കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ നിയന്ത്രണം. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും ടോറസ്, ടിപ്പര്‍ വാഹനങ്ങള്‍ക്കും ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് 3 മുതല്‍ 9 വരെയും തിങ്കളാഴ്ചകളില്‍ രാവിലെ 7 മുതല്‍ 9 വരെയും നിയന്ത്രണമുണ്ടാകും. ബദല്‍പാതയായ പൂഴിത്തോട് പടിഞ്ഞാറത്തറ റോഡ് ഉപയോഗിക്കാന്‍ എംഎല്‍എ തലത്തില്‍ യോഗം വിളിക്കാനും തീരുമാനമായി. ഗതാഗതകുരുക്ക് പ്രശ്‌നത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലിനെ തുടര്‍ന്നാണ് ഈ നടപടി. അവധി ദിവസങ്ങളിലുള്‍പ്പെടെ താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളുന്ന പശ്ചാത്തലത്തിലാണ് ജില്ല…
Read MoreMonth: February 2024
‘ഒന്നിച്ചുള്ള 1461 ദിവസങ്ങള്‍’ നടി രജിഷ വിജയൻ പ്രണയത്തിൽ!!! ലിവിങ് ടുഗദറെന്ന സൂചനകൾ നൽകി താരം
മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രജീഷ വിജയന്‍. ആദ്യ സിനിമയായ അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ ചിത്രത്തിലെ പ്രകടനത്തിന് രജിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തി. പിന്നീട് തമിഴിലും മലയാളത്തിലും സജീവമായ നടി അഭിനയ പ്രാധാന്യമുള്ള നല്ല വേഷങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ഇപ്പോഴിതാ ഛായാഗ്രഹകനായ ടോബിന്‍ തോമസ് പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരിക്കുന്നത്. രജിഷയുമൊന്നിച്ചുളള നാല് വര്‍ഷങ്ങളെക്കുറിച്ചായിരുന്നു ടോബിന്റെ പോസ്റ്റ്. നമ്മളൊരുമിച്ചുളള 1461 ദിവസങ്ങള്‍. ഒരുപാട് പ്രണയവും സന്തോഷങ്ങളും പരസ്പരമുളള വിഡ്ഢിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ…
Read More‘ചേരാത്ത ഒരാളെ സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല താൻ’ വൈറലായി എലിസബത്തിന്റെ പോസ്റ്റ്
നടൻ ബാലയും ഗായിക അമൃത സുരേഷും വേർപിരിഞ്ഞ വാർത്ത മലയാളികൾ ഏറെ ചർച്ച ചെയ്തിരുന്നു. ആ വേർപിരിയലിന് ശേഷം ഇരുവരും അവരവരുടേതായ ജീവിതങ്ങളിലേക്ക് വഴിമാറി. ബാല രണ്ടാമത് വിവാഹിതനാവുകയും ചെയ്തു. ഡോ. എലിസബത്ത് ഉദയനെയായിരുന്നു ബാല പിന്നീട് കല്യാണം കഴിച്ചത്. ബാലയും എലിസബത്തും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നതിനാല്‍ ഇരുവരുടെയും ജീവിതത്തിലെ വിശേഷങ്ങളും ആരാധകർക്കിടയില്‍ വലിയ ചർച്ചയായി മാറിയിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം ഏതാനും വർഷങ്ങള്‍ക്കിപ്പുറം ബാലയ്‌ക്കും എലിസബത്തിനുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇക്കാര്യം വെളിപ്പെടുത്തി ബാല തന്നെയാണ് രംഗത്തെത്തിയത്. ഗുരുതരമായ കരള്‍ രോഗം പിടിപെട്ട ബാല,…
Read Moreനാല് പുതിയ റൂട്ടുകളിൽ കൂടി ബിഎംടിസി സർവീസ്
ബെംഗളൂരു : യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നഗരത്തിൽ നാലു പുതിയറൂട്ടുകളിൽ കൂടി സർവീസ് നടത്താൻ ഒരുങ്ങി ബി.എം.ടി.സി. ഹെബ്ബാൾ- തുബഗരെ, ശിവാജിനഗർ- ഹെസരഘട്ടെ, യെലഹങ്ക- ഹെസരഘട്ട, വിജയനഗർ- ഇലക്‌ട്രോണിക് സിറ്റി തുടങ്ങിയവയാണ് പുതിയ റൂട്ടുകൾ. ഹെബ്ബാൾ- തുബഗരെ ( റൂട്ട് നമ്പർ 285 എം.എൻ.) റൂട്ടിൽ ദിവസവും അഞ്ചു സർവീസുകളാണുണ്ടാകുക. രാജനകുണ്ഡെ, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലൂടെയായിരിക്കും സർവീസ്. ശിവാജിനഗർ- ഹെസരഘട്ട (267) റൂട്ടിൽ അഞ്ചു ബസുകൾ സർവീസ് നടത്തും. മേക്രി സർക്കിൾ, ബെൽ സർക്കിൾ, എം.എസ്. പാളയ, വീരസാഗര, ബൈലക്കരെ വഴിയാണ് സർവീസ്. യെലഹങ്ക- ഹെസഘട്ട…
Read More20 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ബെംഗളൂരു: 20 കിലോ കഞ്ചാവുമായി യുവാവ് ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ഒഡിഷ പോളസാര സ്വദേശി കാളു ചരണിനെ (27) യാണ് റെയിൽവേ പോലീസ് അറസ്റ്റുചെയ്തത്. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് പോലീസ് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗുകൾ പരിശോധിക്കുകയായിരുന്നു. ആറു പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ച കഞ്ചാവ് പോലീസ് കണ്ടെടുത്തു. നഗരത്തിലെ വിവിധഭാഗങ്ങളിൽ വിതരണം ചെയ്യാനെത്തിച്ചവയാണിതെന്ന് ഇയാൾ പോലീസിന് മൊഴിനൽകി. ഒഡിഷയിലെ ആദിവാസികളിൽ നിന്ന് കിലോയ്ക്ക് 10,000 രൂപ നൽകിയാണ് ഇയാൾ കഞ്ചാവ് വാങ്ങിയത്. ബെംഗളുരുവിലെത്തിച്ചശേഷം കിലോയ്ക്ക് ഒരുലക്ഷം രൂപത്തോതിൽ വിൽക്കാനായിരുന്നു പദ്ധതി. നേരത്തേയും സമാനമായ…
Read Moreകേന്ദ്രമന്ത്രി അമിത് ഷാ 10ന് സംസ്ഥാനത്തെത്തും
ബെംഗളൂരു: 10ന് കർണാടകയിലെത്തുന്ന കേന്ദ്രമന്ത്രി അമിത് ഷാ, ലോകസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട അവലോകന ചർച്ചകളിൽ പങ്കെടുക്കും. ബിജെപി ക്ലസ്റ്റർ യോഗങ്ങളുടെ ഭാഗമായി ദാവഗെരെയിലാകും ആദ്യാവട്ട ചർച്ചയെന്നും സൂചനയുണ്ട്. 4 ലോകസഭ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ഒരു ക്ലസ്റ്റർ. ബെംഗളൂരുവിൽ നടക്കുന്ന യോഗത്തിലും ഷാ പങ്കെടുക്കുമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് ബി. വൈ വിജയേന്ദ്ര പറഞ്ഞു.
Read Moreജന്തർ മന്തറിൽ കർണാടക സർക്കാരിന്റെ സമരം നാളെ; പ്രതിപക്ഷത്തെയും ക്ഷണിച്ച് മുഖ്യമന്ത്രി
ബെംഗളൂരു : സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നൽകാതെ അനീതി കാണിക്കുന്നെന്നാരോപിച്ച് കർണാടക സർക്കാർ ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരേ നടത്തുന്നസമരം ബുധനാഴ്ച. രാവിലെ 11-ന് ജന്തർമന്തറിൽ നടത്തുന്ന സമരം സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാൻ വേണ്ടിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ മന്ത്രിമാരും കോൺഗ്രസ് എം.എൽ.എ. മാരും സമരത്തിൽ പങ്കെടുക്കും. സമരത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി. യുടെ എം.പി. മാരെയും എം.എൽ.എ. മാരെയും ക്ഷണിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അവർ സംസ്ഥാനത്തെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു. സമരം ബി.ജെ.പി.…
Read More4 വർഷത്തിന് ശേഷം കാൽനട മേൽപാലത്തിന് മേൽക്കൂര
ബെംഗളൂരു: ബിഎംടിസി ബസ് ടെർമിനലിനെയും കെംപെഗൗഡ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചുള്ള കാൽനട മേൽപാലത്തിന് മേൽക്കൂര സ്ഥാപിക്കുന്നു. ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനാണ് മേൽക്കൂര സ്ഥാപിക്കുന്നത്. 4 വർഷം മുൻപാണ് ഇവിടെ മേൽപാലം നിർമിച്ചത്.
Read Moreമെട്രോ മിത്ര ഇനി വാട്സാപ്പിലും; മെട്രോ യാത്രികർക്ക് ഓട്ടോറിക്ഷ ബുക്കിങ്ങിന് ഇനി കൂടുതൽ സൗകര്യം
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് ഓട്ടോറിക്ഷ ബുക്ക് ചെയ്യാവുന്ന നിലവിലെ മെട്രോ മിത്ര സംവിധാനം വാട്സാപ്പിലൂടെയും ലഭ്യമാക്കുന്നു. മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്രയാണ് വാട്സാപ്പിലൂടെ ബുക്ക് ചെയ്യാനാകുക. തത്സമയ ലൊക്കേഷൻ പങ്കുവച്ചാണ് അടുത്തുള്ള മെട്രോ സ്റ്റേഷനുകളിലേക്കു ഓട്ടോ ബുക്ക് ചെയ്യേണ്ടത്. 2 കിലോമീറ്ററിനു 30 രൂപയെന്ന മിനിമം നിരക്കിനൊപ്പം സർവീസ് ചാർജായി 10 രൂപയും നൽകണം. മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർയാത്രയ്ക്ക്, സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മെട്രോ മിത്ര ക്യുആർ കോഡുകൾ സ്കാൻ ചെയ്താണ് ബുക്കിങ് നടത്തേണ്ടത്. മെട്രോ സ്റ്റേഷനുകളുടെ 5 കിലോമീറ്റർ പരിധിയിലേക്കുള്ള…
Read More12 വർഷം മുമ്പുള്ള കേസിൽ കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിൽ
ബെംഗളൂരു : മദ്യലഹരിയിൽ പോലീസുകാരെ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എ. യുമായ വി.എസ്. പാട്ടീലിന്റെ മകൻ ബപുഗൗഡയെ 12 വർഷത്തിന് ശേഷം പോലീസ് അറസ്റ്റുചെയ്തു. 2011 മാർച്ചിൽ മുണ്ട്‌ഗോഡിലെ വനംവകുപ്പ് ഗൗസ്റ്റ് ഹൗസിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും പിടിച്ചുമാറ്റാൻ ചെന്ന പോലീസുകാരെ മർദിച്ചെന്നുമാണ് ബപുഗൗഡയ്ക്കെതിരേയുള്ള കേസ്. കോടതി കേസ് പരിഗണിക്കുമ്പോൾ ഒരിക്കൽപോലും ഹാജരാകാതിരുന്ന ബപുഗൗഡയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഏതാനും ദിവസം മുമ്പ് കോടതി നിർദേശിച്ചിരുന്നു. ഇതോടെയാണ് മുണ്ട്‌ഗോഡ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ യെല്ലാപുരയിലെ ബി.ജെ.പി.എം.എഎൽ.എ.യായിരുന്നു വി.എസ്. പാട്ടീൽ…
Read More