‘ടൊവിനോ കമന്റ് ഇടാതെ പരീക്ഷയ്ക്ക് പഠിക്കില്ല’, പോയിരുന്ന് പഠിക്ക് മോനെ എന്ന് ഉടൻ താരത്തിന്റെ മറുപടി!!!!

സിനിമാതാരങ്ങളുടെ കമന്‍റ് അഭ്യര്‍ഥിച്ചുകൊണ്ടുളള പോസ്റ്റുകളും റീലുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ഏറ്റവും പുതിയ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഒരു വിഡിയോയില്‍ കമന്‍റുമായെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഒരു വിഡിയോക്ക് മറുപടിയായാണ് ടൊവിനോ കമന്‍റ് ചെയ്തത്. ഈ വിഡിയോക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്താല്‍ ഞാന്‍ എന്‍റെ പരീക്ഷയ്ക്കായുളള തയ്യാറെടുപ്പുകള്‍ ആരംഭിക്കും’ എന്ന അടിക്കുറിപ്പോടെയാണ് താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വി‍ഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം തന്നെ വിഡിയോ ടൊവിനോയുടെ…

Read More

തല്ലുമാല ഓണത്തിന് ഒടിടി യിൽ? ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി

ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം തല്ലുമാല ഈ വർഷം ഓണത്തിന് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമെന്ന് സൂചന. റിപ്പോർട്ടുകൾ പ്രകാരം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. നിലവിൽ മികച്ച പ്രതികരണം നേടിയ ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് കല്യാണി പ്രിയദർശനാണ്. ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ എത്തുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ തല്ലുമാലയ്ക്ക് സാധിച്ചിരുന്നു.…

Read More