നടൻ ചേതൻ അഹിംസ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ബെംഗളൂരു: കന്നഡ നടൻ ചേതൻ അഹിംസ എന്നറിയപ്പെടുന്ന ചേതൻ കുമാറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ബെംഗളൂരു കോടതി ഉത്തരവിട്ടു. മാർച്ച് 20ന് ഹിന്ദുത്വത്തെ വിമർശിച്ച് ചേതൻ പോസ്റ്റ് ചെയ്ത ട്വീറ്റിനെ തുടർന്നായിരുന്നു അറസ്റ്റ്.

ഹിന്ദു ദേശീയതയിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമായ ഹിന്ദുത്വം “നുണകളിൽ” കെട്ടിപ്പടുത്തതാണെന്നും “സത്യത്താൽ തോൽപ്പിക്കാൻ” കഴിയുമെന്നും നടൻ പറഞ്ഞിരുന്നു.മാർച്ച് 21 ചൊവ്വാഴ്ച ബെംഗളൂരുവിലെ ശേഷാദ്രിപുരം പോലീസ് അറസ്റ്റ് ചെയ്യുകയും അതേ ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts