തല്ലുമാല ഓണത്തിന് ഒടിടി യിൽ? ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി

ടോവിനോയുടെ ഏറ്റവും പുതിയ ചിത്രം തല്ലുമാല ഈ വർഷം ഓണത്തിന് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുമെന്ന് സൂചന.

റിപ്പോർട്ടുകൾ പ്രകാരം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 12 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. നിലവിൽ മികച്ച പ്രതികരണം നേടിയ ചിത്രം വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഖാലിദ് റഹ്മാനാണ്. ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് കല്യാണി പ്രിയദർശനാണ്. ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ എത്തുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ തല്ലുമാലയ്ക്ക് സാധിച്ചിരുന്നു.

  സംസ്ഥാനത്ത് വീണ്ടും ഹിജാബ് വിവാദം; പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവ്

ചിത്രത്തിലെ കണ്ണിൽ പെട്ടോളെയെന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts