നടി ഭാനുപ്രിയക്ക്‌ എതിരെയുള്ള കേസില്‍ വന്‍ “ട്വിസ്റ്റ്‌”.

ചെന്നൈ : പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തിയതിന് നടി ഭാനുപ്രിയക്കെതിരായ കേസിൽ വൻ വഴിത്തിരിവ്. വീട്ടിൽ നിന്ന് പെൺകുട്ടി സ്വർണ്ണവും പണവും മോഷ്ടിച്ചെന്ന് പൊലീസ്. പെൺകുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ നടിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമെന്നാണ്  പൊലീസ് വിശദീകരണം .ചൈൽഡ് ലൈൻ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ ചോദ്യം ചെയ്ത തിൽ നിന്നാണ് കാര്യങ്ങൾ വ്യക്തമായതെന്നും പൊലീസ് പറയുന്നു.

മുമ്പ് പതിനാല് വയസ്സുള്ള പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി പീഡിപ്പിച്ചതിന് ഭാനുപ്രിയക്കെതിരെ കേസെടുത്തിരുന്നു. അതിന് ശേഷം നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി നടിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുളള വീട്ടമ്മയാണ് നടിക്കെതിരെ പരാതിയുമായി രം​ഗത്ത് വന്നത്.  മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അതിക്രൂരമായി പീഡിപ്പിച്ചുവെന്നും കാണിച്ച് സമാൽകോട്ട പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. മകളെ കാണാനോ ഫോൺ വിളിക്കാനോ നടി അനുവദിക്കാറില്ലായിരുന്നെന്നും വീട്ടമ്മ പറഞ്ഞിരുന്നു.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

എന്നാൽ പെൺകുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നൽകി. തന്റെ വീട്ടിൽ നിന്ന് വസ്തുക്കളും സ്വർണ്ണവുമുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച് അമ്മയ്ക്ക് നൽകിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരികെ ചോദിച്ചപ്പോൾ ചില സാധനങ്ങൾ മാത്രം തിരികെ നൽകുകയും ബാക്കിയുള്ളവ പിന്നീട് നൽകാമെന്ന് പറയുകയുമായിരുന്നു.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

പതിനായിരം രൂപ ശമ്പളം നൽകാമെന്ന് പറഞ്ഞാണ് മകളെ നടി കൊണ്ടുപോയതെന്നും എന്നാൽ കുറച്ചു മാസങ്ങളായി ശമ്പളം നൽകാതെ പീഡിപ്പിക്കുകയാണെന്നും പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നു. പൊലീസ് ഭാനുപ്രിയയ്ക്കും സഹോദരനുമെതിരെ കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
[masterslider id="10"]

Related posts