രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് കോഹ്ലിയും അനുഷ്കയും

വിരാട് കൊഹ്ലിക്കും ബോളിവുഡ് താരം അനുഷ്‌കയ്ക്കും കുഞ്ഞ് പിറന്നു. ഇരുവര്‍ക്കും ഒരു ആണ്‍ കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. ഫെബ്രുവരി 15നാണ് കുഞ്ഞ് പിറന്നത്. അകായ് എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. വിരാട് കൊഹ്ലി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈക്കാര്യം പുറത്തു വിട്ടത്‌.

Read More

ഈ മാസം 23 മുതൽ മലയാള സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല; ഫിയോക്

കൊച്ചി: ഫെബ്രുവരി 23 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിര്‍മാതാക്കളുടെയും വിതരണക്കാരുടെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പ്രൊജക്ടറുകളുടെ വില ഉയരുകയാണെന്നും നിര്‍മാതാക്കളുടെ സംഘടന പറയുന്നവ വാങ്ങുന്നത് അസാധ്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. തിയേറ്റർ ഉടമകള്‍ക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. പ്രോജക്ടർ ഏത് വെക്കണം എന്നത് ഉടമയുടെ അവകാശമാണ്. നിർമാതകളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു. ഈ കണ്ടന്റുകള്‍ എല്ലാ തിയേറ്ററുകളിലും പ്രദർശിപ്പിക്കണം എന്നാണ് നിർദേശം. ഇത് തിയറ്റർ ഉടമകള്‍ക്ക് കൂടുതല്‍ ബാധ്യത സൃഷ്ടിക്കുന്നുവെന്നും…

Read More

പരീക്ഷ തട്ടിപ്പുകേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ 

ബെംഗളൂരു: പോലീസ് സബ് ഇൻസ്പെക്ടർ പരീക്ഷാതട്ടിപ്പു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കലബുറഗി ശഹാബാദ് സമൂഹികാരോഗ്യകേന്ദ്രത്തിലെ ഫസ്റ്റ് ഡിവിഷൻ അസിസ്റ്റന്റ് ചന്ദ്രകാന്ദ് തിപ്പണ്ണ പ്യാതി, അഫ്‌സൽപുർ പ്രീ മെട്രിക് ഹോസ്റ്റൽ സൂപ്രണ്ട് ബസവരാജ് സിദ്ദരാമപ്പ ജമാദാർ, കലബുറഗി ഹിരിപുര സ്വദേശി ശശിധർ ശിവശരണപ്പ ജമാദാർ എന്നിവരാണ് അറസ്റ്റിലായത്. പരീക്ഷാഹാളിലെ ഇൻവിജിലേറ്റർമാരായിരുന്നു ഇവർ. വേറെ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ സിദ്ധുഗൗഡ, പരമേശ് എന്നീ ഉദ്യോഗാർഥികൾക്ക് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ അയച്ചുകൊടുത്തെന്നാണ് ഇവരുടെ പേരിലുള്ള കേസ്. ഈ ഉദ്യോഗാർഥികൾക്കാണ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചതെന്ന് പോലീസ്…

Read More

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച സർക്കാരിന് വിമർശനം 

ബെംഗളൂരു: വയനാട്ടിൽ കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച കോൺഗ്രസ് സർക്കാരിനെതിരെ ബി.ജെ.പി രംഗത്ത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയാണ് സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്. രാഹുൽ ഗാന്ധിയെ പ്രീതിപ്പെടുത്തുന്നത് ലജ്ജാകരമായ പ്രവൃത്തിയാണെന്നും അതിനു വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട വയനാട്ടിലെ ചാലിഗദ്ദയിലെ അജീഷിന്റെ കുടുംബത്തിന് തിങ്കളാഴ്ചയാണ് വനം മന്ത്രി ബി.ഈശ്വർ ഖന്ദ്ര നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ചെത്തിയ മോഴയാന ബേലൂര്‍ മഖ്‌നയാണ് അജീഷിനെ…

Read More

ചിരി സൗന്ദര്യം കൂട്ടാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായി; വിവാഹത്തിന് തൊട്ട് മുൻപ് യുവാവ് മരിച്ചു 

ഹൈദരാബാദ്: ചിരി സൗന്ദര്യം കൂട്ടാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചു. കല്യാണത്തിന് തൊട്ടുമുന്‍പ് ഡെന്റല്‍ ക്ലിനിക്കിലാണ് 28കാരനായ ഹൈദരാബാദ് സ്വദേശി ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മകന് അനസ്‌തേഷ്യ നല്‍കിയത് കൂടിപ്പോയതാണ് മരണ കാരണമെന്ന് അച്ഛന്‍ ആരോപിച്ചു. ഹൈദരാബാദ് ജൂബിലി ഹില്ലിലെ സ്വകാര്യ ഡെന്റല്‍ ക്ലിനിക്കിലാണ് ചിരിക്ക് കൂടുതല്‍ അഴക് ലഭിക്കുന്നതിന് ലക്ഷ്മി നാരായണ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയ്ക്കിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് ലക്ഷ്മി നാരായണയുടെ അച്ഛന്‍ പറഞ്ഞു. ശസ്ത്രക്രിയയെ കുറിച്ച് മകന്‍ തന്നെ…

Read More

പൃഥ്വിരാജിന്റെ ‘ആടുജീവിതം’ നേരത്തെ എത്തും ; പുതിയ റിലീസ് തിയ്യതി പുറത്ത് 

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസ്സിയുടെ പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന്റെ റിലീസ് നേരത്തെ ആക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോർട്ട്‌ പ്രകാരം ചിത്രം മാർച്ച്‌ 28ന് തിയേറ്ററുകളില്‍ എത്തുമെന്നാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്‌ക്കോവറും സിനിമയുമായി ബന്ധപ്പെട്ടുളള എല്ലാ വാർത്തയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ബെന്യാമിന്റെ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ അടുത്ത് ജോർദാനിലെ സിനിമയുടെ ചിത്രീകരണ സമയത്തുള്ള ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. വിഷ്വല്‍ റൊമാൻസിന്റെ ബാനറിലാണ് ചിത്രം…

Read More

കന്നഡ നോവലിസ്റ്റ് കെടി ഗാട്ടി അന്തരിച്ചു

ബെംഗളൂരു: കാസർഗോഡ് സ്വദേശിയും കന്നഡയിലെ മുതിർന്ന സാഹിത്യകാരനുമായ കെ.ടി. ഗാട്ടി അന്തരിച്ചു. ഉഡുപ്പിയിലും എത്യോപ്യയിലും കോളജ് അധ്യാപകനായിരുന്ന കെ.ടി. ഗാട്ടി അന്പതോളം നോവലുകള്‍ രചിച്ചിട്ടുണ്ട്. കവി, നാടകകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. മംഗളൂരുവിലെ വസതിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കാസർഗോഡ് ജില്ലയിലെ കുഡ്‌ലുവിലാണ് ജനനം. ശബ്ദഗാലു (1976) സൗമ്യ (1978) അമുക്ത, അവിഭക്തരു, കൂപ, പൂജാരി തുടങ്ങിയവ ഏറെ ശ്രദ്ധിക്കപ്പെട്ട രചനകളാണ്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

Read More

വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ കർണാടക മുന്നിൽ 

ബെംഗളൂരു : വൈദ്യുതവാഹന ചാർജിങ്സ്റ്റേഷൻ എണ്ണത്തിൽ കുതിപ്പുമായി സംസ്ഥാനം. കേന്ദ്ര ഊർജമന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പുറത്തുവിട്ട കണക്ക് പ്രകാരം 5,059 പൊതു ചാർജിങ് സ്റ്റേഷനുകളുമായി രാജ്യത്ത് മുന്നിലാണ് കർണാടക. 958 ചാർജിങ് സ്റ്റേഷനുകളുമായി കേരളം നാലാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും(3,079), മൂന്നാം സ്ഥാനത്ത് ഡൽഹിയുമാണ്(1,886). സംസ്ഥാനത്തെ ചാർജിങ് സ്റ്റേഷനുകളിൽ 85 ശതമാനവും ബെംഗളൂരു അർബൻ ജില്ലയിലാണ് -4,281 എണ്ണം. രാജ്യത്ത് വൈദ്യുതവാഹന നയത്തിന് രൂപം നൽകി ആദ്യം രംഗത്തുവന്ന സംസ്ഥാനമാണ് കർണാടകയാണ്.

Read More

സഹോദരിയുടെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തില്ല; ഭാര്യയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു 

ബെംഗളൂരു: സഹോദരിയുടെ വിവാഹ നിശ്ചയത്തിന് വരാത്തതിൻ്റെ പേരിൽ ഭാര്യയുമായി വഴക്കിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കാമാക്ഷിപാളയ പോലീസ് അറസ്റ്റ് ചെയ്തു. സുങ്കടക്കാട്ടെ സൊല്ലപുരദമ്മ ക്ഷേത്രത്തിൽ ജയപ്രകാശ് (32) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 15ന് രാവിലെ ഒമ്പത് മണിയോടെയാണ് ഇയാൾ ഭാര്യ ദിവ്യശ്രീയെ (26) കത്തി ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. ദാവംഗരെ സ്വദേശികളായ ജയപ്രകാശും ദിവ്യശ്രീയും പ്രണയിച്ച് മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്ന് 2109ൽ വിവാഹിതരാവുകയായിരുന്നു. പിന്നീട് ഇരുവരും ബെംഗളൂരുവിലെ മുടലപ്പള്ളിയിലെ വാടകവീട്ടിൽ…

Read More

ബെം​ഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു 

ബെം​ഗളൂരു: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. ബെം​ഗളൂരുവിലെ കെജിഐ കോളേജിലെ വിദ്യാർഥികളാണ് ഇരുവരും. കൊട്ടാരക്കര സ്വ​ദേശി ആൽബി.ജി ജേക്കബ്, വിഷ്ണുകുമാർ.എസ് എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ പ്രധാനറോഡിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമുള്ള മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More
Click Here to Follow Us