ബെംഗളൂരു: വിമാനയാത്രയിലെ ആവേശത്തിന് പകരം യാത്രക്കിടെയുണ്ടായ ഒരു ദുരനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ഏറെ പ്രതീക്ഷയോടെ വിമാനത്തില്‍ കയറുമ്പോള്‍ തല ചുറ്റുന്ന അനുഭവമാണ് ഈ യാത്രക്കാരിക്ക് ഉണ്ടായത്.
യവനിക രാജ് ഷാ എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്.
യാത്രക്കാരിയായ യവനിക രാജ് ഷാ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു, ആവേശത്തോടെ വിമാനത്തില്‍ കയറി, പക്ഷേ, അനുവദിച്ച സീറ്റില്‍ എത്തിയപ്പോള്‍ ഒന്ന് ഞെട്ടി, കാരണം ഇരിപ്പിടത്തില്‍ കുഷ്യന്‍ ഇല്ലായിരുന്നു….!!
ബെംഗളൂരുവിൽ നിന്ന് ഭോപ്പാലിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയായ യവനിക രാജ് ഷായ്ക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്.
തന്‍റെ സീറ്റില്‍ കുഷ്യന്‍ ഇല്ല എന്ന് കണ്ട് യാത്രക്കാരി കോപിയ്ക്കുകയോ രൂക്ഷമായി പ്രതികരിക്കുകയോ ചെയ്തില്ല എന്നതും എന്നതും ശ്രദ്ധേയമാണ്.
മറിച്ച് ആ വിവരം എക്സിലൂടെ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കി.
സുന്ദരമായിരിയ്ക്കുന്നു, ഞാന്‍ സുരക്ഷിതമായി ഭോപ്പാലില്‍ ലാന്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു….. ഇത് ബെംഗളൂരുവിൽ നിന്ന് ഭോപ്പാലിലേക്ക് പോവുന്ന 6E 6465 വിമാനം ആണ്.
അവര്‍ എക്സില്‍ കുറിച്ചു.
ഒപ്പം കുഷ്യനില്ലാത്ത സീറ്റിന്‍റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
യാത്രക്കാരി ഭോപ്പാലില്‍ ഇറങ്ങുമ്പോഴേയ്ക്കും അവരുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
നിരവധി രസകരമായ കമന്‍റുകളാണ് പ്രതികരണമായി എത്തിയത്.
ഇത് ആദ്യമായിട്ടല്ല സംഭവിക്കുന്നത്. വിമാനക്കമ്പനികളുടെ ഇത്തരം പിഴവുകളെക്കുറിച്ചുള്ള പരാതികള്‍ ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്.
ഇപ്പോള്‍ അതില്‍ അസ്വസ്ഥരാകുന്നതിനുപകരം ആളുകള്‍ അതിനെ കളിയാക്കുന്നു, ഒരു ഉപയോക്താവ് പറഞ്ഞു.
വെബ് ചെക്കിൻ സമയത്ത് ഈ സീറ്റുകള്‍ 0 രൂപയ്ക്ക് ലഭ്യമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നാണ് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്.
ഒരുപക്ഷേ മുൻപ് യാത്ര ചെയ്ത ആള്‍ കുഷ്യന്‍ കൊണ്ടുപോയതാവാം…? മറ്റൊരാളുടെ കമന്റ്.
ഈ പ്രത്യേക ഇരിപ്പിടത്തിന് ഇൻഡിഗോ എത്ര രൂപ അധികമായി ഈടാക്കി?എന്നായിരുന്നു മറ്റൊരാളുടെ സംശയം.
അതേസമയം, സംഭവത്തില്‍ ഇൻഡിഗോ മറുപടിയുമായി രംഗത്തെത്തി.
വിമാനം പുറപ്പെടുന്നതിന് മുമ്പ് സീറ്റ് കുഷ്യനുകള്‍ വൃത്തിയാക്കുക എന്നത് പതിവാണ് എന്നും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉയർന്ന ശുചിത്വം നിറഞ്ഞ അന്തരീക്ഷം നല്‍കാന്‍ എയര്‍ലൈന്‍സ് പ്രതിജ്ഞാബദ്ധരാണ് എന്ന് ഇന്‍ഡിഗോ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.