ബെംഗളൂരു: ഭാര്യ വിമാനത്താവളത്തില്‍ എത്താൻ വൈകിയതിനെ തുടർന്ന് ഭർത്താവിന്റെ വ്യാജ ബോംബ് ഭീഷണി. വിമാനം വൈകിപ്പിക്കാൻ വ്യാജ ഭീഷണി നല്കിയ ബെംഗളൂരു സ്വദേശി അറസ്റ്റിലായി. മുംബൈയില്‍ നിന്ന് പുറപ്പെട്ട ബെംഗളൂരു വിമാനത്തില്‍ ബോംബുണ്ടെന്നായിരുന്നു വ്യാജ ഭീഷണി സന്ദേശം. വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ താമസിച്ചെന്നും വിമാനം കിട്ടുമോയെന്ന് സംശയമാണെന്നും ഭാര്യ ഭർത്താവിനെ അറിയിച്ചിരുന്നു. വിമാനത്താവളത്തിലെയെങ്കിലും വിമാനത്തില്‍ കയറാൻ കഴിഞ്ഞില്ല. ഈ സമയത്താണ് വ്യാജ ഭീഷണി സന്ദേശമെന്ന ആശയം ഉദിച്ചത്. എയർലൈൻസില്‍ ലഭിച്ച സന്ദേശം വിമാനത്തിന്റെ ക്യാപ്റ്റനും പോലീസിനും ഉള്‍പ്പടെയുള്ള അധികാരികളെ…
Read MoreDay: 7 March 2024
‘മണിക്കൂറിന് 1000 രൂപ നൽകിയാൽ പ്രീമിയം പാർക്കിംഗ്’ വൈറൽ ആയി മാളിലെ ബോർഡ്
ബെംഗളൂരു: ഒരു ഒറ്റ മണിക്കൂറിന് 1000 രൂപ പാര്‍ക്കിംഗ് ചാർജ് ഈടാക്കുന്നതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എങ്കിലിതാ അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ബെംഗളൂരുവിലെ യുബി സിറ്റി മാളിലാണ് ഇത്തരത്തിൽ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഫോര്‍ വീലര്‍ വാഹനങ്ങളുടെ പ്രീമിയം പാര്‍ക്കിംഗിന് 1000 രൂപ എന്നെഴുതിയ ബോര്‍ഡാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ആഡംബര മാളുകളിലൊന്നാണ് യുബി സിറ്റി മാള്‍. ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്കുള്ള സാധാരണ പാര്‍ക്കിംഗ് സൗകര്യവും ഇവര്‍ നല്‍കിവരുന്നുണ്ട്. ആദ്യത്തെ നാല് മണിക്കൂര്‍ വരെ…
Read Moreനടൻ അജിത് ആശുപത്രിയിൽ; പ്രചരിച്ച വാർത്തയിലെ വാസ്തവം ഇത്
നടൻ അജിത്ത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അജിത്തിനെ, വ്യാഴാഴ്ച രാവിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അജിത്ത് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സതേടിയതായി താരത്തിന്റെ അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. പതിവ് മെഡിക്കൽ പരിശോധനകളുടെ ഭാഗമായാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
Read More‘സീറ്റിൽ കുഷ്യൻ ഇല്ല’ വിമാനത്തിൽ കയറിയ യാത്രക്കാരിക്ക് ഉണ്ടായത് ദുരനുഭവം
ബെംഗളൂരു: വിമാനയാത്രയിലെ ആവേശത്തിന് പകരം യാത്രക്കിടെയുണ്ടായ ഒരു ദുരനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഏറെ പ്രതീക്ഷയോടെ വിമാനത്തില്‍ കയറുമ്പോള്‍ തല ചുറ്റുന്ന അനുഭവമാണ് ഈ യാത്രക്കാരിക്ക് ഉണ്ടായത്. യവനിക രാജ് ഷാ എന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യാത്രക്കാരിയായ യവനിക രാജ് ഷാ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു, ആവേശത്തോടെ വിമാനത്തില്‍ കയറി, പക്ഷേ, അനുവദിച്ച സീറ്റില്‍ എത്തിയപ്പോള്‍ ഒന്ന് ഞെട്ടി, കാരണം ഇരിപ്പിടത്തില്‍ കുഷ്യന് ഇല്ലായിരുന്നു….!! ബെംഗളൂരുവിൽ നിന്ന് ഭോപ്പാലിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയായ യവനിക രാജ് ഷായ്ക്കാണ്…
Read Moreപ്രസവിക്കണമെങ്കിൽ 2 കോടി രൂപ തരണം; കോടീശ്വരനായ ഭർത്താവിനോട് യുവതി
ദുബായ്: ദുബായിയിലെ കോടീശ്വരന്റെ ഭാര്യ സൗദിയുടെ വാർത്തയാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. സൗദിയും ഭർത്താവും ഇപ്പോള്‍ ഒരു കുഞ്ഞിനെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ് സൗദി. തന്റെ ആഡംബരപൂർണമായ ജീവിതം അവള് എപ്പോഴും തന്റെ ഫോളോവേഴ്സിനായി പങ്കുവയ്ക്കാറുണ്ട്. 70 ലക്ഷം രൂപയൊക്കെയാണ് അവള് ഒരു ദിവസത്തെ ഷോപ്പിംഗിന് വേണ്ടി മാത്രം ചെലവഴിക്കുന്നത്. ഇപ്പോള്‍, ഗർഭിണിയായ സൗദി തന്റെ ഭർത്താവിനോട് ആവശ്യപ്പെട്ട ചില കാര്യങ്ങളാണ് വൈറലാവുന്നത്. തന്റെ കോടീശ്വരനായ ഭർത്താവ് ജമാലിന്റെ പണം ചെലവഴിക്കുക എന്നതാണ് തന്റെ ഹോബി എന്ന് സൗദി…
Read Moreപത്മജ ബിജെപി അംഗത്വം സ്വീകരിച്ചു
ഡല്‍ഹി: പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് തന്നെ ബിജെപി അംഗത്വമെടുക്കാൻ പത്മജ തീരുമാനിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. ഒഴിവുള്ള ഗവർണർ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുണ്ട്. പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന…
Read Moreയുവാവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടികൾക്ക് സർക്കാർ നാല് ലക്ഷം രൂപ വീതം നൽകും
ബെംഗളൂരു: മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിന് ഇരകളായ മൂന്ന് പെണ്‍കുട്ടികള്‍ക്കും സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നല്‍കുമെന്ന് റിപ്പോർട്ട്. പെണ്‍കുട്ടികളുടെ ചികിത്സയ്ക്കായി അനുവദിച്ച തുകയ്ക്ക് പുറമേയാണ് നാലു ലക്ഷം രൂപവീതം പെണ്‍കുട്ടികള്‍ക്ക് നല്‍കുക എന്നാണ് റിപ്പോർട്ട്. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടികളെ സന്ദർശിച്ച ശേഷമാണ് നാഗലക്ഷ്മി ധനസഹായം പ്രഖ്യാപിച്ചത്. ആക്രമണത്തിന് ഇരകളായ പെണ്‍കുട്ടികള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഒരു പെണ്‍കുട്ടിക്ക് 20 ശതമാനവും രണ്ടു പേർക്ക് 10…
Read Moreട്രെയിനിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: നഗരത്തിലെ വിൻസർ മാനർ ബ്രിഡ്ജിനു സമീപം ട്രെയിനിലെ ഫുട്ബോർഡില് നിന്ന് കാല് തെന്നി 30 അടി താഴ്ചയില്‍ ഓടുന്ന കാറിനു മുകളില്‍ വീണ് 22 കാരന് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശിയായ ഗൗരീഷ് ആണ് മരിച്ചത്. എക്പ്രസ് ട്രെയിനിന്റെ ഫുട്ബോർഡില് നിന്ന് കാല് തെറ്റിയാണ് ഗൗരീഷ് 30 അടി താഴ്ചയിലേക്ക് വീണത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കാറിന്റെ പിൻഭാഗത്തേക്കാണ് യുവാവ് വീണത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചു. കാറോടിച്ചിരുന്ന യുവതി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കർണാടകയിലെ കോഴിഫാമില്‍ ജോലി ചെയ്യുകയായിരുന്ന ഗൗരീഷ്. സഹോദരനുമായി…
Read Moreഇന്ത്യയിലാദ്യമായി കുട്ടികൾക്ക് മുന്നിൽ എഐ അധ്യാപിക; പേര് ഐറിസ്
തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗിച്ച് ഒരു അദ്ധ്യാപികയെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ എത്തിച്ച് കേരളം. എഐ അദ്ധ്യാപികയ്ക്ക് ഐറിസ് എന്നാണ് പേരിട്ടിരിക്കുന്നത്. മേക്കര്‍ലാബ്സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വികസിപ്പിച്ച ഐറിസ്, വിദ്യാഭ്യാസത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുരോഗതിയെ അടയാളപ്പെടുത്തുന്നു. തിരുവനന്തപുരത്തെ കെടിസിടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അനാച്ഛാദനം ചെയ്ത ഐറിസ്, വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ പഠനാനുഭവം വര്‍ദ്ധിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഹ്യൂമനോയിഡ് ആണ്. മേക്കര്‍ലാബ്സ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഐറിസിന്റെ വീഡിയോ പങ്കിട്ടത്. ‘ഐആര്‍ഐഎസിനൊപ്പം വിദ്യാഭ്യാസ രംഗത്തെ വിപ്ലവം അനുഭവവേദ്യമാക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. ‘ മൂന്ന്…
Read Moreഏറെ മടുത്തിട്ടാണ് കോൺഗ്രസ് വിട്ടത് ; തുറന്ന് പറഞ്ഞ് പത്മജ
ന്യൂഡൽഹി: ഏറെ മടുത്തിട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് പത്മജ വേണുഗോപാൽ. വേദനയോടെയാണ് കോൺഗ്രസ് പാര്‍ട്ടി വിടുന്നത്. എന്റെ മനസിന്റെ വേദനകളാണ് ഈ തീരുമാനത്തിലെത്തിച്ചത്. മുരളിയേട്ടൻ അച്ഛനെ എത്രമാത്രം വേദനിപ്പിച്ചുവെന്ന് എല്ലാവർക്കും അറിയാം. മുരളിയേട്ടൻ പറയുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്. അച്ഛന്റെ ആത്മാവ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം. അച്ഛനെ എങ്ങനെ ഞാൻ നോക്കിയെന്ന് കേരളത്തിലുള്ളവർക്ക് അറിയാം. എനിക്ക് സീറ്റ് തന്ന് തോൽപിക്കുകയാണ് കോൺഗ്രസ് ചെയ്തത്. സി.പി.എമ്മുകാരോ, ബി.ജെ.പിക്കാരോ അല്ല തോൽപിച്ചത്. കോൺഗ്രസുകാർ മാത്രമാണ് തോൽവിക്ക് പിന്നിൽ. മുരളിയേട്ടൻ കോൺഗ്രസ് വിട്ടപ്പോൾ ഞാൻ ഉപേക്ഷിച്ചിട്ടില്ല. എന്നെ ഉപേക്ഷിക്കുന്നുവെന്ന്…
Read More