വഴിമാറി നടന്ന് ചരിത്രം കുറിക്കുന്നവർ

ചില നാടുകൾ ചില മനുഷ്യരുടെ തലവര മാറ്റിയെഴുതും. ചെന്നൈ നഗരം, ജീവിതം മാറ്റി മറിച്ച ദാസനെയും, വിജയനെയും നമ്മൾ മലയാളികൾക്ക് മറന്നിട്ടില്ലല്ലോ.

സ്വന്തം നാട്ടിൽ നിന്നാല്‍ വഴിതെറ്റിപ്പോയാലോയെന്ന് കരുതി വീട്ടുകാർ ഗൾഫിലേക്ക് കയറ്റി അയച്ച ഒരു 17 കാരനെ പരിചയപ്പെടാം.

പ്രവാസ ജീവിതം തലവര മാറ്റിയ ഒരു ചെറുപ്പക്കാരൻ, റിഷാൻ അഹമ്മദ് എന്ന് ചെറുപ്പക്കാരൻ ഇന്ന് ദുബായിലും, ഒമാനിലും അറിയപ്പെടുന്ന ബിസിനസ് എന്‍റര്‍പ്രണർമാരിൽ ഒരാളാണ്.

Taxpert എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍, M.R ഗാർമെന്‍റ്സിന്‍റെ ഫൗണ്ടര്‍… ചുരുങ്ങിയ കൊല്ലം കൊണ്ട് ഈ 26കാരന്‍ താണ്ടിയ ദൂരം ചെറുതല്ല.

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ് റിഷാൻ. +2 കഴിഞ്ഞതിന് ശേഷം ശരാശരി ചെറുപ്പക്കരെ പോലെ പ്രവാസ ജീവിതം തെരഞ്ഞെടുത്തു.

തുടർ പഠനം അവിടെ എയറോനോട്ടിക്കൽ എഞ്ചിനീയറിങ് ആയിരുന്നു മേഖല. കുട്ടിക്കാലം മുതലേ വിമാനം കൗതുകമായ ചെറുപ്പക്കാരൻ മറ്റ് കോഴ്സുകൾ തെരഞ്ഞെടുക്കുന്നത് എങ്ങനെ.

കൂടെ പാർട്ടൈം ജോലിയും വെസ്റ്റേൺ യൂണിയൻ, zee5,ഷറഫ്ഡിജി, ബൈജൂസ്, RTA,ഇവന്റ് കമ്പനി തുടങ്ങിയ പല സ്ഥലത്തും ജോലി ചെയ്തു.

ഇങ്ങനെ എത്തിയതാണ് “മാൻ പവർ സപ്ലൈ” യിൽ. അതായത് ജോലി ആവശ്യമുള്ളവർക്കും, ജോലിക്കാരെ ആവശ്യമുള്ള കമ്പനികൾക്കും ഇടയിലെ ഒരു ഏജന്റ് ആയിട്ട്.

അതിലേയ്ക്കായി ഇറങ്ങിയതല്ല, എങ്ങനെയോ എത്തിപ്പെട്ടു. എത്തിയപ്പോൾ തരക്കേടില്ല എന്ന് തോന്നി പലപ്പോഴും മറ്റു ജോലികളുടെ ഒപ്പം തന്നെ മാൻ പവർ സപ്ലെയും മുന്നോട്ടുപോയി.

ആ ആത്മവിശ്വാസമാണ് 2018 ൽ TAXPERT എന്ന കമ്പനിയ്ക്ക് റിഷാനും ഫ്രണ്ട് നാജിദും കൂടെ തുടക്കം കുറിച്ചത്.

taxpert എന്നൊരു ഓഡിറ്റിംഗ് കമ്പനി തുടങ്ങിയപ്പോൾ ആശങ്കകൾ ഏറെയായിരുന്നു. പക്ഷേ ആത്മവിശ്വാസത്തിന് ഈ കൂട്ടുകാർക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല.

നാട്ടിലും, പുറത്തുമായി ക്ലയിന്റുകൾ വന്ന് തുടങ്ങി. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ ആണെന്ന് തെളിയിച്ച് Taxpert ദുബായിലും, ഒമാനിലും ബ്രാഞ്ചുകൾ ആരംഭിച്ചു.

ക്ലൈന്റുകൾക്കൊപ്പം taxpert ഉം വളർന്നു. ഇപ്പോൾ മൂന്നിടങ്ങളിലുമായി അമ്പതിലധികം സ്റ്റാഫുകളുണ്ട്. ഒരുപാട് ചെറുപ്പക്കാർക്ക് പുറത്തേക്കുള്ള ജോലി സാധ്യതകൾ കൂടെ റിഷാൻ തുറന്നിടുന്നു.

taxpert ൽ മാത്രമൊതുങ്ങിയില്ല റിഷാനന്റെ ബിസിനസ് മോഹം എം ആർ ഗാര്മെന്റ്സ് എന്ന യൂണിഫോം കമ്പനിയും ഇതിന്റെ തുടർച്ചയാണത്.

ദുബായിലാണ് ആദ്യം തുടങ്ങിയത്. ഇപ്പോൾ ഒമാനിലും നാട്ടിലുമായി എം ആർ ഗാർമെന്റ്സിന് ബ്രാഞ്ചുകളുണ്ട്.

പ്രവാസ ജീവിതത്തിൽ പഠിച്ച വലിയ പാഠങ്ങളിൽ ഒന്നാണ് ഗാർമെന്റ് ബിസിനസിൽ എത്തിച്ചത്.

ഏത് ജോലിക്കായാലും വിദേശരാജ്യങ്ങളിൽ യൂണിഫോമുണ്ടാകും. അപ്പോൾ എന്ത് കൊണ്ട് ഒരു യൂണിഫോം പ്രൊഡക്ഷൻ കമ്പനി സ്റ്റാർട്ട് ചെയ്തു കൂടാ എന്ന ചെറിയ ചിന്തയായിരുന്നു അതിന് പിന്നിൽ.

അങ്ങനെ ഫ്രീലാൻസ് ആയി വർക്കെടുത്തു തുടങ്ങി. ആദ്യമായി ചെയ്തത് വെറും 10 ടീഷർട്ടിന്റെ ഓർഡർ ആണ്.

അന്ന് സ്വന്തമായി യൂണിറ്റില്ല. സുഹൃത്തുക്കളുടെ കടകളായിരുന്നു ആശ്രയം. കൈയ്യിൽ പൈസയില്ലാത്ത കാലത്ത് ക്രെഡിറ്റ് കാർഡുമായി അന്ന് സുഹൃത്തുക്കൾ കട്ടക്ക് നിന്നു.

പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇൻസ്റ്റ്ഗ്രാമിൽ പേജ് തുടങ്ങി, വാട്സപ്പിലും സ്റ്റോറിയും, സ്റ്റാറ്റസും ഒക്കെയായി M.R ഗാർമെന്റ്സിന്റെ പ്രൊമോഷൻ പൊടിപൊടിച്ചു.

ഇന്ന് സ്വന്തമായി മേൽവിലാസമുള്ള 20 ലധികം ജീവനക്കാരുള്ള യൂണിറ്റാണ് എം ആർ ഗാർമെന്റ്സ്.

TAXPERT ന്റെ പുതിയ ബ്രാഞ്ച് യു കെയിൽ തുടങ്ങാനുള്ള പ്ലാനിലാണ് റിഷാൻ അഹമ്മദ്. ഇനി മുതൽ Crewford മീഡിയ എന്ന പേരിൽ ഒരു ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയ്ക്കും തുടക്കമിട്ടുകഴിഞ്ഞു.

യൂണിഫോമുകൾക്കായി സ്വന്തമായൊരു ബ്രാൻഡില്ലാത്ത കാലത്ത് സ്വന്തം പേരിലൂടെ എം ആർ ഗാർമെൻറ്സിനെ ഒരു ലോകോത്തര യൂണിഫോം ബ്രാൻഡ് ആയി ഉയർത്തി കൊണ്ട് വരിക എന്ന ലക്ഷ്യവും ഈ ചെറുപ്പക്കാരനുണ്ട് .

പാർട്ട് ടൈം ജോബിൽ തുടങ്ങി TAXPERT ന്റെ മാനേജിങ് ഡയറക്ടർ, എം.ആർ ഗാർമെൻറ്സിന്റെ ഫൗണ്ടർ എന്നീ നിലകളിൽ തിളങ്ങുന്ന റിഷാൻ അഹമ്മദ് എന്ന ചെറുപ്പക്കാരൻ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർക്ക് പ്രചോദനമാണ്.

റിഷാൻ അഹമ്മദ് എന്ന യുവ സംരഭകന്റെ വിജയകഥ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us