‘ടൊവിനോ കമന്റ് ഇടാതെ പരീക്ഷയ്ക്ക് പഠിക്കില്ല’, പോയിരുന്ന് പഠിക്ക് മോനെ എന്ന് ഉടൻ താരത്തിന്റെ മറുപടി!!!!

സിനിമാതാരങ്ങളുടെ കമന്‍റ് അഭ്യര്‍ഥിച്ചുകൊണ്ടുളള പോസ്റ്റുകളും റീലുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ഏറ്റവും പുതിയ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഒരു വിഡിയോയില്‍ കമന്‍റുമായെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോക്ക് മറുപടിയായാണ് ടൊവിനോ കമന്‍റ് ചെയ്തത്. ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താല്‍ ഞാന്‍ എന്‍റെ പരീക്ഷയ്ക്കായുളള തയ്യാറെടുപ്പുകള്‍ ആരംഭിക്കും’ എന്ന അടിക്കുറിപ്പോടെയാണ് താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വി‍ഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം തന്നെ വിഡിയോ ടൊവിനോയുടെ…

Read More

പ്രസവത്തിന് പിന്നാലെ രക്തസ്രാവം; യുവതി മരിച്ചു

ബെംഗളൂരു: പ്രസവത്തിന് പിന്നാലെയുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല – മറിയംബി ദമ്പതികളുടെ മകള്‍ ഫാത്വിമത്ത് തസ് ലിയ (28) ആണ് മരിച്ചത്. മംഗളൂരു ആശുപത്രിയില്‍ ചികിത്സക്കിടെ വെച്ചാണ് മരിച്ചത്. കാസർകോട് നെല്ലിക്കുന്നിലെ ജമാലിന്‍റെ ഭാര്യയാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് തസ് ലിയ കാസർകോട്ടെ സ്വകാര്യ ആശുപത്രില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സുഖപ്രസവമായിരുന്നു. പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായെങ്കിലും വൈകിയാണ് ഇക്കാര്യം അറിയിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. രക്തസ്രാവം തടയാൻ ഗർഭപാത്രം എടുത്ത് കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗർഭപാത്രം എടുത്ത് കളഞ്ഞിട്ടും രക്തസ്രാവം തടയാൻ…

Read More

ബിജെപിയുടെ സർപ്രൈസ് സ്ഥാനാര്‍ഥി പട്ടികയിൽ നടി ശോഭനയുടെ പേരും 

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ സര്‍പ്രൈസിന് ഒരുങ്ങുകയാണ് ബിജെപി. ഏറ്റവും കരുത്തരും ജനകീയരുമായവരെ കളത്തിലിറക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ബിജെപിയുടെ മുഖങ്ങളായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ തന്നെയാകും മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളാവുക. എന്നാല്‍ ചിലയിടങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികളെ പ്രതീക്ഷിക്കാമെന്ന് ബിജെപി വൃത്തങ്ങള്‍ നേരത്തെ സൂചന നൽകിയിരുന്നു. ഇതിനിടെയാണ് നടി ശോഭന ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ബിജെപി നേതൃത്വം ശോഭനയുമായി സംസാരിച്ചുവെന്നാണ് പ്രമുഖ ചാനൽ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയുടെ തിരുവനന്തപുരത്തെ പരിപാടികളില്‍ നിറസാന്നിധ്യമാകുന്ന താരം കൂടിയാണ് ശോഭന. ബിജെപിയുമായി നടി…

Read More

രാഹുൽ ഗാന്ധിയ്ക്ക് എതിരായി വയനാട്ടിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ?

ശോഭാ സുരേന്ദ്രൻ വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായേക്കും. രാഹുൽ ഗാന്ധി മത്സരിച്ചാൽ സംസ്ഥാനത്തെ പ്രമുഖ സ്ഥാനാർത്ഥിയെ വയനാട് രംഗത്തിറക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് ഉടൻ പ്രാഥമിക സ്ഥാനാർത്ഥി കൈമാറും. ശോഭാ സുരേന്ദ്രൻ വയനാട് മത്സരിച്ചാൽ കോഴിക്കോട് എം ടി രമേശിനാണ് സാധ്യത. മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടിയ്ക്കും സാധ്യതയേറുകയാണ്. (വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകും) ശോഭാ സുരേന്ദ്രൻ്റെ പേര് ആദ്യം കോഴിക്കോടാണ് പരിഗണിച്ചിരുന്നത്. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വ സാധ്യതകൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ബിജെപി മാറിച്ചിന്തിച്ചിരിക്കുന്നത്.…

Read More

വീട്ടിലെ പ്രസവം; അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകന്‍ കസ്റ്റഡിയില്‍. യുവതിയെ ചികിത്സിച്ച, ബീമാപള്ളിയില്‍ ക്ലിനിക് നടത്തിയിരുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് എറണാകുളത്ത് നിന്ന് നേമം പൊലീസ് കസ്റ്റഡിയിലെടുത്തത്. നേമം സ്റ്റേഷനിലെത്തിച്ച ശിഹാബുദ്ദീനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ആധുനിക ചികിത്സ നല്‍കാതെ, പ്രസവവുമായി ബന്ധപ്പെട്ട് യുവതിക്ക് അക്യുപങ്ചര്‍ ചികിത്സയാണ് നല്‍കിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഭര്‍ത്താവ് നയാസിനെ നരഹത്യാക്കുറ്റം ചുമത്തി നേമം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് സ്വദേശി…

Read More

കിട്ടി മക്കളെ രാത്രിയാത്രാ പാസ് ; കൊട്ടാരക്കര–ബെംഗളൂരു സ്വിഫ്റ്റ് ബത്തേരി വഴിയാക്കി

ബെംഗളൂരു: ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്രാ പാസ് ലഭിച്ചതോടെ കൊട്ടാരക്കര–ബെംഗളൂരു സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ റൂട്ട് ബത്തേരി വഴിയാക്കി മാറ്റി. ബെംഗളൂരുവിൽ നിന്നുള്ള മടക്കസർവീസ് മാനന്തവാടി വഴിയാണ്. തിരുവനന്തപുരം സ്കാനിയ ബസിന്റെ പാസാണ് കൊട്ടാരക്കര സർവീസിന് നൽകിയത്. ഉച്ചയ്ക്ക് 2.01ന് കൊട്ടാരക്കരയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.40നു ബെംഗളൂരുവിലെത്തും. ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് വൈകിട്ട് 4.16നു പുറപ്പെട്ട്  പിറ്റേന്ന്  രാവിലെ 9.45നു കൊട്ടാരക്കരയിലെത്തും.  

Read More

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതരാണ്. ഇന്ന് രാവിലെയാണ് സംഭവം. കായംകുളത്ത് നിന്ന് തോപ്പുംപടിയിലേക്ക് സര്‍വീസ് നടത്തിയ ബസിനാണ് തീ പിടിച്ചത്. ബസിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചു. തീ ആളിപ്പടരുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും മുഴുവന്‍ യാത്രക്കാരോടും പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസില്‍ തീ ആളിപ്പടര്‍ന്നത്.  

Read More

കേരളം ചുട്ടുപൊള്ളുന്നു; താപനില ഇനിയും ഉയരും; പൊങ്കാലയിടുന്നവര്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്; മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് താപനില ഉയര്‍ന്ന നിലയിൽ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും (2024 ഫെബ്രുവരി 23, 24 ) കൊല്ലം, ആലപ്പുഴ, പാലക്കാട്, 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര…

Read More

വഴിമാറി നടന്ന് ചരിത്രം കുറിക്കുന്നവർ

ചില നാടുകൾ ചില മനുഷ്യരുടെ തലവര മാറ്റിയെഴുതും. ചെന്നൈ നഗരം, ജീവിതം മാറ്റി മറിച്ച ദാസനെയും, വിജയനെയും നമ്മൾ മലയാളികൾക്ക് മറന്നിട്ടില്ലല്ലോ. സ്വന്തം നാട്ടിൽ നിന്നാല്‍ വഴിതെറ്റിപ്പോയാലോയെന്ന് കരുതി വീട്ടുകാർ ഗൾഫിലേക്ക് കയറ്റി അയച്ച ഒരു 17 കാരനെ പരിചയപ്പെടാം. പ്രവാസ ജീവിതം തലവര മാറ്റിയ ഒരു ചെറുപ്പക്കാരൻ, റിഷാൻ അഹമ്മദ് എന്ന് ചെറുപ്പക്കാരൻ ഇന്ന് ദുബായിലും, ഒമാനിലും അറിയപ്പെടുന്ന ബിസിനസ് എന്‍റര്‍പ്രണർമാരിൽ ഒരാളാണ്. Taxpert എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍, M.R ഗാർമെന്‍റ്സിന്‍റെ ഫൗണ്ടര്‍… ചുരുങ്ങിയ കൊല്ലം കൊണ്ട് ഈ 26കാരന്‍ താണ്ടിയ…

Read More

വയോധികദമ്പതിമാർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ബെംഗളൂരു : വയോധികദമ്പതിമാരെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബനശങ്കരിയിൽ ആണ് സംഭവം. ബനശങ്കരിയിൽ അപ്പാർട്ട്‌മെന്റിന്റെ മൂന്നാമത്തെ നിലയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്ധ്രാപ്രദേശ് സ്വദേശികളായ കൃഷ്ണ നായിഡു (84), ഭാര്യ സരോജമ്മ (74) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇരുവരും ബെംഗളൂരുവിലാണ് താമസം.  

Read More
Click Here to Follow Us