പ്രസവിക്കണമെങ്കിൽ 2 കോടി രൂപ തരണം; കോടീശ്വരനായ ഭർത്താവിനോട് യുവതി 

ദുബായ്: ദുബായിയിലെ കോടീശ്വരന്റെ ഭാര്യ സൗദിയുടെ വാർത്തയാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.

സൗദിയും ഭർത്താവും ഇപ്പോള്‍ ഒരു കുഞ്ഞിനെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് സൗദി.

തന്റെ ആഡംബരപൂർണമായ ജീവിതം അവള്‍ എപ്പോഴും തന്റെ ഫോളോവേഴ്സിനായി പങ്കുവയ്ക്കാറുണ്ട്.

70 ലക്ഷം രൂപയൊക്കെയാണ് അവള്‍ ഒരു ദിവസത്തെ ഷോപ്പിംഗിന് വേണ്ടി മാത്രം ചെലവഴിക്കുന്നത്.

ഇപ്പോള്‍, ഗർഭിണിയായ സൗദി തന്റെ ഭർത്താവിനോട് ആവശ്യപ്പെട്ട ചില കാര്യങ്ങളാണ് വൈറലാവുന്നത്.

തന്റെ കോടീശ്വരനായ ഭർത്താവ് ജമാലിന്റെ പണം ചെലവഴിക്കുക എന്നതാണ് തന്റെ ഹോബി എന്ന് സൗദി നിരന്തരം പറയാറുണ്ട്.

താൻ ഗർഭിണിയാകും മുമ്പ് തന്നെ ചില കാര്യങ്ങളെല്ലാം ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് സൗദി പറയുന്നത്.

ഗർഭിണിയാകുമ്പോള്‍ തന്റെ ശരീരം വളരെ അധികം വേദനകളിലൂടെ കടന്നുപോകും.

സൗജന്യമായി അത്ര വേദന അനുഭവിക്കാൻ താൻ ഒരുക്കമല്ല എന്നാണ് സൗദി പറയുന്നത്.

ഇനി എന്തൊക്കെയാണ് അവള്‍ ആവശ്യപ്പെട്ടത് എന്നല്ലേ?

ലക്ഷങ്ങള്‍ വില വരുന്ന, സ്റ്റാറ്റസ് സിംബലായി ലോകം മുഴുവൻ കാണുന്ന ബർക്കിൻ ബാഗ് ആണ് അതില്‍ ഒന്നാമത്തേത്.

ആണ്‍കുഞ്ഞിനായി നീലയും പെണ്‍കുഞ്ഞിനായി പിങ്കുമാണ് അവള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു മേക്കപ്പ് ആൻഡ് ഹെയർ ടീം അവളുടെ പ്രസവസമയത്ത് അവിടെ ഉണ്ടായിരിക്കണം.

അവള്‍ അതിസുന്ദരിയായി വേണം കാണപ്പെടാൻ.

പ്രസവിച്ച്‌ കുറച്ച്‌ ദിവസത്തിനുള്ളില്‍ 1000 – 2000 പേർ സന്ദർശനത്തിനായി ഉണ്ടാകും.

അതിനാല്‍ അവർക്കായി ഒരു വിഐപി റൂം തന്നെ ബുക്ക് ചെയ്തിടണം.

ബുർജ് അല്‍ അറബിലാണ് ഗ്രാന്റായി ജെൻഡർ റിവീല്‍ നടത്തേണ്ടത്.

അതുപോലെ ഒരു കാർ സമ്മാനമായി നല്‍കണം.

അതുപോലെ അവള്‍ക്ക് തെറാപ്പി സെഷൻ, ഫിസിയോ തെറാപ്പി, പേഴ്സണ്‍ ട്രെയിനിംഗ്, കുഞ്ഞിന് മസാജ് എന്നിവയെല്ലാം വേണം.

ഭർത്താവിന്റെ കാർഡ് തനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കാൻ സാധിക്കണം.

അതുപോലെ വീട്ടിലെ ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കണം.

നല്ലപോലെ ഉറങ്ങുകയും മറ്റും ചെയ്താലേ തനിക്ക് നല്ലൊരു അമ്മയും ഭാര്യയും ആയിരിക്കാൻ സാധിക്കൂ എന്നാണ് അവള്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us