ഈസ്റ്റർ അവധി; ടിക്കറ്റ് വിൽപ്പന പൊടിപൊടിച്ച് ആർ.ടി.സി.ബസുകൾ

ബെംഗളൂരു: ഈസ്റ്റർ അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു.

യാത്രാത്തിരക്ക് കൂടുതൽ അനുഭവപ്പെടാൻ സാധ്യതയുള്ള പെസഹാ വ്യാഴത്തിന്റെ തലേദിവസം (ഏപ്രിൽ അഞ്ച്) ഇരു ആർ.ടി.സി.കളുമായി പ്രത്യേകസർവീസ് ഉൾപ്പെടെ 106 ബസുകളിലാണ് ബുക്കിങ് നടക്കുന്നത്. ഇതിൽ നാൽപ്പതോളം ബസുകളിലെ ടിക്കറ്റ് മുഴുവൻ വിറ്റുതീർന്നെങ്കിലും ബാക്കി ബസുകളിലായി 1500-ഓളം ടിക്കറ്റുകൾ ബാക്കിയുണ്ട്.

  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ

പ്രത്യേക ബസുകൾ പ്രഖ്യാപിച്ചതാണ് ടിക്കറ്റിന് വലിയക്ഷാമം അനുഭവപ്പെടാത്തതിന് കാരണം.തൃശ്ശൂർ, കോട്ടയം, കണ്ണൂർ ജില്ലയിലെ ചെറുപുഴ എന്നീ ഭാഗങ്ങളിലേക്കാണ് കൂടുതൽപേർ ടിക്കറ്റ് ബുക്കുചെയ്തത്. ചെറുപുഴ ഭാഗത്തേക്കുള്ള കേരള ആർ.ടി.സി.യുടെ മൂന്നു ബസുകളിലും ടിക്കറ്റുതീർന്നു. അവധിക്ക് ഇനി രണ്ടാഴ്ചയിലേറെ ഉള്ളതിനാൽ വരുംദിവസങ്ങളിൽ ബാക്കിടിക്കറ്റുകൾകൂടി തീരും. ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള മറ്റുദിവസങ്ങളിലും സമാനമായ അവസ്ഥയാണ്.

അവധിയോടനുബന്ധിച്ച് കേരള ആർ.ടി.സി. ഇതുവരെ അമ്പതോളം പ്രത്യേകസർവീസുകളും കർണാടക ആർ.ടി.സി. ഏഴുപ്രത്യേക സർവീസുകളുമാണ് പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു മാസമായി 16 കാരൻ കരകയറാതെ വെള്ളത്തിൽ; ആശങ്കയിലായി നാട്ടുകാർ
[masterslider id="10"]

Related posts