കഫേ സ്‌ഫോടനം: ബിഎംടിസി ബസിൽ യാത്ര ചെയ്ത പ്രതിയുടെ മറ്റൊരു വീഡിയോ കൂടി ലഭിച്ചു

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതി ബിഎംടിസി ബസിൽ പോകുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ഐടിപിഎൽ റോഡിലെ രാമേശ്വരം കഫേയുടെ മുൻവശത്തെ സ്റ്റോപ്പിൽ നിന്ന് പ്രതി ബസിനകത്തേക്ക് കയറി വരുന്ന ദൃശ്യങ്ങൾ ബസിൻ്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. മാർച്ച് ഒന്നിന് പ്രതികൾ സഞ്ചരിച്ച ബിഎംടിസി വോൾവോ ബസിലെ ക്യാമറ സമയമനുസരിച്ച് രാവിലെ 11:42ഓടെയാണ് പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ബസിൽ കയറുമ്പോൾ തന്നെ ജാഗരൂകരായിരുന്നു എന്നത് പ്രതിയുടെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്രതിയുടെ നീക്കങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ ലഭിച്ചതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി.

Read More

അനധികൃത ഗർഭഛിദ്രം; 74 ഭ്രൂണഹത്യകൾ നടത്തിയ നെലമംഗലയിലെ ആശുപത്രിയിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത്‌ പോലീസ്

ബെംഗളൂരു: കഴിഞ്ഞ മൂന്ന് വർഷമായി അനധികൃത ഗർഭഛിദ്രം നടത്തിയെന്ന് ആരോപിച്ച് നെലമംഗലയിലെ ആസാരെ ആശുപത്രി അന്വേഷണം പൂർത്തിയാകുന്നതുവരെ അടച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും വ്യാഴാഴ്ച ആശുപത്രി സന്ദർശിച്ച് നിരവധി സുപ്രധാന രേഖകൾ പിടിച്ചെടുത്തു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമം ലംഘിച്ചും ആശുപത്രിയിൽ നടത്തിയ ഗർഭഛിദ്രത്തിൻ്റെ രേഖകൾ സൂക്ഷിക്കാതെയും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 74 ഗർഭച്ഛിദ്രങ്ങൾ നടത്തിയെന്നാണ് ആശുപത്രിക്ക് എതിരെയുള്ള ആരോപണം. ആശുപത്രിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിക്കാൻ ആശുപത്രി ഉടമയായ ഡോക്ടർ രവികുമാറിന് നോട്ടീസ് അയച്ചു. പെൺഭ്രൂണഹത്യയിൽ ആശുപത്രിക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പ് : സ്ഥാനാർഥികൾ മൂന്നുദിവസത്തിനകം പ്രഖ്യാപിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സ്ഥാനാർഥികളെ നിർണയിക്കുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗംചേരും. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ, നിരീക്ഷകർ, എം.എൽ.എ.മാർ, പരാജയപ്പെട്ട സ്ഥാനാർഥികൾ, രാജ്യസഭാ, ലോക്‌സഭാ അംഗങ്ങൾ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർ, ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. വ്യാഴാഴ്ച ഡൽഹിയിൽ എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിനുശേഷം സ്ഥാനാർഥികളെ തീരുമാനിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.…

Read More

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപണം

ബെംഗളൂരു: ബെല്ലാരി താലൂക്കിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പ്രസവ ശേഷം കടുത്ത രക്തസ്രാവം മൂലമാണ് മരിച്ചത്. ഭാഗ്യ (24) ആണ് മരിച്ചത്. യുവതിയെ പ്രസവത്തിനായി അതേ ഗ്രാമത്തിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ആശുപത്രിയിൽ സിസേറിയൻ നടത്തി ആൺകുഞ്ഞിന് ജന്മം നൽകിയ സ്ത്രീയാണ് ഭാഗ്യ. എന്നാൽ സിസേറിയൻ കഴിഞ്ഞ് അധികം വൈകാതെ ഡോക്ടർ പ്രമാണി ആശുപത്രിയിൽ നിൽക്കാതെ ബെല്ലാരിയിലെ വസതിയിലേക്ക് പോയി. ഈ സമയത്ത്, കടുത്ത രക്തസ്രാവം മൂലം സ്ത്രീയുടെ ആരോഗ്യ അവസ്ഥ മോശമാവുകയായിരുന്നു. യുവതിക്ക് ഉടൻ ചികിത്സ ലഭിച്ചില്ല. അവിടെ വെച്ച്…

Read More

ഭാര്യ എത്താൻ വൈകി, വിമാനം വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി; ബെംഗളൂരു സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ഭാര്യ വിമാനത്താവളത്തില്‍ എത്താൻ വൈകിയതിനെ തുടർന്ന് ഭർത്താവിന്റെ വ്യാജ ബോംബ് ഭീഷണി. വിമാനം വൈകിപ്പിക്കാൻ വ്യാജ ഭീഷണി നല്‍കിയ ബെംഗളൂരു സ്വദേശി അറസ്റ്റിലായി. മുംബൈയില്‍ നിന്ന് പുറപ്പെട്ട ബെംഗളൂരു വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു വ്യാജ ഭീഷണി സന്ദേശം. വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ താമസിച്ചെന്നും വിമാനം കിട്ടുമോയെന്ന് സംശയമാണെന്നും ഭാര്യ ഭർത്താവിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിലെയെങ്കിലും വിമാനത്തില്‍ കയറാൻ കഴിഞ്ഞില്ല. ഈ സമയത്താണ് വ്യാജ ഭീഷണി സന്ദേശമെന്ന ആശയം ഉദിച്ചത്. എയർലൈൻസില്‍ ലഭിച്ച സന്ദേശം വിമാനത്തിന്റെ ക്യാപ്റ്റനും പോലീസിനും ഉള്‍പ്പടെയുള്ള അധികാരികളെ…

Read More

‘മണിക്കൂറിന് 1000 രൂപ നൽകിയാൽ പ്രീമിയം പാർക്കിംഗ്’ വൈറൽ ആയി മാളിലെ ബോർഡ് 

ബെംഗളൂരു: ഒരു ഒറ്റ മണിക്കൂറിന് 1000 രൂപ പാര്‍ക്കിംഗ് ചാർജ് ഈടാക്കുന്നതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്കിലിതാ അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ബെംഗളൂരുവിലെ യുബി സിറ്റി മാളിലാണ് ഇത്തരത്തിൽ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഫോര്‍ വീലര്‍ വാഹനങ്ങളുടെ പ്രീമിയം പാര്‍ക്കിംഗിന് 1000 രൂപ എന്നെഴുതിയ ബോര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ആഡംബര മാളുകളിലൊന്നാണ് യുബി സിറ്റി മാള്‍. ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്കുള്ള സാധാരണ പാര്‍ക്കിംഗ് സൗകര്യവും ഇവര്‍ നല്‍കിവരുന്നുണ്ട്. ആദ്യത്തെ നാല് മണിക്കൂര്‍ വരെ…

Read More

നടൻ അജിത് ആശുപത്രിയിൽ; പ്രചരിച്ച വാർത്തയിലെ വാസ്തവം ഇത്

നടൻ അജിത്ത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അജിത്തിനെ, വ്യാഴാഴ്ച രാവിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അജിത്ത് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സതേടിയതായി താരത്തിന്റെ അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. പതിവ് മെഡിക്കൽ പരിശോധനകളുടെ ഭാഗമായാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

Read More

‘സീറ്റിൽ കുഷ്യൻ ഇല്ല’ വിമാനത്തിൽ കയറിയ യാത്രക്കാരിക്ക് ഉണ്ടായത് ദുരനുഭവം 

ബെംഗളൂരു: വിമാനയാത്രയിലെ ആവേശത്തിന് പകരം യാത്രക്കിടെയുണ്ടായ ഒരു ദുരനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഏറെ പ്രതീക്ഷയോടെ വിമാനത്തില്‍ കയറുമ്പോള്‍ തല ചുറ്റുന്ന അനുഭവമാണ്‌ ഈ യാത്രക്കാരിക്ക് ഉണ്ടായത്. യവനിക രാജ് ഷാ എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യാത്രക്കാരിയായ യവനിക രാജ് ഷാ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു, ആവേശത്തോടെ വിമാനത്തില്‍ കയറി, പക്ഷേ, അനുവദിച്ച സീറ്റില്‍ എത്തിയപ്പോള്‍ ഒന്ന് ഞെട്ടി, കാരണം ഇരിപ്പിടത്തില്‍ കുഷ്യന്‍ ഇല്ലായിരുന്നു….!! ബെംഗളൂരുവിൽ നിന്ന് ഭോപ്പാലിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയായ യവനിക രാജ് ഷായ്ക്കാണ്…

Read More

പ്രസവിക്കണമെങ്കിൽ 2 കോടി രൂപ തരണം; കോടീശ്വരനായ ഭർത്താവിനോട് യുവതി 

ദുബായ്: ദുബായിയിലെ കോടീശ്വരന്റെ ഭാര്യ സൗദിയുടെ വാർത്തയാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. സൗദിയും ഭർത്താവും ഇപ്പോള്‍ ഒരു കുഞ്ഞിനെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് സൗദി. തന്റെ ആഡംബരപൂർണമായ ജീവിതം അവള്‍ എപ്പോഴും തന്റെ ഫോളോവേഴ്സിനായി പങ്കുവയ്ക്കാറുണ്ട്. 70 ലക്ഷം രൂപയൊക്കെയാണ് അവള്‍ ഒരു ദിവസത്തെ ഷോപ്പിംഗിന് വേണ്ടി മാത്രം ചെലവഴിക്കുന്നത്. ഇപ്പോള്‍, ഗർഭിണിയായ സൗദി തന്റെ ഭർത്താവിനോട് ആവശ്യപ്പെട്ട ചില കാര്യങ്ങളാണ് വൈറലാവുന്നത്. തന്റെ കോടീശ്വരനായ ഭർത്താവ് ജമാലിന്റെ പണം ചെലവഴിക്കുക എന്നതാണ് തന്റെ ഹോബി എന്ന് സൗദി…

Read More

പത്മജ ബിജെപി അംഗത്വം സ്വീകരിച്ചു

ഡല്‍ഹി: പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് തന്നെ ബിജെപി അംഗത്വമെടുക്കാൻ പത്മജ തീരുമാനിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. ഒഴിവുള്ള ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന…

Read More
Click Here to Follow Us