്ധനെ വെറുതെ വിടണമെന്ന് അപേക്ഷിച്ചെങ്കിലും മനുഷ്യത്വ രഹിതരായ മാർഷലുകൾ നിന്ന് വൃദ്ധന്റെ കൈയ്യിൽ നിന്ന് ബാഗ് ഏറ്റുവാങ്ങുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
ഈ ക്രൂരത നാട്ടുകാരിൽ ചിലർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തു.
അധികാരികൾ പാവപ്പെട്ടവരെ പുച്ഛത്തോടെ കാണുന്നതിലാണ് നെറ്റിസൺസ് രോഷാകുലരായിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.