20 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ബെംഗളൂരു: 20 കിലോ കഞ്ചാവുമായി യുവാവ് ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിൽ പിടിയിൽ.

ഒഡിഷ പോളസാര സ്വദേശി കാളു ചരണിനെ (27) യാണ് റെയിൽവേ പോലീസ് അറസ്റ്റുചെയ്തത്.

പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് പോലീസ് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗുകൾ പരിശോധിക്കുകയായിരുന്നു.

ആറു പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ച കഞ്ചാവ് പോലീസ് കണ്ടെടുത്തു.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

നഗരത്തിലെ വിവിധഭാഗങ്ങളിൽ വിതരണം ചെയ്യാനെത്തിച്ചവയാണിതെന്ന് ഇയാൾ പോലീസിന് മൊഴിനൽകി.

ഒഡിഷയിലെ ആദിവാസികളിൽ നിന്ന് കിലോയ്ക്ക് 10,000 രൂപ നൽകിയാണ് ഇയാൾ കഞ്ചാവ്‌ വാങ്ങിയത്.

ബെംഗളുരുവിലെത്തിച്ചശേഷം കിലോയ്ക്ക് ഒരുലക്ഷം രൂപത്തോതിൽ വിൽക്കാനായിരുന്നു പദ്ധതി.

നേരത്തേയും സമാനമായ ഇടപാടുകൾ ഇയാൾ നടത്തിയിരുന്നതായാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ച് ബെംഗളൂരു കോടതി
[masterslider id="10"]

Related posts