ലോക്‌സഭാ തിരഞ്ഞെടുപ്പ് : സ്ഥാനാർഥികൾ മൂന്നുദിവസത്തിനകം പ്രഖ്യാപിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ

Siddaramaiah

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളെ രണ്ടോ മൂന്നോ ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

സ്ഥാനാർഥികളെ നിർണയിക്കുന്നത് സംബന്ധിച്ച് വലിയ വിവാദങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗംചേരും. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ, നിരീക്ഷകർ, എം.എൽ.എ.മാർ, പരാജയപ്പെട്ട സ്ഥാനാർഥികൾ, രാജ്യസഭാ, ലോക്‌സഭാ അംഗങ്ങൾ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർ, ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചാണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

വ്യാഴാഴ്ച ഡൽഹിയിൽ എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിനുശേഷം സ്ഥാനാർഥികളെ തീരുമാനിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

ബി.ജെ.പി.യുടെ സ്ഥാനാർഥിപ്രഖ്യാപനവും ഉടനുണ്ടാകുമെന്നാണ് സൂചന.

ജെ.ഡി.എസും ബി.ജെ.പി.യും ഒന്നിച്ചാണ് ഇത്തവണ മത്സരിക്കുന്നത്.

ജെ.ഡി.എസിന് മൂന്നുസീറ്റ് ലഭിക്കുമെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts