ബെംഗളൂരു: ബസിനുള്ളിൽ യുവതിയെ മർദ്ദിച്ച സംഭവത്തിൽ ബസ് കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. സംഭവത്തിൻ്റെ വീഡിയോ വൈറലായതോടെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നടപടി സ്വീകരിച്ചു.
കോതനൂർ ഡിപ്പോയിലെ കണ്ടക്ടർ ഹൊന്നപ്പ നാഗപ്പ അഗസർ ഒരു സ്ത്രീയെ മർദിക്കുന്നതാണ് വീഡിയോയിലുള്ളത്. ടിക്കറ്റ് എടുക്കുന്നതിനിടെ ബസ് കണ്ടക്ടറും യുവതിയും തമ്മിൽ തർക്കമുണ്ടായി.
ഈ യാത്രക്കാരും കണ്ടക്ടറും തമ്മിൽ ടിക്കറ്റ് എടുക്കുന്നതിനോ / നൽകുന്നതിനോ സംബന്ധിച്ചാണ് വാക്ക് തർക്കമുണ്ടായത്, ഈ സാഹചര്യത്തിൽ കണ്ടക്ടർ സ്ത്രീ യാത്രക്കാരിയെ അടിക്കുകയായിരുന്നു.
ബെന്നാർഘട്ട നാഷണൽ പാർക്കിൽനിന്ന് ശിവാജിനഗറിലേക്ക് വരികയായിരുന്നു യാത്രക്കാരി.
“പ്രസ്തുത സോഷ്യൽ മീഡിയ വാർത്തയുടെ അടിസ്ഥാനത്തിൽ, കണ്ടക്ടർ, ടോക്കൺ നമ്പർ -14140, ഡിപ്പോ -34, ശ്രീ ഹൊന്നപ്പ നാഗപ്പ അഗസറിനെതിരെ അച്ചടക്കനടപടികൾ നീക്കിവച്ചിട്ടുണ്ട് കൂടാതെ കണ്ടക്ടറെ സസ്പെൻഡ്, ‘ചെയ്തതായും, പ്രസ്താവനയിൽ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.