നഗരത്തില്‍ വന്‍ മഴ;8 വീടുകള്‍ തകര്‍ന്നു;30 ല്‍ അധികം മരങ്ങള്‍ കട പുഴകി;കനത്ത മഴ അടുത്ത 2 ദിവസം കൂടി തുടരും.

ബെംഗളൂരു : ഇന്നലെ നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ വന്‍ നാശ നഷ്ട്ടം,ഇന്നലെ വൈകുന്നേരത്തോടെയാണ് നഗരത്തില്‍ വലിയ തോതില്‍ മഴ പെയ്തത്.

ദക്ഷിണ ബെംഗളൂരുവില്‍ ആണ് ഇന്നലെ കൂടുതല്‍ മഴ പെയ്തത് വെള്ളം കയറിയതും മരം വീണതുമായി ബന്ധപ്പെട്ട് നിരവധി ഫോണ്‍ വിളികള്‍ വന്നതായി ബി.ബി.എം.പി അറിയിച്ചു,കോറമംഗല,ജെ പി നഗര്‍,ബി ടി എം ലെ ഔട്ട്‌ എന്നിവിടങ്ങളെ സാരമായി ബാധിച്ചു.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

ദൊഡ്ഡകന്നള്ളിയില്‍ 8 വീടുകളുടെ മേല്‍കൂരകള്‍ പറന്നു പോയതായി റിപ്പോര്‍ട്ട്‌ ഉണ്ട്,ആളപായമില്ല.

രാത്രി എട്ടരയോടെ 30 ഓളം മരങ്ങള്‍ നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ കട പുഴകി,അതില്‍ ചില മരങ്ങള്‍ രാത്രി തന്നെ ബി.ബി.എം.പി ഇടപെട്ട് മുറിച്ചു നീക്കി.

അംബേദ്‌കര്‍ റോഡ്‌ ,എം ജി റോഡ്‌,ബി ടി എം ലെ ഔട്ട് എന്നിവിടങ്ങളില്‍ നിരവധി ഭാഗങ്ങളില്‍ വെള്ളം കയറി.

വൈകുന്നേരം അഞ്ചരയോടെ 34.88 മില്ലി മീറ്റര്‍ മഴ പെയ്തു,ചൂട് ഒരു ഡിഗ്രീ കുറഞ്ഞതായും രേഖപ്പെടുത്തി.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

മഴ ഇനിയും അടുത്ത രണ്ട് ദിവസങ്ങള്‍ കൂടി തുടരും എന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

(വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇന്നലത്തെ മഴയുടേത് അല്ല)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts